Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപി പീഡനം: പത്രക്കാര് പോയി പണി നോക്കട്ടെ!

ലഖ്‌നൊ: മുഖ്യമന്ത്രി അഖിലേഷ് യാദവിന് പിന്നാലെ പിതാവും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ മുലായം സിംഗ് യാദവും മാധ്യമങ്ങളുടെ നെഞ്ചത്തേക്ക്. നിങ്ങള്‍ നിങ്ങളുടെ പണി നോക്കിയാല്‍ മതി എന്റെ പണിയെടുക്കാന്‍ എനിക്കറിയാം എന്നാണ് മുലായം മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറിയത്. നേരത്തെ മാധ്യമ പ്രവര്‍ത്തകര്‍ അവരവരുടെ പണി എടുത്താല്‍ മതിയെന്നാണ് അഖിലേഷ് യാദവും പറഞ്ഞത്.

ബാദുണ്‍ ബലാത്സംഗത്തിന് ശേഷം സംസ്ഥാനത്ത് സ്ത്രീപീഡനങ്ങള്‍ കൂടിവരുന്നതിനെ ചോദ്യം ചെയ്തതാണ് മുഖ്യമന്ത്രിയെയും മുന്‍ മുഖ്യമന്ത്രിയും എം പിയുമായ മുലായത്തിനെയും ചൊടിപ്പിച്ചത്. ഇത്തരം സംഭവങ്ങള്‍ ഉത്തര്‍ പ്രദേശില്‍ മാത്രമല്ല ഉണ്ടാകുന്നത്. ഓണ്‍ലൈനില്‍ പോയി പരിശോധിക്കൂ, എല്ലാ സ്ഥലത്തും ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതെല്ലാം നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തോ? - അഖിലേഷ് ചോദിച്ചു.

akhilesh-mulayam

ബാദുണ്‍ കൂട്ടബലാത്സംഗ കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും. ബാംഗ്ലൂരില്‍ ബലാത്സംഗം ഉണ്ടായപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തില്ല എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തുടര്‍ച്ചയായ സ്ത്രീപീഡനങ്ങള്‍ നടക്കുന്ന ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം വനിതാ ജഡ്ജി പീഡനത്തിന് ഇരയായിരുന്നു.

ആണ്‍കുട്ടികളാകുമ്പോള്‍ ചിലപ്പോള്‍ തെറ്റ് പറ്റും, കൈപ്പിഴയായി കരുതിയാല്‍ മതിയെന്നാണ് സ്ത്രീപീഡനങ്ങളെ മുന്‍പ് മുലായം സിംഗ് വിശേഷിപ്പിച്ചത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറഞ്ഞ കണക്കിന് മകന്‍ അഖിലേഷും മോശമാക്കിയില്ല. നിങ്ങള്‍ സുരക്ഷിതരല്ലേ പിന്നെന്തിനാണ് സ്ത്രീപീഡനം എന്ന് പറഞ്ഞ് നിങ്ങള്‍ ബഹളം വെക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+