വീണ്ടും റിലയൻസ് ജിയോ!!! 500 രൂപയ്ക്ക് 4 ജി ഫീച്ചർ ഫോൺ!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: വീണ്ടും ഉപഭോക്താക്കളെ ഞെട്ടിക്കാനൊരുങ്ങി ജിയോ.കഴിഞ്ഞ സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച ജിയോ വളരെ വേഗം തന്നെ ഉപഭോക്താക്കളെ തങ്ങളിക്ക് വലിച്ചടിപ്പിച്ചു.ജിയോ സമ്മർ ഓഫർ, സർപ്രൈസ്, ജിയോ ധൻ ധനാ ധാൻ എന്നി ഓഫാർ നൽകി ഉപഭോക്താക്കളെ പിടിച്ചു നിർത്തി.

എന്നാൽ ഇപ്പോഴിത ഇതൊന്നും കൂടാതെ ഉപഭോക്തക്കളെ വീണ്ടും ഞെട്ടിച്ച് റിലയൻസ് ജിയോയുടെ 4 ജി ഫോൺ . ഫോണിന് വെറും 500 രൂപയായിരിക്കും വിലയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.ജൂലൈ 21 ന് നടക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിൻറെ വാർഷിക പൊതുയോഗത്തിലാകും പുതിയ ഫോൺ പുറത്തിറക്കുന്നതായുള്ള പ്രഖ്യാപനമെന്ന് റിപ്പോർട്ടുകൾ.

jio

ജൂലൈ അവസനത്തോടെയോ ആഗസ്റ്റ് ആദ്യമോ ഫോൺ വിപണിയിലെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ആദ്യം വില കുറഞ്ഞ രണ്ട് 4 ജി ഫീച്ചറുള്ള ജിയോ ഹാൻസെറ്റുകളാണ് പുറത്തിറക്കാൻ പദ്ധതി.കൂടാതെ കഴിഞ്ഞ ഏപ്രിലിൽ 11 ന് പ്രഖ്യാപിച്ച ധാൻധനാധൻ ഓഫറിന്റെ കാലാവതി അവസാനിക്കാനിരിക്കെ പുതിയ താരീഫ് പ്ലാൻ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്.

English summary
Reliance Jio Infocomm is likely to unveil new tariff plans as well as a Rs 500 feature phone with VoLTE capabilities at the Reliance Industries’ annual general meeting on July 21 as its 84-day Dhan Dhana Dhan offer — announced on April 11 — is ending soon.
Please Wait while comments are loading...