കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഐഎഡിഎംകെ പ്രകടന പത്രിക പുറത്തിറക്കി

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: എഐഎഡിഎംകെയുടെ പ്രകടന പത്രിക ജയലളിത പുറത്തിറക്കി. ദേശീയ രാഷ്ട്രീയത്തില്‍ തനിയ്ക്ക് തിളങ്ങാന്‍ കഴിഞ്ഞാല്‍ വോട്ടര്‍മാര്‍ക്ക് മിക്‌സി, ഗ്രൈന്‍ഡര്‍, ഫാനുകള്‍, പശുക്കള്‍, ആടുകള്‍ എന്നിവയെ വിതരണം ചെയ്യുമെന്ന് ജയലളിതയുടെ പ്രകടന പത്രികയില്‍ പറയുന്നു. പാരിതോഷികങ്ങള്‍ നല്‍കി വോട്ട് തേടുന്നതിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.

രാജ്യത്തിന്റെ സമഗ്രവികസനമാണ് എഐഡിഎംകെയുടെ പ്രകടന പത്രികയിലുള്ള പ്രധാന അജണ്ട. കേന്ദ്രത്തിനല്‍ ശക്തമായ നേതൃത്വം നല്‍കാന്‍ പാര്‍ട്ടിയ്ക്ക് കഴിയും. അഴിമതി രഹിതമായ ഭരണമാണ് പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്നതെന്നും പ്രകടന പത്രികയില്‍ പറയുന്നു.

Jayalalitha

വോട്ടര്‍മാരെ ആകര്‍ഷിയ്ക്കുന്ന തരത്തിലുള്ള പ്രകടന പത്രികയാണ് എഐഎഡിഎംകെ പുറത്തിറക്കിയത്. ഐക്യ രാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിയ്ക്കുന്നതുള്‍പ്പടെ ഒട്ടേറെ കാര്യങ്ങള്‍ പ്രകടന പത്രികയില്‍ പറയുന്നു. ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തും. എണ്ണക്കമ്പനികളുടെ വിലനിര്‍ണയാവകാശം എടുത്ത് കളയുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

തമിഴ്‌നാടിന്റെ മാത്രമല്ല രാജ്യത്തിന്റൈ തന്നെ പുരോഗതി ലക്ഷ്യമിടുന്ന തെരഞ്ഞെടുപ്പ് പ്രകടന പത്രികയാണ് ലക്ഷ്യമിടുന്നതെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.

English summary
Tamil Nadu Chief Minister Jayalalithaa today gave the nation's voters a glimpse of what she could offer if she played a national role - free mixers and grinders, fans, cows and goats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X