കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിഡ് ആക്രമണ ഇരകള്‍ക്ക് അഞ്ച് ലക്ഷം വീതം നല്‍കുമെന്ന് സര്‍ക്കാര്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ആസിഡ് ആക്രമണ ഇരകള്‍ക്കൊപ്പം നില്‍ക്കുന്ന തീരുമാനവുമായി മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നവിസ് സര്‍ക്കാര്‍. ഇതുവരെ നഷ്ടപരിഹാരമായി നല്‍കിയിരുന്ന 3 ലക്ഷത്തിന് പകരം 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ആസിഡ് ആക്രമണകാരികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എളുപ്പത്തില്‍ രക്ഷപ്പെടാനാകാത്തവിധത്തില്‍ നിയമ പരിഷ്‌കരണം നടത്തുമെന്നാണ് സര്‍ക്കാര്‍ സൂചിപ്പിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട് മുഖ്യമന്ത്രി. ആസിഡ് ആക്രമണ ഇരകള്‍ക്കായുള്ള വീഡിയോ ആല്‍ബവും പരിപാടിയില്‍ പുറത്തിറക്കി.

acid-attack

മുഖ്യമന്ത്രിയുടെ ഭാര്യ ആല്‍ബത്തിലെ ഒരു ഗാനം പരിപാടിക്കിടെ ആലപിക്കുകയും ചെയ്തു. ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ജീവിതത്തിലേക്ക തിരിച്ചവരാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വലിയതോതില്‍ ആസിഡ് ആക്രമണ ഇരകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. മുഖം വികൃതമാകുന്നതോടെ വീട്ടിനകത്ത് ഒതുങ്ങിക്കൂടുന്ന ഇവരെ പുറംലോകത്തെത്തിക്കുന്ന പല സംഘടനകളും ഇപ്പോള്‍ സജിവമാണ്.


English summary
Aid for acid attack victims raised to Rs five lakh: Maharashtra Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X