ലാന്‍ഡിംഗിനിടെ വീണ്ടും അപകടത്തില്‍പ്പെട്ട് ഇന്‍ഡിഗോ; യാത്രക്കാര്‍ സുരക്ഷിതര്‍, അന്വേഷണം
അഹമ്മദാബാദ്: ലാന്‍ഡിംഗിനിടെ വീണ്ടും അപകടത്തില്‍പ്പെട്ട് ഇന്‍ഡിഗോ വിമാനം. ബെംഗളൂരു-അഹമ്മദാബാദ് വിമാനത്തിന്റെ പിറകുവശം ലാന്‍ഡിംഗിനിടെ നിലത്തിടിക്കുകയായിരുന്നു. വ്യാഴാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് സംഭവം. അഞ്ച് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്‍ഡിഗോ വിമാനം അപകടത്തില്‍പ്പെടുന്നത്.
യാത്രക്കാര്‍ സുരക്ഷിതരാണെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഇന്‍ഡിഗോ അറിയിച്ചു. ഡി ജി സി എ അപകടത്തില്‍ ഇന്‍ഡിഗോയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. യാത്രക്കാരെ മാറ്റിയ ശേഷം വിമാനത്തെ സുരക്ഷാ പരിശോധനക്ക് വിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു. 6E6595 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. നേരത്തെ ജൂണ്‍ 11-നും ഇന്‍ഡിഗോ എയര്‍ബസ് എ321 വിമാനം സമാനരീതിയില്‍ അപകടത്തില്‍പ്പെട്ടിരുന്നു.

കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വിമാനത്തിന്റെ പിന്‍ഭാഗം ലാന്‍ഡിംഗിനിടെ നിലത്തിടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനത്തിലെ കോക്ക്പിറ്റ് ജീവനക്കാരെ പിരിച്ചുവിടാന്‍ ഇന്‍ഡിഗോയോട് ഡി ജി സി എ ഉത്തരവിട്ടിരുന്നു. അതിനിടെ അമൃത്സര്‍-അഹമ്മദാബാദ് ഇന്‍ഡിഗോ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചിരുന്നു.
6E645 എന്ന വിമാനം അമൃത്സറില്‍ നിന്ന് ഏകദേശം എട്ട് മണിയോടെയാണ് ടേക്ക് ഓഫ് ചെയ്തത്. അതിന് ശേഷം മോശം കാലാവസ്ഥ കാരണം പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചെന്നും 9.40 ഓടെ അഹമ്മദാബാദില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications