കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താടി മതമൗലീകാവകാശത്തില്‍ പെടില്ല; മുസ്ലീം ഹര്‍ജി തള്ളി, വ്യോമസേന ഉദ്യോഗസ്ഥര്‍ താടി വെക്കരുത്‌

താടി വളര്‍ത്തിയതിന് നടപടി നേരിടേണ്ടി വന്ന ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു വിധി

  • By Akshay
Google Oneindia Malayalam News

ദില്ലി: വ്യോമസേനയുടെ അച്ചടക്ക കാര്യത്തില്‍ മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക പ്രസക്തിയില്ലെന്നും ഉദ്യോഗസ്ഥര്‍ താടി വളര്‍ത്താന്‍ പാടില്ലെന്നും സുപ്രീംകോടതി. ആചാരത്തെ മുന്‍ നിര്‍ത്തി താടിവെക്കാന്‍ അനുവദിക്കണമെന്ന ഉസ്ലാമിക ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി വന്നത്.

താടി വളര്‍ത്തിയതിന് നടപടി നേരിടേണ്ടി വന്ന ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു വിധി. 2008ലായിരുന്നു അന്‍സാരി എന്ന ഉദ്യോഗസ്ഥനെ പുറത്താക്കിയത്. സേനയുടെ അച്ചടക്കവും ഏകീകൃത സ്വഭാവവും നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ക്കെതിരെ നടപടിയെടുത്തത്.

തുല്ല്യത

തുല്ല്യത

താടിയും മീശയുമെല്ലാം ഒരാളുടെ മത സ്വാതന്ത്ര്യത്തിലെ മൗലീക അവകാശങ്ങളില്‍പ്പെടുന്ന കാര്യമാണെന്നും ഇക്കാര്യത്തില്‍ താടിയും മുടിയും നീട്ടി വളര്‍ത്തുന്ന സിഖ് മതക്കാര്‍ക്കൊപ്പം തുല്യത നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

 കോടതിയില്‍

കോടതിയില്‍

സമാന ആശയം ഉന്നയിച്ച് മഹാരാഷ്ട്രയിലെ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ നിരവധി പരാതികള്‍ സുപ്രീംകോടതിക്ക് മുന്നില്‍ എത്തിയിരുന്നു.

 അനിസ്ലാമികമല്ല

അനിസ്ലാമികമല്ല

എല്ലാ മുസ്ലീങ്ങളും താടിവെക്കുന്നില്ലെന്നും ആഗോള ഇസ്ലാം മതം താടിവളര്‍ത്തണമെന്ന് ശഠിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ മുടി വെട്ടുന്നതും താടി വടിക്കുന്നതും അനിസ്ലാമികമല്ലെന്നാണ് വ്യോമ സേന നല്‍കിയ മറുപടി

 പ്രതിരോധ മന്ത്രി

പ്രതിരോധ മന്ത്രി

എകെ ആന്റണി പ്രതിരോധ മന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ ഇസ്ലാമിക സൈനീകരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ താടിയുടെ കാര്യത്തില്‍ നടപടിയെടുക്കരുതെന്ന് പ്രത്യേക നിര്‍ദേശം സമര്‍പ്പിച്ചിരുന്നു.

English summary
The Supreme Court Thursday upheld sacking of an Air Force man for keeping long beard and said that armed forces’ regulations are meant to ensure discipline and uniformity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X