കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശത്ത് നിന്നുവന്നാല്‍ രാഹുല്‍ നേരെ അധ്യക്ഷ പദവിയിലേക്കോ? ഒന്നാമന്‍ രാഹുലെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

Google Oneindia Malayalam News

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 ന് നടത്താന്‍ തീരുമാനമായിരിക്കുകയാണ്. തുടര്‍ച്ചയായി കോണ്‍ഗ്രസ് പരാജയം നേരിടാന്‍ തുടങ്ങിയതോടെയാണ് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് അല്ലാതെ മുഴുവന്‍ സമയ പ്രസിഡന്റ് വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്. അധ്യക്ഷനെ കണ്ടെത്തുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് നടത്തണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെട്ടു.

ഇത് കോണ്‍ഗ്രസില്‍ വലിയ ഭിന്നിപ്പുകള്‍ ഉണ്ടാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിന്റെ ആവശ്യം ഇല്ല, രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷസ്ഥാനത്ത് എത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്. ഇതോടെ വലിയ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്തു. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ കൂടിയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം വന്നത്. പക്ഷേ തിരഞ്ഞെടുപ്പിന് ഉള്ള തിയതി പ്രഖ്യാപിച്ചിട്ടും പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ വന്നാല്‍ മതി എന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ സ്വീകരിക്കുന്നു.

അധ്യക്ഷന്‍ രാഹുല്‍ തന്നെ?; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സൂചനയുമായി ഹരീഷ് റാവത്ത്‌അധ്യക്ഷന്‍ രാഹുല്‍ തന്നെ?; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സൂചനയുമായി ഹരീഷ് റാവത്ത്‌

1

രാഹുല്‍ ആണ് ഒന്നാമനെന്നും പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് പാര്‍ട്ടി നേതാക്കള്‍ ആഗ്രഹിക്കുന്നതു രാഹുലിനെ ആണെന്നുമാണ് സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നത്.വിദേശത്ത് നിന്ന് മടങ്ങിയെത്തിയാല്‍ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ ഗാന്ധിയെ പ്രേരിപ്പിക്കാന്‍ ശ്രമിക്കുമെന്നും ഖുര്‍ഷിദ് പറഞ്ഞു.

എന്റെ പൊന്ന് റിമു...ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താ!!സാരിയില്‍ തിളങ്ങി റിമി ടോമി

2


രാഹുല്‍ ഗാന്ധി നിലവിലും പാര്‍ട്ടി നേതാക്കളുടെ തിരഞ്ഞെടുപ്പായി തുടരുന്നുണ്ടോ എന്ന ചോദ്യത്തിന്, 'താന്‍ സംസാരിച്ചിട്ടുള്ള എല്ലാവര്‍ക്കും രാഹുല്‍ തന്നെയാണ് ഒന്നാം നമ്പര്‍ എന്നും തിനപ്പുറം ഒരു സംഭാഷണത്തിലും തങ്ങള്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം തങ്ങളുടെ അഭ്യര്‍ത്ഥന സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് സൂചനകളൊന്നുമില്ലെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നു.

3


'അദ്ദേഹം തിരികെ വരുമ്പോള്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,' ഖുര്‍ഷിദ് പറഞ്ഞു.പാര്‍ട്ടിയില്‍ മറ്റാരുമില്ലാത്തതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി തിരിച്ചെത്താന്‍ രാഹുല്‍ ഗാന്ധിയെ പ്രേരിപ്പിക്കുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശനിയാഴ്ച പറഞ്ഞിരുന്നു.

കോണ്ടം ധരിച്ചാല്‍ മങ്കിപോക്‌സ് പിടിപെടാതിരിക്കുമോ? രോഗപ്രതിരോധത്തില്‍ കോണ്ടത്തിന്റെ റോള്‍ എന്താണ്‌കോണ്ടം ധരിച്ചാല്‍ മങ്കിപോക്‌സ് പിടിപെടാതിരിക്കുമോ? രോഗപ്രതിരോധത്തില്‍ കോണ്ടത്തിന്റെ റോള്‍ എന്താണ്‌

4


നേരത്തെ ഹരീഷ് റാവത്തും രാഹുലിനു വേണ്ടി രംഗത്തെത്തിയിരുന്നു. രാഹുല്‍ ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്നാണ് ഹരീഷ് റാവത്ത് പറഞ്ഞത്. 'ഉടന്‍ തന്നെ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സ്വീകരിക്കുമെന്നാണ് ഞങ്ങള്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്. അതിനുവേണ്ടി രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുന്നു, ''ഹരീഷ് റാവത്ത് ഞായറാഴ്ച പറഞ്ഞു.

5


2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. പിന്നെ പലകും പലവട്ടം രാഹുല്‍ ഗാന്ധിയോട് കോണ്‍ഗ്രരസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. ഇത്തവണയും അദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ വഴങ്ങിയില്ല.

6


അതേസമയം, പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കുള്ള ഉത്തരവാദിത്തം ഗുലാം നബി ആസാദ് രാഹുലിന്റെ തലയിലാണ് വെച്ചത്. ഗുലാം നബി ആസാദ് രാഹുലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇനിയൊരു തിരിച്ചുവരവില്ലാത്ത അവസ്ഥയിലേക്കു കോണ്‍ഗ്രസ് വീണുവെന്നും തിരുത്താനാവാത്ത വിധം പാര്‍ട്ടി തകര്‍ന്നുവെന്നും ആസാദ് കുറ്റപ്പെടുത്തിയിരുന്നു. കാര്യഗൗരവമില്ലാത്ത രാഹുലിനെ തലപ്പത്തു പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞ 8 വര്‍ഷമായി പാര്‍ട്ടി നടത്തിയ പ്രവൃത്തികളാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ച്ക്ക് വഴി ഒരുക്കിയതെന്ന ആസാദ് പറഞ്ഞിരുന്നു.

English summary
AICC president election:Salman Khurshid said that rahul is the only choice of congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X