കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈലറ്റ് അപകടസന്ധിയിലാക്കിയത് 200 പേരെ, പിന്തുണച്ച് എയര്‍ ഇന്ത്യ,കമ്പനി നല്‍കുന്ന സുരക്ഷ ഇങ്ങനെയോ!

  • By Sandra
Google Oneindia Malayalam News

മുംബൈ: 200 യാത്രക്കാരെ ഭീതിയിലാക്കിയ മുതിര്‍ന്ന എയര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് കമാന്‍ഡറെ പിന്തുണച്ച് എയര്‍ ഇന്ത്യ. ഏപ്രില്‍ 28 ദില്ലിയില്‍ നിന്ന് പാരീസിലേക്ക് 200 യാത്രക്കാരുമായി തിരിച്ച ബോയിംഗ് 787 എന്ന വിമാനത്തിലെ പൈലറ്റാണ് യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടികള്‍ സ്വീകരിച്ചത്. തുടര്‍ന്ന് ആറ് മാസം മാത്രമ പരിചയമുള്ള സഹപൈലറ്റാണ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. കമാന്‍ഡോയുടെ മനോനിലയിലുണ്ടായ മാറ്റമാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ആനകള്‍ക്ക് നേരെയുള്ള ആയുധം കശ്മീരികള്‍ക്ക് നേരെയും, ഇന്ത്യന്‍ സൈന്യം കശ്മീരി ജനതയോട് ചെയ്യുന്നത്..ആനകള്‍ക്ക് നേരെയുള്ള ആയുധം കശ്മീരികള്‍ക്ക് നേരെയും, ഇന്ത്യന്‍ സൈന്യം കശ്മീരി ജനതയോട് ചെയ്യുന്നത്..

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി നിയമിച്ച പ്രത്യേക അന്വേഷണ സംഘം കമാന്‍ഡറുടെ മാനസിക നില പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ആദ്യത്തെ കമ്മറ്റി കമാന്‍ഡര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ ശ്രമിച്ചതോടെ എയര്‍ ഇന്ത്യ മറ്റൊരു കമ്മറ്റിയെ നിയമിക്കുകയായിരുന്നു. 2015 മാര്‍ച്ചില്‍ ജര്‍മന്‍ വിംഗ്‌സ് എയര്‍ലൈന്‍സിന്റെ വിമാനത്തിലെ ജീവനക്കാരുള്‍പ്പെടെ 150 പേരുമായി പോയ വിമാനം ആല്‍പ്പ്‌സ് പര്‍വ്വതത്തില്‍ ഇടിച്ചിറക്കിയതിനെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടതിരുന്നു. പൈലറ്റിന്റെ ആത്മഹത്യാപ്രവണതയായിരുന്നു ഇതിന് പിന്നിലെ കാരണം. ഈ സംഭവത്തോടെ പൈലറ്റുമാരുടെ മാനസിക ആരോഗ്യം കര്‍ശനമായി പരിഗണിക്കണമെന്ന് നിര്‍ദ്ദേശമുയര്‍ന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം മറികടന്നാണ് മാനസിക നിലയില്‍ തകരാറുകളുള്ള കമാന്‍ഡോ ചെയ്ത തെറ്റിനെ പിന്തുണച്ച് എയര്‍ ഇന്ത്യ തന്നെ രംഗത്തെത്തിയിട്ടുള്ളത്.

airindia

ഏപ്രില്‍ 28നായിരുന്നു സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വിമാനം അകാരണമായി, നിര്‍ദ്ദേശങ്ങള്‍ മറികടന്ന് അപകട സാധ്യതയുള്ള സമുദ്ര പരിധിയ്ക്ക് അപ്പുറത്തേക്ക് കമാന്‍ഡര്‍ പറത്തിയത്. 'കോഫിന്‍ കോര്‍ണര്‍' എന്ന് വിളിക്കപ്പെടുന്ന ഇത്തരം സ്ഥലങ്ങളില്‍ വിമാനത്തിന്റെ യാത്ര തടസ്സപ്പെടുത്താനുള്ള സാധ്യതകള്‍ ഏറെയാണ്. വേഗത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നതോടെ വിമാനം തകരാനുള്ള സാധ്യതകളും ഏറെയാണ്. സഹപൈലറ്റ് സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആദ്യം നിയമിച്ച അന്വേഷണ കമ്മീഷന്‍ കമാന്‍ഡോയെ വ്യക്തമായി അറിയുന്നവരായതിനാല്‍ ക്ലീന്‍ ചിറ്റ് നല്‍കാനുള്ള ശ്രമമാണ് നടത്തിയത്.

English summary
Air India supports moody pilot who makes 200s' of peoples at risk in onboard flight. Delhi- Egypth flight take off from Delhi on April 28 faced the dangerous situation i onboard flight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X