Get Updates
Get notified of breaking news, exclusive insights, and must-see stories!

അഖിലേഷിന്റെ വന്‍ നീക്കം, 48 ഒബിസികള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍, യാദവരും മുസ്ലീങ്ങളും കുറയുന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രതിച്ഛായാ മാറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് ഉറപ്പിച്ച് അഖിലേഷ് യാദവ്, സമാജ് വാദി പാര്‍ട്ടിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 48 ഒബിസി നേതാക്കളാണ് ഇടംപിടിച്ചത്. ഇവര്‍ യാദവരെ കൂടാതെയുള്ള ഒബിസി വിഭാഗങ്ങളാണ്. എസ്പി യാദവരുടെയും മുസ്ലീങ്ങളുടെയും പാര്‍ട്ടിയാണെന്ന ആരോപണം ബിജെപി ശക്തമായി ഉന്നയിക്കുന്നുണ്ട്. മുലായം സിംഗ് യാദവിന്റെ കാലത്തേ ഉള്ള ഈയൊരു വോട്ടുബാങ്ക് പേരുദോഷം ഇല്ലാതാക്കി പല വിഭാഗങ്ങളിലേക്ക് എത്തിപ്പെടാനാണ് അഖിലേഷിന്റെ ശ്രമം. 159 പേര്‍ അടങ്ങുന്ന ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയാണ് സമാജ് വാദി പാര്‍ട്ടി പുറത്തുവിട്ടത്.

1

യാദവ ഉപജാതിയില്‍ നിന്നുള്ള 15 പേരെയാണ് അഖിലേഷ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. മുസ്ലീങ്ങളും ദളിതുകളും തമ്മിലുള്ള ഒരു ബാലന്‍സിംഗാണ് എസ്പി പ്രകടിപ്പിക്കുന്നത്. ഇവര്‍ക്കുള്ള സീറ്റുകള്‍ കൃത്യമായി വിഭജിച്ചാണ് നല്‍കഗുന്നത്. ഈ രണ്ട് വിഭാഗങ്ങളില്‍ നിന്നായി 31 പേര്‍ക്കാണ് ടിക്കറ്റ് കൊടുത്തത്. പതിനൊന്ന് സ്ത്രീകള്‍ക്കും ടിക്കറ്റുണ്ട്. അതേസമയം ബിജെപിയില്‍ നിന്നെത്തിയ പതിനെട്ടോളം നേതാക്കള്‍ക്കും എസ്പി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. അപ്രതീക്ഷിതമായി പലര്‍ക്കും ടിക്കറ്റ് കിട്ടിയത് എസ്പി നേതാക്കളെ പോലും അമ്പരപ്പിച്ചിട്ടുണ്ട്. അഖിലേഷ് പാര്‍ട്ടിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗിന് കൂടിയാണ് തുടക്കമിട്ടിരിക്കുന്നത്.

ഒന്‍പത് ബ്രാഹ്മണ നേതാക്കള്‍ക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ഇത്രയും പേര്‍ വൈശ്യ വിഭാഗത്തില്‍ നിന്നുള്ളവരുണ്ട്. താക്കൂര്‍ വിഭാഗത്തില്‍ നിന്ന് ഏഴ് നേതാക്കളും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. മുസ്ലീം-യാദവ ആധിപത്യത്തില്‍ നിന്ന് പൂര്‍ണമായും എസ്പിയെ മാറ്റിയിരിക്കുകയാണെന്ന് വ്യക്തമാണ്. ജാതി സമവാക്യങ്ങളെ അടിമുടിയാണ് മാറ്റിയത്. മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കുന്നതിലുടെ മറ്റ് വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നു എന്ന് എസ്പി കണ്ടെത്തിയിട്ടുണ്ട്. അടുത്ത ഘട്ടത്തിലേക്ക് വോട്ടെടുപ്പിനായി ഇതേ ഫോര്‍മുലയില്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി പട്ടികയുണ്ടാവുക. വിവിധ സമുദായങ്ങള്‍ക്കും, ബിജെപിയില്‍ നിന്ന് വന്നവര്‍ക്കും, സീനിയേഴ്‌സിനുമെല്ലാം ഒരുപോലെ നല്‍കും.

അതേസമയം ഈ പട്ടികയില്‍ കര്‍ഹാലില്‍ നിന്ന് അഖിലേഷ് യാദവിന്റെ സ്ഥാനാര്‍ത്ഥിത്വവുമുണ്ട്. രാംപൂരില്‍ അസം ഖാന്‍ തന്നെ മത്സരിക്കും. അടുത്ത് തന്നെയുള്ള സുവാര്‍ സീറ്റില്‍ അസം ഖാന്റെ മകന്‍ അബ്ദുള്ള അസം മത്സരിച്ചേക്കും. ആദ്യ ഘട്ട പട്ടികയില്‍ ബിജെപിയില്‍ നിന്നെത്തിയ സ്വാമി പ്രസാദ് മൗര്യക്ക് സീറ്റ് നല്‍കിയിട്ടില്ല. അദ്ദേഹത്തിന്റെ മകന്‍ ഉത്കൃഷ്ടിനും സീറ്റ് ലഭിച്ചിട്ടില്ല. ദില്ലി ജമാ മസ്ജിദ് ഷഹി ഇമാമായ മൗലാന അഹമ്മദ് ബുഖാരിയുടെ മരുമകന്‍ മൗലാന അഹമ്മദ് ബുഖാരി ബേഹത്തില്‍ നിന്ന് മത്സരിക്കും, അഖിലേഷിന്റെ അമ്മാവന്‍ ശിവപാല്‍ യാദവ് ജസ്വന്ത് നഗറില്‍ നിന്നാണ് മത്സരിക്കുക. ബിജെപിയില്‍ നിന്നെത്തിയ ധരം സിംഗ് സെയ്‌നിക്ക് സീറ്റ് നാക്കൂറില്‍ ലഭിച്ചിട്ടുണ്ട്.

മറ്റൊരു നേതാവായ രോഷന്‍ ലാല്‍ വര്‍മയ്ക്ക് തീഹാറില്‍ നിന്ന് മത്സരിക്കാന്‍ സാധിക്കും. ഇത് വര്‍മയുടെ സ്വന്തം മണ്ഡലമാണ്. മുന്‍ എംഎല്‍എ രാമഹേതു ഭാരത്, ഭഗവതി പ്രസാദ് സാഗര്‍, നീരജ് മൗര്യ, എന്നിവര്‍ക്കും ടിക്കറ്റ് കിട്ടി. ഇവര്‍ ബിജെപിയില്‍ നിന്ന് സ്വാമി പ്രസാദ് മൗര്യക്കൊപ്പം ബിജെപിയില്‍ നിന്ന് വന്നവരാണ്. മുന്‍ ബിജെപി അംഗ് മുഖ്യ ഗുര്‍ജാര്‍ ഹസന്‍ഗഞ്ചില്‍ നിന്നാണ് എസ്പി ടിക്കറ്റില്‍ മത്സരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+