എയര്‍ ഇന്ത്യക്കെതിരെ സംസാരിച്ചാല്‍ പണി കിട്ടും, മുന്‍ ജീവനക്കാര്‍ക്ക് കമ്പനിയുടെ മുന്നറിയിപ്പ്
എയര്‍ ഇന്ത്യ്ക്കെതിരെ സംസാരിച്ചാല്‍ പണി കിട്ടും, മുന്‍ ജീവനക്കാര്‍ക്ക് കമ്പനിയുടെ മുന്നറിയിപ്പ്
ദില്ലി: എയര്‍ ഇന്ത്യക്കെതിരെ സംസാരിച്ചാല്‍ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് മുന്‍ ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയയില്‍ പരസ്യ പരാമര്‍ശങ്ങളോ പ്രതികരണങ്ങളോ നടത്തിയാല്‍ റിട്ടയര്‍മെന്റിന് ശേഷമുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കുമെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്. കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുന്നത് ക്യാബിനറ്റ് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് എയര്‍ഇന്ത്യയുടെ മുന്നറിയിപ്പ്.
എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ഏഴ് യൂണിയനുകള്‍ ശക്തമായ പ്രതിഷേധം നടത്തുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. കമ്പനിയുടെ പ്രതിച്ഛായയ്ക്ക് കോട്ടംവരുത്തുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തുന്നവരുടെ റിട്ടയര്‍മെന്റിന് ശേഷമുള്ളവരുടെ ആനുകൂല്യമങ്ങള് പിന്‍വലിക്കുന്നതിന് അവര്‍ തന്നെയായിരിക്കും ഉത്തരവാദികളെന്നും എയര്‍ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. ഇത് സംബന്ധിച്ച് കമ്പനി തയ്യാറാക്കിയ ഉത്തരവിന് ജൂണ്‍ 21ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലോഹാനിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. കമ്പനി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

ഇത്തരത്തില്‍ കമ്പനിയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ നടപടികളെത്തുടര്‍ന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയില്‍ നടത്തുന്ന നടന്ന പരാമര്‍ശങ്ങളാണ് ഇതിന് പിന്നില്‍. ഇലക്ട്രോണിക് മാധ്യമങ്ങളിലെ പ്രതികരണങ്ങളും നടപടിയുടെ പരിധിയില്‍ വരുമെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നു. സൗജന്യ വിമാന യാത്ര, മെഡിക്കല്‍ അലവന്‍സ് എന്നിവയാണ് 30 സേവനമുള്ള വിരമിച്ച എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് നല്‍കിവരുന്നത്. രാജ്യാന്തര യാത്രകള്‍ക്ക് അനുവദിക്കുന്ന 25 സൗജന്യ ടിക്കറ്റുകളില്‍ 25 ശതമാനവും ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
-
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications