ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ ടയർ പൊട്ടി !!! വൻ ദുരന്തം ഒഴിവായി

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗർ: ലാൻഡിംഗിനിടെ ജമ്മു വിമാനത്താവളത്തിൽവച്ച് എയർ ഇന്ത്യ വിമാനത്തിന്‍റെ ടയർ പൊട്ടി. 134 യാത്രക്കാരുമായി ഡൽഹിയിൽനിന്നു വന്ന എഎൽ 821 വിമാനത്തിന്‍റെ ടയറാണ് പൊട്ടിയത്. വെള്ളിയാഴ്ച രാവിലെ 11നായിരുന്നു വിമാനം ഡൽഹിയിൽനിന്നു പുറപ്പെട്ടത്. ഉച്ചയ്ക്ക് 12.15നായിരുന്നു സംഭവം.

വിമാനം ലാന്റ് ചെയ്യുന്നതിനിടെയാണ് ടയർ പൊട്ടിയത്. അടിയന്തര ബ്രേക്ക് ചെയ്യാൻ ശ്രമിച്ചിരുന്നുവെങ്കിലും നടന്നിരുന്നാൽ, ഉടനടി തന്നെ പൈലറ്റി റൺവെയിൽ വിമാനം ഇറക്കുകയും ആളുകളെ എമർജൻസി വഴിയിലൂടെ പുറത്തെത്തിക്കുകയും ചെയ്തു.

air india

വിമാനത്തിലെ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. റൺവേ ക്ലീനാക്കുവരെ വിനമാനത്തവളം അടച്ചിട്ടിരിക്കുകയായിന്നു.കൂടാതെ ഇങ്ങോട്ടുള്ള ആഭ്യന്തര വിമാന സർവീസുകൾ റദ്ദ് ചെയ്തിട്ടുണ്ട്.

English summary
Air India plane overshoots runway in Jammu while landing, airport closed
Please Wait while comments are loading...