ജയലളിതയുടെ മരണത്തിനു പിന്നില്‍...അവര്‍ കുടുങ്ങും!! കേന്ദ്രം ഇടപെടും, സിബിഐ വരുന്നു...

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത മാസങ്ങള്‍ പിന്നിട്ടിട്ടും നീങ്ങാതെ നില്‍ക്കുകയാണ്. ഇതിന് ഉത്തരം തേടി അണ്ണാ ഡിഎംകെ നേതാക്കള്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയെ സമീപിച്ചു. അണ്ണാ ഡിഎംകെ എംപി മൈത്രേയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്.

ഗുരുവായൂര്‍ ക്ഷേത്രം പൊട്ടിത്തെറിക്കും; പിന്നില്‍ സ്ത്രീ, പോലീസ് ആലപ്പുഴയിലേക്ക്

മൊബൈല്‍ ഫോണ്‍ ഇനി കൈ പൊള്ളിക്കും!! ജൂലൈ മുതല്‍ സംഭവിക്കുക...ഫോണ്‍ ബില്ലും പണി തരും!!

സിബിഐ അന്വേഷണം വേണം

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്നും ഇതിനായി സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ എംപിമാര്‍ പ്രസിഡന്റിനു നിവേദനം നല്‍കി.

അപേക്ഷ നല്‍കി

സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു തമിഴ്‌നാട് ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനും പാര്‍ട്ടി നേരത്തേ അപേക്ഷ നല്‍കിയിരുന്നു. കത്തയച്ചിരുന്നു. എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ നടപടി കൈക്കൊള്ളണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചിരുന്നു.

പ്രധാനമന്ത്രിയോടും അഭ്യര്‍ഥിച്ചു

പ്രസിഡന്റ് പ്രണബ് മുഖര്‍ജിയോടു മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിഷയത്തില്‍ ഇടപെടണമെന്ന് അണ്ണാ ഡിഎംകെ എംപിമാര്‍ അഭ്യര്‍ഥിച്ചു. എത്രയും പെട്ടെന്ന് സത്യം പുറത്തു കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പനീര്‍ശെല്‍വം നേരത്തേ രംഗത്ത്

ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം നേരത്തേ ആരോപിക്കുന്നതാണ്. സിബിഐ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ശശികല വിഭാഗം നയിക്കുന്ന മന്ത്രിസഭ ഇതുവരെ അതിനു തയ്യാറായായിട്ടില്ല.

മോദിയുമായി കൂടിക്കാഴ്ച

ഒ പനീര്‍ശെല്‍വം വെള്ളിയാഴ്ച ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അദ്ദേഹം മോദിയുമായി ചര്‍ച്ച ചെയ്തതെന്നാണ് സൂചന. രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായില്ലെന്നും റിപോര്‍ട്ടുകളുണ്ട്.

ഒപിഎസ് പറയുന്നത്

സംസ്ഥാനത്തിന് അനുവദിക്കപ്പെട്ടിട്ടുള്ള ഫണ്ടുകളില്‍ കാലതാമസം വരുന്നതിനെക്കുറിച്ചുള്‍പ്പെടെ മറ്റു വിഷയങ്ങളുമാണ് മോദിയുമായി സംസാരിച്ചതെന്ന് ഒപിഎസ് പറഞ്ഞു.

കുടിവെള്ള പ്രശ്‌നം

മതിയായ മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കടുത്ത ജലദൗര്‍ലഭ്യം നേരിടുന്നതായും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മതിയായ ഫണ്ട് അനുവദിച്ചു നല്‍കണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായി പനീര്‍ശെല്‍വം പറഞ്ഞു.

English summary
AIADMK party leaders met President Pranab Mukherjee and sought Mukherjee and Prime Minister Narendra Modi’s intervention into the death of former Tamil Nadu Chief Minister J Jayalalithaa and also requested a judicial probe by the Central Bureau of Investigation (CBI)
Please Wait while comments are loading...