ഫേസ്ബുക്കില്‍ പരിചയപ്പെട്ടു,അഹമ്മദാബാദ് ഡിസിപിക്ക് എയര്‍പോര്‍ട്ട് മാനേജര്‍ വരന്‍

  • Written By: Anoopa
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ക്രിമിനലുകളുടെ പേടിസ്വപ്നമാണ് അഹമ്മദാബാദ് ഡിസിപി ഉഷ രാധ. ഇത്തവണ പക്ഷേ, ഉഷ വാര്‍ത്തയിലിടം നേടുന്നത് തൊഴില്‍പരമായ കാരണത്താലല്ല. ഒരു ഡിജിറ്റല്‍ പ്രണയത്തിന്റെ പേരിലാണ്. ലണ്ടനില്‍ എയര്‍പോര്‍ട്ട് മാനേജറാണ് നരേശ് ദേശായി. ഇന്നലെയായിരുന്നു വിവാഹം.

ഫേസ്ബുക്കിലൂടെയാണ് 3 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് വാട്ട്ആപ്പിലൂടെ ആ ബന്ധം ദൃഢമായി. വിവാഹത്തിന് നാലു ദിവസങ്ങള്‍ക്കു മുന്‍പാണ് പരസ്പരം കാണുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്. ആദ്യവിവിഹത്തില്‍ ഉഷക്ക് ഒരു മകളും നരേഷിന് ഒരു മകനും ഉണ്ട്.

dcp

ഗുജറാത്ത് പോലീസിലെ ഏറ്റവും ശക്തരായ സ്ത്രീവ്യക്തിത്വങ്ങളിലൊന്നാണ് ഉഷ രാധ. അഹമ്മദാബാദ് വുമണ്‍ ക്രൈം ബ്രാഞ്ചിലെ എസിപി ആയിരിക്കേ മനുഷ്യക്കടത്ത്, സെക്‌സ് റാക്കറ്റ് തുടങ്ങിയ പ്രശ്‌നങ്ങളില്‍ അവര്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. 2016 ജനുവരിയിലാണ് ഉഷ അഹമ്മദാബാദ് ഡിസിപി ആയി സ്ഥാനമേല്‍ക്കുന്നത്.

English summary
Ahmedabad woman DCP Usha Rada marries London manager she met on Facebook
Please Wait while comments are loading...