കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ പ്രിയങ്കയും അഖിലേഷ് യാദവും നേര്‍ക്ക് നേര്‍! പോര് തുടങ്ങി

  • By
Google Oneindia Malayalam News

Recommended Video

cmsvideo
യുപിയില്‍ പ്രിയങ്കയും അഖിലേഷും നേര്‍ക്ക് നേര്‍

നിര്‍ണായകമായ യുപിയില്‍ കോണ്‍ഗ്രസും എസ്പി-ബിഎസ്പി സഖ്യവും തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ശക്തമാക്കി കഴിഞ്ഞു. പുതുതായി നിയമിക്കപ്പെട്ട എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കയ്ക്കാണ് കിഴക്കന്‍ യുപിയുടെ ചുമതല. ലഖ്നൗ ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രിയങ്കയുടെ ആദ്യഘട്ട റാലികള്‍ കോണ്‍ഗ്രസ് വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ തന്‍റെ ഗോദയായ കിഴക്കന്‍ യുപിയാണ് പ്രിയങ്കയുടെ ലക്ഷ്യം.

ഇവിടെ പ്രിയങ്കയ്ക്ക് ബിജെപിയെ പോലെ മുഖ്യശത്രുവാണ് അഖിലേഷ് യാദവിന്‍റെ സമാജ്വാദി പാര്‍ട്ടിയും. മേഖലയില്‍ എസ്പിയെ വരിഞ്ഞ് കെട്ടാന്‍ പ്രിയങ്ക തന്ത്രങ്ങള്‍ മെനയുകയാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് പ്രിയങ്കയുടെ നീക്കങ്ങള്‍ ഇങ്ങനെ

 അങ്കത്തിനൊരുങ്ങി പ്രിയങ്ക

അങ്കത്തിനൊരുങ്ങി പ്രിയങ്ക

പ്രിയങ്ക പ്രഭാവത്തില്‍ യുപിയില്‍ കുറഞ്ഞത് 35 സീറ്റെങ്കിലും പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. നിലവില്‍ രാഹുല്‍ ഗാന്ധിയുടെ അമേഠി, സോണിയ ഗാന്ധിയുടെ റായ്ബറേലി എന്നീ രണ്ട് സീറ്റുകള്‍ മാത്രമാണ് യുപിയില്‍ കോണ്‍ഗ്രസിന് ഉള്ളത്.

 വാരണാസിയും ഖൊരക്പൂരും

വാരണാസിയും ഖൊരക്പൂരും

പ്രിയങ്ക ഗാന്ധി ഏറ്റെടുത്തിട്ടുള്ള കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ 42 മണ്ഡലങ്ങളാണ് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ ശക്തികേന്ദ്രമായ ഗോരഖ്പൂരും ഉള്‍പ്പെടുന്നത് ഈ മേഖലയിലാണ്.

 മത്സരത്തിനൊരുങ്ങി എസ്പിയും

മത്സരത്തിനൊരുങ്ങി എസ്പിയും

കോണ്‍ഗ്രസിനെ കൂടെ കൂട്ടാതെ സഖ്യം രൂപീകരിച്ച എസ്പിയും-ബിഎസ്പിയും ഈ മേഖലയില്‍ ശക്തമാണ്.2009 ലും 2014 ലും കോണ്‍ഗ്രസ് മികച്ച മുന്നേറ്റം കാഴ്ച വെച്ച മണ്ഡലങ്ങളിലാണ് ഇത്തവണയും പാര്‍ട്ടി ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.

 മുന്നേറിയ മണ്ഡലങ്ങള്‍

മുന്നേറിയ മണ്ഡലങ്ങള്‍

റായ്ബറേലിയും അമേഠിയിലും വിജയിച്ചതിന് ഒപ്പം ഇവിടെയുള്ള ആറ് മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നത്. ലഖ്നൗ, കാണ്‍പൂര്‍, കുഷിനഗര്‍, ഗാസിയാബാദ്,സഹരണ്‍പൂര്‍, ബാരബന്‍കി എന്നിവയാണ് കോണ്‍ഗ്രസ് 2014 ല്‍ മുന്നേറിയ മണ്ഡലങ്ങള്‍.

 പ്രിയങ്കയ്ക്ക് ചുമതല

പ്രിയങ്കയ്ക്ക് ചുമതല

ഇത്തവണ ഈ ആറ് മണ്ഡലങ്ങളിലും ബിജെപിക്കൊപ്പം എസ്പിയും ശക്തമായ മത്സരമാണ് കാഴ്ചവെയ്ക്കുന്നത്.
ഇതില്‍ നാലെണ്ണത്തിന്‍റെ ചുമതല പ്രിയങ്ക ഗാന്ധിയ്ക്കാണ്. ഇത് കൂടാതെ വാരണാസി, അസ്മാര്‍ഗ്, അലഹബാദ്, ഗൊരഖ്രപൂര്‍, ഫൈസാബാദ്, എന്നിങ്ങനെയുള്ള മണ്ഡലങ്ങളിലും എസ്പി ശക്തമായ മത്സരത്തിനാണ് ഒരുങ്ങുന്നത്.

 എതിരാളി ബിഎസ്പി

എതിരാളി ബിഎസ്പി

അതേസമയം തെക്കന്‍ യുപിയില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യ എതിരാളി ബിഎസ്പിയാകും. ജ്യോതിരാധിത്യ സിന്ധ്യക്കാണ് തെക്കന്‍ യുപിയുടെ ചുമതല. ഇവിടെ മൊറാദ്ബാദ്, മീററ്റ്, ബറേലി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ മുസ്ലീം സ്വാധീനമുള്ള മേഖലകളാണ്.

 വാരണാസിയില്‍ നിന്ന്

വാരണാസിയില്‍ നിന്ന്

പ്രിയങ്ക ഗാന്ധി രണ്ടാം ഘട്ട പ്രചരണത്തിനാണ് യുപിയില്‍ ഒരുങ്ങുത്. പ്രയാഗ് രാജില്‍ നിന്നോ വാരണാസിയില്‍ നിന്നോ ആകും രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കുക. അതേസമയം ഇനി പ്രിയങ്കയുടെ പൂര്‍ണ ശ്രദ്ധ കിഴക്കന്‍ യുപിയിലാകും.

 പരസ്പരം ആക്രമിക്കേണ്ട

പരസ്പരം ആക്രമിക്കേണ്ട

ഇങ്ങനെയൊക്കെ ആണെങ്കിലും എസ്പി-ബിഎസ്പി നേതൃത്വ കടന്നാക്രമിക്കുന്ന തരത്തിലേക്ക് കോണ്‍ഗ്രസ് പ്രചരണം നടത്തരുതെന്ന നിര്‍ദ്ദേശമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യസാധ്യതയ്ക്ക് ഇത് തടസമാകുമെന്നാണ് നേതൃത്വം പറയുന്നത്. എസ്പിയും ബിഎസ്പിയും ഇതേ നിര്‍ദ്ദേശം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

English summary
Akhilesh-Priyanka face-off in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X