കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍സെല്‍ മാക്‌സിസ് കേസ്; ചിദംബരം സഹകരിക്കുന്നില്ല... കസ്റ്റഡിയിൽ വേണമെന്ന് എൻഫോഴ്സ്മെന്റ്

Google Oneindia Malayalam News

ദില്ലി: എയര്‍സെല്‍ മാക്‌സിസ് കേസിൽ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ്. എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ ചോദ്യംചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ദില്ലി ഹൈക്കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം ആവശ്യപ്പെട്ടത്.

<strong>മാധ്യമപ്രവര്‍ത്തകയുടെ ആരോപണം പദവിക്ക് ക്ഷതമേല്‍പ്പിച്ചു: മീടൂവില്‍ പ്രിയ രമണിക്കെതിരെ എംജെ അക്ബര്‍</strong>മാധ്യമപ്രവര്‍ത്തകയുടെ ആരോപണം പദവിക്ക് ക്ഷതമേല്‍പ്പിച്ചു: മീടൂവില്‍ പ്രിയ രമണിക്കെതിരെ എംജെ അക്ബര്‍

ജാമ്യാപേക്ഷയെ എതിര്‍ത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചിദംബരം കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു. എയര്‍സെല്‍ മാക്സിസ് അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റും സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പി ചിദംബരമാണ് കേസിലെ ഒന്നാം പ്രതി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രത്യേക ജഡ്ജി ഒപി സൈനി വ്യാഴാഴ്ച വാദം കേള്‍ക്കും.

P Chidambaram

2006ല്‍ പി ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്പനിക്ക് 600 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങൾ മറികടന്ന് അനുമതി നൽകിയെന്നാണ് കേസ്. പി ചിദംബരമാണ് കേസിലെ ഒന്നാം പ്രതി. ചിദംബരത്തിന് പുറമെ മറ്റ് ഒമ്പത് പേര്‍ കൂടി പ്രതികളായുണ്ട്. സിബിഐ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിലും ചിദംബരവും മകനും പ്രതികളാണ്.

English summary
Aircel-Maxis case: Chidambaram not cooperating, custodial interrogation necessary, ED says in court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X