വ്യോമസേനയുടെ സുഖോയ്, മിറാഷ് വിമാനങ്ങള്‍ തകര്‍ന്നുവീണു; അപകടം അഭ്യാസപ്രകടനത്തിനിടെ
സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായ വിലയിരുത്തലിനുശേഷം സംഭവത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെക്കുമെന്ന് വ്യോമസേന ഉദ്യോഗസ്ഥര്‍

ഭോപ്പാല്‍: വ്യോമസേനയുടെ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങള്‍ തകര്‍ന്നുവീണു. മധ്യപ്രദേശിലെ മൊറേനയ്ക്ക് സമീപമാണ് അപകടം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചു. ഗ്വാളിയോര്‍ വ്യോമതാവളത്തില്‍ നിന്ന് അഭ്യാസപ്രകടനത്തിനാണ് രണ്ട് വിമാനങ്ങളും പറന്നുയര്‍ന്നത്.
അപകട കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായ വിലയിരുത്തലിനുശേഷം സംഭവത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെക്കുമെന്ന് വ്യോമസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2 പൈലറ്റുമാര്‍ സുരക്ഷിതരാണെന്നും വ്യോമസേനയുടെ ഹെലികോപ്റ്റര്‍ മൂന്നാമത്തെ പൈലറ്റിന്റെ സ്ഥാനത്തേക്ക് ഉടന്‍ എത്തുമെന്നും പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അപകടത്തില്‍ പരിക്കേറ്റ മൂന്ന് പൈലറ്റുമാരില്‍ ഒരാള്‍ മരണപ്പെട്ടു. മറ്റ് രണ്ട പേരെയും ഗുരുതരമായ പരിക്കേറ്റ് ആശുപത്രയില്‍ ചികിത്സയിലാണ്. വിമാനങ്ങള്‍ തകര്‍ന്നുവീണ വിവരം വ്യോമസേനാ മേധാവി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിനെ അറിയിച്ചു. പൈലറ്റുമാരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുകയും സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. വിമാനങ്ങള്‍ പതിവ് പറക്കല്‍ പരിശീലന ദൗത്യത്തിലായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications