കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിനകരന്റെ ചാക്കിടൽ തന്ത്രം ഏറ്റില്ല; ചിന്നമ്മ പടിക്ക് പുറത്ത്! രണ്ടും കൽപിച്ച് ഒപിഎസ്- ഇപിഎസ്

പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ 12ന് ചേരാന്‍ ഔദ്യോഗിക പക്ഷം തീരുമാനിച്ചു

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ചെന്നൈ: അണ്ണാഡിഎംകെയിൽ അധികാരം ഉറപ്പിക്കാനുള്ള ടിടിവി ശശികല പക്ഷത്തെ പുറത്താക്കാൻ ഒപിഎസ്-ഇപിഎസ് . ഉടനടി ജനറൽ കൗൺസിൽ യോഗം വിളിച്ചു ചേർത്ത് പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് അണ്ണാഡിഎംകെയുടെ ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം.

sasikala


ഒപിഎസ്-ഇപിഎസ് വിഭാഗങ്ങളെ വെട്ടിലാക്കി പാർട്ടിയുടെ അധികാരം പിടിച്ചെടുക്കാനുള്ള ദിനകരൻ-ശശികല പക്ഷത്തിന്റെ ശ്രമങ്ങൾക്കു മുന്നിൽ ശക്തമായി തിരിച്ചടിക്കാനാണ് ഔദ്യോഗിക പക്ഷം തീരുമാനിച്ചിരിക്കുന്നത്.

പാർട്ടിയെ ലക്ഷ്യംവെച്ച് മന്നാർഗുഡി മാഫിയ

പാർട്ടിയെ ലക്ഷ്യംവെച്ച് മന്നാർഗുഡി മാഫിയ

ഒപിഎസ്- ഇപിഎസ് പക്ഷത്തെ പ്രതിസന്ധിയിലാക്കി അണ്ണാഡിഎംകെയുടെ ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രം പയറ്റുകയാണ് ശശികലയും ടിടിവിയും. ഇതിന്റെ ഭാഗമായി ചാക്കിട്ടുപിടുത്തം നടക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പളനിസ്വാമി വിളിച്ചു ചേർത്ത യോഗത്തിൽ 40 ഓളം എംഎൽഎമാർ പങ്കെടുത്തില്ല.

ലക്ഷ്യം സർക്കാർ

ലക്ഷ്യം സർക്കാർ

എംഎല്‍എമാരെ ഒപ്പം പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിച്ച് സർക്കാരിനെ താഴെയിറക്കാമെന്നാണ് ശശികല-ടിടിവി പക്ഷം കരുതിയത്.

കടുത്ത നിലപാട് സ്വീകരിച്ച് ഒപിഎസ്- ഇപിഎസ്

കടുത്ത നിലപാട് സ്വീകരിച്ച് ഒപിഎസ്- ഇപിഎസ്

ദിനകരന്‍ വിഭാഗം ഉയര്‍ത്തിയ ഭീഷണികളെയെല്ലാം മറികടന്ന് പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ 12ന് ചേരാന്‍ ഔദ്യോഗിക പക്ഷം തീരുമാനിച്ചു. ഈ യോഗത്തില്‍ വച്ച് ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും. അണ്ണാ ഡിഎംകെ യോഗത്തില്‍ വച്ചാണ് ശശികലയെയും ദിനകരനെയും ജനറല്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത് പുറത്താക്കാന്‍ പ്രമേയം പാസാക്കിയത്.

മുഖ്യമന്ത്രിയുടെ സ്വന്തം തീരുമാനം

മുഖ്യമന്ത്രിയുടെ സ്വന്തം തീരുമാനം

ശശികലയേയും ദിനകരനേയും പുറത്താക്കാമെന്നത് എടപ്പാടിയുടെ സ്വന്തം തിരുമാനമെന്ന് ദിനകരൻ. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ മുഴുവന്‍ പ്രതിനിധികളും പങ്കെടുത്തില്ലെന്നും, അവര്‍ തങ്ങള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നവരാണെന്നും ടിടിവി ദിനകരന്‍ പക്ഷം പറയുന്നു

ശശികലക്കെതിരെ ഒപിഎസ്

ശശികലക്കെതിരെ ഒപിഎസ്

ലയന സമയത്ത് ശശികലയേയും ദിനകരനേയും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് അണ്ണാഡിഎംകെയിലെ ഒപിഎസ് വിഭാഗം അറിയിച്ചിരുന്നു.

എംഎൽഎമാരുടെ എണ്ണം ചുരുങ്ങി

എംഎൽഎമാരുടെ എണ്ണം ചുരുങ്ങി

എംഎൽഎമാരെ ഒപിഎസ്-ഇപിഎസ് ക്യാമ്പിൽ നിന്ന് അടത്തിയെടുക്കാനുള്ള ദിനകരന്റെ നീക്കം ദ്രുതഗതിയിൽ നടക്കുകയാണ്. ഒപിഎസ്- ഇപിഎസ് ക്യാമ്പിലുള്ള എംഎൽഎമാരുടെ എണ്ണം 90 ലേക്ക് ചുരുങ്ങി. നേരത്തെ 19 എംഎൽഎമാർ പളനി സ്വാമിക്കെതിരെ ഗവർണറെ കണ്ടിരുന്നു. ഇതിനു പിന്നാലെ 20ഓളം എംഎല്‍എമാര്‍ കൂടി ദിനകര പക്ഷത്താണെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് വിട്ടു നിന്നു.

എടപ്പാടി പുറത്ത്

എടപ്പാടി പുറത്ത്

പാർട്ടിയുടെ ഔദ്യോഗിക സ്ഥാനമാനങ്ങളിൽ നിന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സെക്രട്ടറി ടിടിവി ദിനകരന്‍ നീക്കം ചെയ്തിരുന്നു. സേലം ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്നാണ് എടപ്പാടി പുറത്താക്കിയത്.

English summary
Tamil Nadu chief minister Edappadi K Palaniswami, deputy chief minister O Panneerselvam and their supporting MLAs on Monday resolved to convene AIADMK general council and executive committee at the earliest. This gains significance with their decision to oust the Sasikala clan from AIADMK.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X