അഗ്‌നിപഥ് പദ്ധതി: വ്യോമസേനയുടെ അഗ്‌നിവീര്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കുന്നു
അഗ്നിപഥ് പദ്ധതി രാജ്യത്തിനും സൈന്യത്തിനും യുവാക്കള്‍ക്കും പ്രയോജനകരമാണ്. 4 വര്‍ഷത്തെ സേവനത്തിന് ശേഷം അഗ്‌നിവീരന്മാരെ പുതിയ തൊഴിലവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരും സംസ്ഥാന ഗവണ്‍മെന്റുകളും വ്യവസായങ്ങളും പ്രവര്‍ത്തിക്കുന്നു-കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍
ബീഹാറിലെ ദാനാപൂര്‍ അക്രമക്കേസിലെ പ്രതി ഗുരു റഹ്മാനുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ പട്ന പോലീസ് റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. റഹ്മാന്റെ പട്നയിലെ വസതിയിലും കോച്ചിംഗ് സെന്ററിലും പരിശോധന നടത്തി. അഗ്‌നിപഥ് മിലിട്ടറി റിക്രൂട്ട്മെന്റ് സ്‌കീമുമായി ബന്ധപ്പെട്ട് റഹ്മാന്‍ വിദ്യാര്‍ത്ഥികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചു. ഇതിന് പിന്നാലെ ഗുരു റഹ്മാനെതിരെ ദനാപൂര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
അഗ്‌നിപഥ് പ്രതിരോധ റിക്രൂട്ട്മെന്റ് സ്‌കീമിനെതിരായ പ്രതിഷേധം ശക്തമായതോടെ മഹേന്ദ്രഗഡ്, ജജ്ജാര്‍ ജില്ലകളിലെ എല്ലാ സ്വകാര്യ കോച്ചിംഗ് സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഝജ്ജാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ശക്തി സിംഗ്, അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാ സ്വകാര്യ കോച്ചിംഗ് സെന്ററുകളും അക്കാദമികളും അടച്ചിടാന്‍ ഉത്തരവിടുകയും ജില്ലയില്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കാന്‍ യുവാക്കളെ പ്രേരിപ്പിച്ചതില്‍ സ്വകാര്യ തൊഴില്‍, കോച്ചിംഗ് സെന്ററുകളുടെ പങ്ക് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
READ MORE
ദില്ലി: പ്രതിരോധ സേനയിലേക്കുള്ള കേന്ദ്രത്തിന്റെ പുതിയ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിന്റെ പേരില്‍ തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികലാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വലിയ പ്രതിഷേധമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഡല്‍ഹിയുടെ പ്രാന്തപ്രദേശത്തുള്ള സിഘു അതിര്‍ത്തിയില്‍ നൂറുകണക്കിന് ആളുകള്‍ ദേശീയ തലസ്ഥാനത്തേക്ക് കടക്കാനും അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കാനും ഒത്തുകൂടി. ഭാരത് ബന്ദിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് റെയില്‍വെ സ്റ്റേഷനുകളില്‍ ഒരുക്കിയിരിക്കുന്നത്.













Click it and Unblock the Notifications