പച്ച സാരിയുടുത്ത് 'അമ്മ' ആകാന്‍ ചിന്നമ്മ ശശികല; ജയലളിതയുടെ കാറില്‍, ജയലളിതയുടെ കസേരയില്‍
ജയലളിതയെ ഓര്‍മിപ്പിക്കുന്ന വേഷത്തിലാണ് ശശികല നടരാജന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കാനെത്തിയത്
ചെന്നൈ: ഒടുവില്‍ തമിഴകത്ത് അത് തന്നെ സംഭവിച്ചു. എഐഎഡിഎംകെയില്‍ ജയലളിതയുടെ പിന്‍ഗാമിയായി തോഴി ശശികല ചുമതലയേറ്റു.
നാടകീയമായിരുന്നു ആ സ്ഥാനം ഏറ്റെടുക്കല്‍ ചടങ്ങ്. കഴിഞ്ഞ ദിവസം ആണ് പാര്‍ട്ടി ഐക്യകണ്ഠേന ശശികലയെ ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുത്തത്. പാര്‍ട്ടി തീരുമാനത്തെ അംഗിക്കരിക്കുന്നെന്നോ ഇല്ലെന്നോ പറയാതിരുന്ന ശശികല ഒടുവില്‍ ആ സ്ഥാനം ഏറ്റെടുത്തു.
'ചിന്നമ്മ' എന്ന ആര്‍പ്പുവിളികള്‍ക്കിടയിലൂടെയാണ് ശശികല എഐഎഡിഎംകെ ആസ്ഥാനത്തെത്തിയത്. ജയലളിതയുടെ കസേരയില്‍ അവര്‍ ഇരുന്നു.

പച്ച നിറത്തിലുള്ള സാരി ആയിരുന്നു ജയലളിതയുടെ ഹൈലൈറ്റ്. ഏവരുടേയും മനസ്സില്‍ ആ ചിത്രം ഇപ്പോഴും മായാതെ നില്‍ക്കുന്നുണ്ട്.

പച്ച സാരി അണിഞ്ഞാണ് ശശികല എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനെത്തിയത്. എന്നാല്‍ ജയലളിത സ്ഥിരം ഉപയോഗിച്ചിരുന്ന പച്ച നിറം ആയിരുന്നില്ലെന്ന് മാത്രം.

ജയലളിതയുടെ ചിത്രത്തിന് മുന്നില്‍ തൊഴുത് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ശശികല സ്ഥാനം ഏറ്റെടുത്തത്. പാര്‍ട്ടി ആസ്ഥാനത്ത് സ്ഥാപിച്ച ചിത്രത്തിന് മുന്നില്‍ ആയിരുന്നു ഇത്.

പാര്‍ട്ടിയുടെ സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയും ആയ എംജിആറിന്റെ പൂര്‍ണകായ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

ജയലളിത ഉപയോഗിച്ചിരുന്ന കാറില്‍ തന്നെ ആയിരുന്നു ശശികല പാര്‍ട്ടി ആസ്ഥാനത്തെത്തിയത്. ജയലളിത ഇരിക്കാറുണ്ടായിരുന്ന കസേരയില്‍ ഇരുന്ന് കൊണ്ട് തന്നെ ശശികല സ്ഥാനം ഏറ്റെടുത്തു.

ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ കനത്ത പോലീസ് സുരക്ഷയിലാണ് ശശികല എത്തിയത്. പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ വലിയ തിരക്കായിരുന്നു.

പാര്‍ലമെന്റിലെ ഏറ്റവും വലിയ മൂന്നാമത്തെ പാര്‍ട്ടിയുടെ നേതാവാണ് ഇപ്പോള്‍ ശശികല. ബിജെപിയും കോണ്‍ഗ്രസ്സും ആണ് എഐഎഡിഎംകെയ്ക്ക് മുന്നില്‍ ഉള്ളത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications