കോടതിയുടെ ഞെട്ടിക്കലിന് പിന്നാലെ സുദര്‍ശന്‍ ടിവി എഡിറ്റര്‍ക്കെതിരെ ദില്ലി പോലീസിന്റെ കേസ്
ദില്ലി: സുദര്‍ശന്‍ ന്യൂസ് ടിവിയുടെ ചീഫ് എഡിറ്റര്‍ക്കെതിരെ കേസെടുത്ത് ദില്ലി പോലീസ്. സുപ്രീം കോടതിയില്‍ നിന്ന് താക്കീത് കിട്ടിയതിന് പിന്നാലെയാണ് ദില്ലി പോലീസ് നിലപാട് മാറ്റിയത്. ദില്ലിയിലെ ധരം സന്‍സദ് എന്ന് വിശേഷിപ്പിക്കാവുന്ന കേസാണിത്. എന്നാല്‍ കേസെടുക്കാന്‍ ഒന്നുമില്ലെന്ന നിലപാടിലായിരുന്നു പോലീസ്. കോടതി ഇടപെട്ടതോടെ കേസെടുക്കുകയായിരുന്നു. ഹിന്ദു യുവ വാഹിനി സംഘടിപ്പിച്ച ചടങ്ങിവെച്ച ചടങ്ങില്‍ വെച്ച് എന്ത് വില കൊടുത്ത ഹിന്ദു രാഷ്ട്രടം സ്ഥാപിക്കണമെന്നായിരുന്നു സുദര്‍ശന്‍ ടിവിയുടെ എഡിറ്ററായ സുരേഷ് ചാവഹന്‍കെ പറഞ്ഞത്. എന്നാല്‍ ഇതിലെവിടെയാണ് വിദ്വേഷ പ്രസംഗത്തിന്റെ അംശമുള്ളതെന്നായിരുന്നു ദില്ലി പോലീസിന്റെ ചോദ്യം. കേസെടുക്കാനും അവര്‍ തയ്യാറായില്ല.

ജനങ്ങളോട് ഹിന്ദു രാഷ്ട്രത്തിന് വേണ്ടി പ്രതിജ്ഞയെടുക്കാന്‍ സുരേഷ് ആവശ്യപ്പെട്ടിരുന്നു. നമ്മളെല്ലാം ചേര്‍ന്ന് ഈ രാജ്യമൊരു ഹിന്ദു രാഷ്ട്രമാക്കുമെന്ന് പ്രതിജ്ഞയെടുക്കണം. നമ്മള്‍ അതിന് വേണ്ടി വേണ്ടി പോരാടണം. മരിക്കാന്‍ തയ്യാറാവണം. ആവശ്യമാണെങ്കില്‍, കൊല്ലാന്‍ കൂടി തയ്യാറാവണമെന്നും സുരേഷ് ചാവഹന്‍കെ പറഞ്ഞിരുന്നു. ഡിസംബര്‍ 19നാണ് ഹിന്ദു യുവവാഹിനി ഇങ്ങനൊരു പരിപാടി സംഘടിപ്പിച്ചത്. അതേസമയം വീഡിയോ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷം ഇയാള്‍ക്കെതിരെ കേസെടുത്ത് എഫ്‌ഐആര്‍ ഇടത്തായി ദില്ലി പോലീസ് വ്യക്തമാക്കി. നടപടി ഉടനടി എടുക്കുമെന്നും പോലീസ് കോടതിയെ അറിയിച്ചു.
പരാതിയില്‍ പറയുന്നത് പ്രകാരമുള്ള തെളിവുകളെല്ലാം പരിശോധിച്ചു. പൊതുമധ്യത്തില്‍ ലഭ്യമായ കാര്യങ്ങളും പരിശോധിച്ചു. വീഡിയോകള്‍ യുട്യൂബില്‍ നിന്നെടുത്താണ് പരിശോധിച്ചത്. ഇതെല്ലാം പരിശോധിച്ച ശേഷമാണ് കേസെടുത്തത്. എല്ലാ വകുപ്പുകള്‍ മതപരമായ വിദ്വേഷം പടര്‍ത്തുന്നതിനുള്ളതാണെന്നും പോലീസ് പറഞ്ഞു. നേരത്തെ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഒരു വിഭാഗത്തിനും എതിരെയുള്ള വിദ്വേഷ പ്രസംഗമല്ല ഇതെന്നായിരുന്നു ദില്ലി പോലീസ് നിലപാടെടുത്തത്. അത്തരം വാക്കുകളൊന്നും പരാമര്‍ശത്തില്‍ ഇല്ലെന്നും പോലീസ് പറഞ്ഞു. അതിലൂടെ മുസ്ലീങ്ങളുടെ വംശീയ ഉന്മൂലനത്തിന് ആഹ്വാനം ചെയ്‌തെന്ന് പറയാനാവില്ലെന്നും പോലീസ് ചൂണ്ടിക്കാണിച്ചു.
ഒരു സമുദായത്തോ കൂട്ടക്കൊല ചെയ്യാനോ ഇല്ലാതാക്കാനോ ഉള്ള ആഹ്വാനം പ്രസംഗത്തില്‍ ഇല്ലെന്ന് സുപ്രീം കോടതിയെ ദില്ലി പോലീസിനെ അറിയിച്ചിരുന്നു. ഏപ്രില്‍ 22ന് സുപ്രീം കോടതി ദില്ലി പോലീസിനെ താക്കീത് ചെയ്യുകയായിരുന്നു. മെച്ചപ്പെടുത്ത സത്യവാങ്മൂലം നല്‍കാന്‍ പോലീസ് തയ്യാറാവണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. മുന്‍ ഹൈക്കോടതി ജഡ്ജിമാരും സീനിയര്‍ അഭിഭാഷക അഞ്ജന പ്രകാശും മാധ്യമപ്രവര്‍ത്തകന്‍ കുര്‍ബാന്‍ അലിയും അടങ്ങുന്നവരാണ് വിദ്വേഷ പ്രസംഗത്തിനെതിരെ ഹര്‍ജി നല്‍കിയത്. ഡിസംബര്‍ 17നും 19നും ഇടയില്‍ രണ്ട് ചടങ്ങുകള്‍ ഹിന്ദു യുവവാഹിനി നടത്തിയിരുന്നു. രണ്ടിലും വിദ്വേഷ പ്രസംഗങ്ങളുണ്ടായിരുന്നു. മുസ്ലീങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ പരസ്യമായി ആഹ്വാനങ്ങളുമുണ്ടായിരുന്നു.












Click it and Unblock the Notifications