Get Updates
Get notified of breaking news, exclusive insights, and must-see stories!

താക്കോൽ ഇപ്പോഴും ചിന്നമ്മയുടെ കയ്യിൽ!!! എടപ്പാടി പാർട്ടി മുടിക്കുമെന്നു ദിനകരന്‍!!!

നിക്കെതിരായ ആരോപണങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്നും കൂട്ടിച്ചേര്‍ത്തു.

മധുര: തമിഴ്നാട്ടിൽ ചേരിപ്പോര് രൂക്ഷമാകുന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ ഗുരുതര ആരോപണവുമായി അണ്ണാ.ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ രംഗത്ത്. പളനിസ്വാമി അണ്ണാഡിഎംകെയെ നശിപ്പിക്കുമെന്ന് ടി.ടി.വി. അരോപിക്കുന്നു.

sasikala

പാര്‍ട്ടിയെ നശിപ്പിക്കാന്‍ വേണ്ടിയാണ് തനിക്കെതിരെ പ്രമേയം പാസാക്കിയതെന്ന് പറഞ്ഞ ദിനകരന്‍ തനിക്കെതിരായ ആരോപണങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ന് മധുരയിലെ മേലൂരില്‍ നിന്ന് ആരംഭിക്കുന്ന സംസ്ഥാന യാത്രയ്ക്കു മുന്നോടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ശശികലയുടെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം താല്‍ക്കാലികം മാത്രമാണെന്ന് അണ്ണാഡിഎംകെ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. ദിനകരന്റെ തീരുമാനങ്ങള്‍ പാര്‍ട്ടിയുടേതല്ലെന്നും അണ്ണാഡിഎംകെ യോഗത്തില്‍ പളനിസ്വാമി വ്യക്തമാക്കിയിരുന്നു

ടിടിവിയുടെ സംസ്ഥാന പര്യടനം

ടിടിവിയുടെ സംസ്ഥാന പര്യടനം

എടപ്പാടി- ഒപിഎസ് പക്ഷങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് ദിനകരന്റെ സംസ്ഥാന പര്യടനം. ഇരുപതിലധികം എംഎല്‍എമാര്‍ തനിക്കൊപ്പം ഉണ്ടെന്നാണ് ദിനകരന്റെ അവകാശപ്പെടുന്നുണ്ട്. ഇതോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

പാർട്ടിയുടെ താക്കോൽ ശശികലയുടെ കയ്യിൽ

പാർട്ടിയുടെ താക്കോൽ ശശികലയുടെ കയ്യിൽ

എടപ്പാടി സർക്കാരിനെ മറിച്ചിടാൻ ടിടിവി സഖ്യത്തിന് ഇപ്പോഴും സാധിക്കും. സര്‍ക്കാരിനെ താഴെയിറക്കാനുള്ള എംഎല്‍എമാര്‍ ഇപ്പോഴും ദിനകരനൊപ്പമുണ്ട്. കൂടാതെ പാര്‍ട്ടി സാമ്പത്തിക സ്രോതസ്സുകളുടെ കടിഞ്ഞാണ്‍ ഇപ്പോഴും ശശികലയുടെ കയ്യിലാണ്.

അണ്ണാഡിഎംകെയുടെ പ്രമേയം

അണ്ണാഡിഎംകെയുടെ പ്രമേയം

ശശികലയുടെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം താല്‍ക്കാലികം മാത്രമാണെന്ന് അണ്ണാഡിഎംകെ കഴിഞ്ഞ ദിവസം പ്രമേയത്തിൽ പാസാക്കിയിരുന്നു. ദിനകരന്റെ തീരുമാനങ്ങള്‍ പാര്‍ട്ടിയുടേതല്ലെന്നും യോഗത്തില്‍ പളനിസ്വാമി വ്യക്തമാക്കിയിരുന്നു.

ഒപിഎസും- ഇപിഎസും കൈകോർക്കുന്നു

ഒപിഎസും- ഇപിഎസും കൈകോർക്കുന്നു

ദിനകരൻ-ശശികല സഖ്യത്തിത്തെ നേരിടാൻ ഒപിഎസ്-ഇപിഎസ് സഖ്യം കൈകോർക്കുന്നു. ശശികല പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിനെ തുടർന്നാണ് അണ്ണാ ഡിഎംകെയിൽ പെട്ടിത്തെറിയുണ്ടായത്.തുടർന്ന് പാർട്ടിയിൽ നിന്ന് പനീർശെൽവം പുറത്ത് പോയിരുന്നു. അതേസമയം അഴിമതി കേസിൽ ശശികല ജയിലിലായപ്പോൾ എടപ്പാടി തമിഴ്നാട് മുഖ്യമന്ത്രിയായി. എന്നാൽ ദിനകരന്റെ വരവോട് കൂടി എടപ്പാടിയും ശശികലയും ഇരു ചേരികളിലാവുകയായിരുന്നു..

ഒപിഎസ് ഉപമുഖ്യമന്ത്രി

ഒപിഎസ് ഉപമുഖ്യമന്ത്രി

തമിഴ്നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഒരു രീതിയിൽ ഒപിഎസ് നു ഗുണമാണ്. പാർട്ടിയിലെ സ്ഥാനമാനങ്ങൾ വിട്ട് പോകേണ്ടി വന്ന പനീർശെൽവത്തിന് വീണ്ടും പാർട്ടിയിലേക്ക് മടങ്ങി വരാൻ ഇതു കാരണമായി. ഒപിഎസ്-ഇപിഎസ് സഖ്യത്തിൽ മുഖ്യമന്ത്രിയായി പളനിസ്വാമി തുടരും. അതുപോലെ ഉപമുഖ്യമന്ത്രി പദവിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയും പനീര്‍ശെല്‍വത്തിന് ലഭിക്കും.

ഒപിഎസ്- മോദി സന്ദർശനം

ഒപിഎസ്- മോദി സന്ദർശനം

‌രാഷ്ട്രീയ പോർ വിളികൾ രൂക്ഷമാകുന്ന സഹചര്യത്തിൽ ഒപിഎസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കും. പ്രധാനമന്ത്രിയുടെ വസതിയിൽവെച്ചാകും കൂടിക്കാഴ്ച. അണ്ണാഡിഎംകെ എൻഡിഎ ലയനമായിരിക്കും കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+