ശശികല മൗനത്തിലെന്ന് ടിടിവി: ആര്‍കെ നഗര്‍ വിജയം സന്തോഷിപ്പിച്ചില്ല! ഭയക്കുന്നത് ഏകാംഗ കമ്മീഷനെ!!

  • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: അനധിക‍ൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന വികെ ശശികല മൗനത്തിലെന്ന് മരുമകന്‍ ടിടിവി ദിനകരന്‍. ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍‍‍ഡ് വിജയം നേടിയ ശേഷമാണ് ടിടിവി ദിനകരന്‍ കഴിഞ്ഞ ദിവസം ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ശശികലയെ കാണാനെത്തിയത്. പരപ്പന അഗ്രഹാര ജയിലില്‍ അര മണിക്കൂറോളം നീണ്ടുനില്‍ക്കുന്നതായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ശശികലയെ സന്ദര്‍ശിച്ച് പുറത്തുവന്ന ശേഷം മാധ്യമങ്ങളോടാണ് ദിനകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ആര്‍കെ നഗര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയെ ബഹുദൂരം പിന്നിലാക്കി 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടിടിവി ദിനകരന്‍ ജയിച്ചത്. ഇതിന് പിന്നാലെയാണ് ശശികലയെ കാണാന്‍ മരുമകന്‍ ടിടിവി ദിനകരന്‍ ബെംഗളൂരുവിലെ ജയിലിലെത്തിയത്.

 ശശികലയ്ക്ക് മൗനം മാത്രം

ശശികലയ്ക്ക് മൗനം മാത്രം


കൂടിക്കാഴ്ചയിലുടനീളം ശശികല മൗനം പാലിക്കുകയായിരുന്നുവെന്നും ദിനകരനെ ഉദ്ധരിച്ച് അണ്ണാഡിഎംകെ സ്റ്റേറ്റ് സെക്രട്ടറി പുകഴേന്തി പറയുന്നു. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഒന്നാം ചരമദിനമായ ഡിസംബര്‍ 5 മുതല്‍ തന്നെ ശശികലയുടെ പെരുമാറ്റം ഇത്തരത്തിലുള്ളതായിരുന്നുവെന്നും പുകഴേന്തിയെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി വരെ ശശികല ഈ മൗനം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടിടിവി പറയുന്നു. പാര്‍ട്ടി കാര്യങ്ങളില്‍ ഭാവി പരിപാടികള്‍ വിശദീകരിച്ചുവെന്നും ശശികല ഇക്കാര്യങ്ങളെല്ലാം കാത്തിരുന്നുവെന്നും ടിടിവി പറയുന്നു.

 ഏകാംഗ കമ്മീഷന് വിവരങ്ങള്‍

ഏകാംഗ കമ്മീഷന് വിവരങ്ങള്‍


മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഏകാംഗ കമ്മീഷന്‍ ശശികലയോട് രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 15 ദിവസത്തിനകം രേഖകള്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കാനാണ് ഡിസംബര്‍ 22ന് ഏകാംഗ കമ്മീഷന്‍ ആവശ്യപ്പെട്ടത്. അഭിഭാഷകര്‍ മുഖേന രേഖകള്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും ദിനകരന്‍ വ്യക്തമാക്കി.

 ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്


ജയലളിതയുടെ നിര്യാണത്തോടെ ഒഴിവ് വന്ന ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടിടിവി ദിനകരന്‍ ജയിച്ചത്. അണ്ണാഡിഎംകെയുടെ ഇ മധുസൂദനെതിരെ റെക്കോര്‍ഡ് വിജയമാണ് വോട്ടെണ്ണി തുടങ്ങുമ്പോള്‍ മുതല്‍ ലീഡ് ചെയ്ത ദിനകരന്‍ നേടിയത്.

 പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

അണ്ണാഡിഎംകെയിലെ രണ്ടാമനായി ഉയര്‍ന്നുവരേണ്ടിയിരുന്ന ദിനകരന്‍ കഴിഞ്ഞ ആഗസ്തിലാണ് ശശികലയ്ക്കൊപ്പം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. പളനിസാമി- പനീര്‍ശെല്‍വം വിഭാഗക്കാരുടേയും ലയനത്തിലുള്ള ധാരണ പ്രകാരമാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ശശികലയെയും മരുകന്‍ ടിടിവി ദിനകരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. ഡിസംബര്‍ ആദ്യം അണ്ണാഡിഎംകെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ചിഹ്നം നഷ്ടമായതോടെ പ്രഷര്‍ കുക്കര്‍ ചിഹ്നത്തിലാണ് ദിനകരന്‍ മത്സരിച്ചത്.

 അനധികൃത സ്വത്ത് സമ്പാദനക്കേസ് ചതിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസ് ചതിച്ചു


2015ലെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീം കോടതിയാണ് ശശികല കുറ്റക്കാരിയെന്ന് വിധിച്ചത്. തുടര്‍ന്നാണ് ഏറെക്കാലം ജയലളിതയുടെ തോഴിയായിരുന്ന ശശികലയ്ക്ക് നാല് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുന്നത്. 2017 ഫെബ്രുവരി 15നാണ് ശശികലയെ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ പാര്‍പ്പിക്കുന്നത്. ജയലളിത കൂടി അഴിമതിക്കേസില്‍ കുറ്റക്കാരിയായിരുന്നുവെങ്കിലും 2016 ഡിസംബര്‍ അ‍ഞ്ചിന് ചികിത്സയിലിരിക്കെ ജയലളിത മരണമടഞ്ഞതിനാല്‍ ശശികലയ്ക്കും രണ്ട് ബന്ധുക്കളുമാണ് കേസില്‍ ജയിലിലായത്. ശശികലയുടെ മരുമള്‍ ഇളവരശി, മരുകമന്‍ വിഎന്‍ സുധാകരന്‍ എന്നിവരാണ് ശശികലയ്ക്കൊപ്പം ശിക്ഷ അനുഭവിക്കുന്ന രണ്ട് പേര്‍. 64 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് മൂവരും ശിക്ഷ അനുഭവിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Upbeat after his victory in the recent RK Nagar by-poll, AIADMK leader TTV Dhinakaran called on his "silent" aunt and side-lined party leader VK Sasikala at the central prison in Bengaluru on Thursday, a party official said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്