ദില്ലി മോഡലുമായി അഖിലേഷ്. ജയിച്ചാല്‍ വന്‍ ഓഫര്‍, കെജ്രിവാള്‍ ഫോര്‍മുല എസ്പിയുടെ പതിനെട്ടാം അടവ്
ദില്ലി: അഖിലേഷ് യാദവ് യുപി പിടിക്കാനുള്ള അവസാനത്തെ അടവും പുറത്തെടുത്തു. ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ നിര മുമ്പ് ഉപയോഗിച്ച പലവിധ തന്ത്രങ്ങളാണ് അഖിലേഷ് ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്. ഇതെല്ലാം വിജയിച്ചുവെന്നാണ് സര്‍വേയിലെ മുന്നേറ്റത്തില്‍ വ്യക്തമാകുന്നത്. സൗജന്യ വൈദ്യുതിയാണ് ഇത്തവണ വാഗ്ദാനം. യോഗി ആദിത്യനാഥിന് ഇത് പ്രഖ്യാപിക്കുക അസാധ്യമായിരിക്കും എന്ന തിരിച്ചറിവിലാണ് ഈ തീരുമാനം.
അന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപ്? മമ്മൂട്ടിയും മോഹന്‍ലാലും ആന്റോയെ കണ്ടുപഠിക്കണമെന്ന് ശാന്തിവിള
അതേസമയം ഗൊരഖ്പൂരില്‍ യോഗി കടുത്ത ജനവിരുദ്ധ വികാരം നേരിടുന്നതിനാല്‍ അദ്ദേഹം മണ്ഡലം മാറാനും പ്ലാന്‍ ചെയ്യുന്നുണ്ട്. ഇത്തവണ യോഗിയുടെ റാലികള്‍ക്ക് വിചാരിച്ചത്ര ഹൈപ്പില്ലാത്തത് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുമുണ്ട്. ചെറു ഗ്രൂപ്പുകളെ മുഴുവന്‍ അഖിലേഷ് കൊണ്ടുപോയതാണ് യോഗിക്കുള്ള വലിയ വെല്ലുവിളി.

അധികാരത്തിലെത്തിയാല്‍ 300 യൂണിറ്റ് വൈദ്യുതി എല്ലാ വീടുകളിലും എത്തിക്കുമെന്നാണ് അഖിലേഷ് യാദവിന്റെ പ്രഖ്യാപനം. ഇത് യുപിയില്‍ വഴിത്തിരിവായി മാറുമെന്ന് ഉറപ്പാണ്. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ഒരുപോലെ ആവശ്യമുള്ളതാണ് വൈദ്യുതി. യുപിയില്‍ നിരക്കുകള്‍ വര്‍ധിച്ച് വരുന്നതും, മുഴുവന്‍ സമയം വൈദ്യുതി ലഭിക്കാതിരിക്കുന്നതും ജനങ്ങളുടെ നിത്യ തലവേദനയാണ്. ഇത് തിരിച്ചറിഞ്ഞാണ് അഖിലേഷിന്റെ പ്രഖ്യാപനം. ഇതോടൊപ്പം ജലസേചന സംബന്ധമായ ആവശ്യങ്ങള്‍ക്കായി സൗജന്യ വൈദ്യുതി വേറെയും പ്രഖ്യാപിച്ചിട്ടുണ്ട് അഖിലേഷ് യാദവ്. ഇത് പശ്ചിമ യുപിയിലെ കര്‍ഷകരെ ലക്ഷ്യമിട്ട് കൊണ്ടുള്ള പ്രഖ്യാപനമാണിത്.

ആംആദ്മി പാര്‍ട്ടി ദില്ലിയിലും ഇപ്പോള്‍ ചണ്ഡീഗഡിലും പഞ്ചാബിലുമെല്ലാം മുന്നേറിയത് ഇത്തരം ജനകീയ പ്രഖ്യാപനങ്ങളിലൂടെയാണ്. നെഗറ്റീവായിട്ടുള്ള ക്യാമ്പയിനിംഗിന് നില്‍ക്കാതെ നേരിട്ട് ജനകീയ വിഷയങ്ങള്‍ മാത്രം ഏറ്റെടുത്ത് പ്രചാരണം നടത്തുന്നതാണ് അരവിന്ദ് കെജ്രിവാളിന്റെ രീതി. ദില്ലിയില്‍ ബിജെപി തകര്‍ന്ന് തരിപ്പണമായത് ഈ പ്രഖ്യാപനത്തിന്റെ ബലത്തിലാണ്. ഇത് പിന്നീട് എഎപി നടത്തി കാണിക്കുകയും ചെയ്തു. ദില്ലിയില്‍ വന്‍ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ അവരെ അധികാരത്തിലേറ്റുകയും ചെയ്തു. കഴിഞ്ഞ തവണ പഞ്ചാബില്‍ ഏറ്റവും വലിയ പ്രതിപക്ഷമായതും ഇത്തരം പ്രഖ്യാപനങ്ങളിലൂടെയായിരുന്നു. ഇപ്പോള്‍ ചണ്ഡീഗഡില്‍ അധികാരം പിടിക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലും ഗോവയിലും ഈ പ്രഖ്യാപനങ്ങള്‍ എഎപിയുടെ പ്രകടനപത്രികയിലുണ്ട്.

അഖിലേഷ് യാദവ് എസ്പിയുടെ സ്ഥിരം രീതികള്‍ പൊളിച്ചെഴുതിയിരിക്കുകയാണ്. യാദവ വോട്ടുകള്‍ എന്ന സംവിധാനം ഇനി എസ്പിക്കുണ്ടാവില്ല. ബംഗാളില്‍ നിന്ന് മമതയുടെ പ്രചാരണ മോഡല്‍ കടം വാങ്ങി ഹിന്ദു വോട്ടുകള്‍ കൂടി അഖിലേഷ് തങ്ങളുടെ ടാര്‍ഗറ്റാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ബിജെപി ഉദ്ഘാടനം ചെയ്ത പദ്ധതികള്‍ തങ്ങളുടെ കാലത്ത് പ്രഖ്യാപിച്ചവയാണെന്ന് കൃത്യമായി കണക്ക് പറഞ്ഞിട്ടുമുണ്ട് അഖിലേഷ്. ഇപ്പോഴിതാ എഎപിയുടെ ജനകീയ മോഡലും എടുത്തിരിക്കുകയാണ് അഖിലേഷ്. ഇത് സോഷ്യലിസ്റ്റ് ആശയത്തില്‍ നിന്ന് സമാജ് വാദി പാര്‍ട്ടി മാറി എന്ന പ്രഖ്യാപിക്കല്‍ കൂടിയാണ്. അടുത്ത കാലത്ത് ബിജെപിയെ പ്രതിരോധിച്ച രണ്ട് മോഡലുകളാണ് ദില്ലിയിലേതും ബംഗാളിലേതും.

യുപിയില്‍ ഇത്തരമൊരു പ്രഖ്യാപനം എഎപിയും നേരത്തെ നടത്തിയിട്ടുണ്ട്. 300 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ വീടുകള്‍ക്കും, ഒപ്പം കെട്ടികിടക്കുന്ന ബില്ലുകള്‍ എഴുതി തള്ളുമെന്നും,. 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. 38 ലക്ഷം കുടുംബങ്ങളുടെ തുകയാണ് എഎപി എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ചത്. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നും ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞിരുന്നു. ഇതില്‍ നിന്നാണ് അഖിലേഷ് ഐഡിയ കടമെടുത്തത്. എഎപിക്ക് യുപിയില്‍ സംഘടനാ അടിത്തറയില്ലെന്ന് എസ്പിക്ക് അറിയാം. ഇത് വിജയിച്ചാല്‍ നേട്ടമുണ്ടാക്കുക അഖിലേഷിനാണ്.

നവംബര്‍ മാസം മുതല്‍ ബിജെപിക്കൊപ്പമാണ് എസ്പി എന്നാണ് ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. പുതിയ പ്രഖ്യാപനങ്ങള്‍ ഓരോന്നായി അഖിലേഷ് അവതരിപ്പിച്ച് തുടങ്ങിയതും ഈ സമയത്താണ്. അതേസമയം യോഗി ആദിത്യനാഥിനെ ഈ ട്രെന്‍ഡ് മാറ്റം ആശങ്കപ്പെടുത്തുന്നുണ്ട്. കൊവിഡ് കാലത്തെ പ്രതിസന്ധിയെല്ലാം ഇപ്പോഴാണ് പുറത്തേക്ക് വരുന്നത്. സ്ത്രീകളുടെ വലിയ പിന്തുണ അദ്ദേഹത്തിനും ബിജെപിക്കും നഷ്ടമായിട്ടുണ്ട്. ഗൊരഖ്പൂരില്‍ നിന്ന് മണ്ഡലം മാറാനുള്ള ശ്രമത്തിലാണ് യോഗിയെന്നാണ് സൂചന. അയോധ്യയില്‍ നിന്നോ മഥുരയില്‍ നിന്നോ അദ്ദേഹം മത്സരിച്ചേക്കും. ഗൊരഖ്പൂരില്‍ താക്കൂറുകളും ബ്രാഹ്മണരും യോഗിക്ക് എതിരായി മാറിയിട്ടുണ്ട്.

കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ യോഗി മണ്ഡലം മാറും. ഇക്കാര്യം ബിജെപി ഗൗരവമായി പരിശോധിക്കുന്നുണ്ട്. 2017ല്‍ ഉണ്ടായിരുന്ന ഒരു തരംഗം സംസ്ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. എസ്പി ഫോര്‍മുല മാറ്റിയതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. നരേന്ദ്ര മോദിയും അമിത് ഷായും യോഗിയില്‍ നിന്ന് പ്രചാരണത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. സര്‍വേകള്‍ ബിജെപിക്ക് അധികാരം വീണ്ടും ലഭിക്കുമെന്നാണ്. എന്നാല്‍ എല്ലാ സര്‍വേയിലും 100 സീറ്റുകള്‍ കുറയുമെന്ന് തന്നെയാണ് പറയുന്നത്. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ കണക്കില്‍ നിന്ന് താഴെ പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കൂടുതലായി ആശങ്കകള്‍ സമ്മാനിക്കുന്നതാണ്.
മൂന്നാം മുന്നണി തലപ്പത്തേക്ക് ശരത് പവാര്‍, മമതയും കോണ്‍ഗ്രസും വരും, രാഹുല്‍ പിന്നണിയിലേക്ക്