Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപ്? മമ്മൂട്ടിയും മോഹന്‍ലാലും ആന്റോയെ കണ്ടുപഠിക്കണമെന്ന് ശാന്തിവിള

മലയാള സിനിമയില്‍ പലര്‍ക്കും രാഷ്ട്രീയമുണ്ടെങ്കിലും അത് അധികമാരും തുറന്നുപറയാറില്ല. ചോദിക്കുമ്പോഴൊക്കെ രാഷ്ട്രീയമില്ല എന്ന അര്‍ത്ഥത്തിലാണ് സൂപ്പര്‍ താരങ്ങളെല്ലാം പ്രതികരിക്കാറുള്ളത്. ഇപ്പോഴിതാ മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയിലെ പല താരങ്ങളും ഇക്കാര്യത്തില്‍ ആര്‍ക്കും ധൈര്യമില്ലെന്ന് പറയുകയാണ് സംവിധായകനും നിര്‍മാതാവുമായ ശാന്തിവിള ദിനേശ്.

അതേസമയം ഇക്കാര്യത്തില്‍ ഒരാള്‍ മാത്രം വ്യത്യസ്തനാണെന്ന് അദ്ദേഹം തുറന്ന് പറയുന്നു. യൂത്ത് കോണ്‍ഗ്രസുകാരനായ നിര്‍മാതാവ് ആന്റോ ജോസഫ് എക്കാലത്തും തന്റെ രാഷ്ട്രീയം തുറന്നു പറഞ്ഞ വ്യക്തിയാണെന്നും, അദ്ദേഹത്തെ ചില കാര്യങ്ങളില്‍ അഭിനന്ദിക്കേണ്ടതുണ്ടെന്നും ശാന്തിവിള പറഞ്ഞു.

1

മലയാള സിനിമയില്‍ രാഷ്ട്രീയം ഇല്ലാത്തവര്‍ വളരെ ചുരുക്കമാണ്. കാര്യം കാണാന്‍ എന്തും ചെയ്യുന്നവരാണ് സിനിമാര്‍. കാര്യം പറഞ്ഞാല്‍ അതോടെ കൈവിടും. മലയാളിക്ക് രാഷ്ട്രീയമില്ല എന്ന് പറയുന്നത് വെറുതെയാണ്. മലയാളം സിനിമയില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് രാഷ്ട്രീയം തുറന്ന് പറഞ്ഞിട്ടുള്ളത്. പ്രമുഖ സംവിധായകന്‍ രാമു കാര്യാട്ട് താന്‍ കമ്മ്യൂണിസ്റ്റുകാരനാണ് എന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്നീട് അദ്ദേഹത്തിന് സീറ്റ് നല്‍കി മത്സരിച്ചിരുന്നു. എന്നാല്‍ തോറ്റത് കൊണ്ട് അടുത്ത തവണ അദ്ദേഹത്തിന് ഇടതുപക്ഷം സീറ്റ് നിഷേധിച്ചു. അതോടെ സ്വതന്ത്രനായി മത്സരിച്ച വ്യക്തിയാണ് രാമു കാര്യാട്ടെന്ന് ശാന്തിവിള ദിനേശ് വ്യക്തമാക്കി.

2

കലാഭവന്‍ മണി ചില തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇതേ പോലെ പോയിട്ടുണ്ട്. ഇന്നസെന്റ് ഒരിക്കല്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്തിട്ടും താന്‍ കമ്മ്യൂണിസ്റ്റുകാരനാണെന്ന് പറഞ്ഞിട്ടില്ല. കാറല്‍ മാര്‍ക്‌സിന്റെ മൂലധനം വായിച്ചിട്ടുള്ള ഏക കമ്മ്യൂണിസ്റ്റുകാരന്‍ താനാണ് എന്ന് പറഞ്ഞയാളാണ് നടന്‍ സുകുമാരന്‍. കെഎസ് സേതുമാധവന്‍ ഹൈന്ദവ രാഷ്ട്രീയ പക്ഷത്ത് നില്‍ക്കുന്ന വ്യക്തിയായിരുന്നു. എന്നിട്ട് പോലും അദ്ദേഹത്തിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരമോ, പദ്മ പുരസ്‌കാരമോ നല്‍കിയിരുന്നില്ല. സേതുമാധവന്‍ രാഷ്ട്രീയം ഉച്ചത്തില്‍ പറയാത്തത് കൊണ്ടാവും അത് ലഭിക്കാതിരുന്നത്. പക്ഷേ അദ്ദേഹമൊരിക്കലും ബിജെപിക്കാരനായിരുന്നില്ല. ഹൈന്ദവ പക്ഷത്ത് നില്‍ക്കുന്ന വ്യക്തിയായിരുന്നു.

3

ജഗദീഷ് കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുകയും പ്രചാരണം നടത്തുകയും ചെയ്തിട്ടുണ്ട്. മുകേഷിന്റെ കുടുംബം തന്നെ കമ്മ്യൂണിസ്റ്റാണ്. അദ്ദേഹം അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ തന്നെ മത്സരിച്ച വ്യക്തിയാണ്. ഗണേഷ് കുമാര്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് യുഡിഎഫിലും ഇപ്പോഴിതാ എല്‍ഡിഎഫിലും എത്തി നില്‍ക്കുന്നു. അദ്ദേഹത്തിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഗണേഷിന് ഇപ്പോള്‍ സഹോദരി പാര പണിയാന്‍ നടക്കുന്നുണ്ട്. എന്നാലും അദ്ദേഹം തുറന്ന് പറഞ്ഞു, ഇതൊരു കുടുംബ സംഘടനയല്ല, രാഷ്ട്രീയ സംഘടനയാണ് എന്ന് അദ്ദേഹം തുറന്ന് പറയുകയും ചെയ്തു. മലയാള സിനിമയില്‍ തന്നെ ഒളിച്ചുവെക്കാതെ രാഷ്ട്രീയം പറയുന്ന ഏക വ്യക്തി ഗണേഷ് കുമാര്‍ തന്നെയാണെന്നും ശാന്തിവിള പറഞ്ഞു.

4

സൂപ്പര്‍ താരമായ മോഹന്‍ലാലിന്റെ രാഷ്ട്രീയം അദ്ദേഹം എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? ചോദിച്ചാല്‍ തന്നെ തപ്പി തടഞ്ഞ് എങ്കെങ്കിലും പറയും. മോഹന്‍ലാല്‍ നരേന്ദ്ര മോദിയെ ആരാധിക്കുകയും അദ്ദേഹത്തിന് വേണ്ടി ബ്ലോഗ് എഴുതുകയും ചെയ്യുന്നയാളാണ്. ഒപ്പം പിണറായി വിജയനെയും ഇഷ്ടപ്പെടുന്നയാളാണ്. ഗണേഷിനെ ജയിപ്പിക്കണമെന്ന് പറഞ്ഞ വ്യക്തിയാണ്. എന്നാല്‍ ജഗദീഷും ഗണേഷും മത്സരിച്ചപ്പോള്‍ ജഗദീഷിനായി അങ്ങനെ പറയുകയും ചെയ്തില്ല. മമ്മൂട്ടി അതുപോലെ കൈരളിയുടെ ചെയര്‍മാനാണ്. മഹാരാജാസില്‍ പഠിക്കുന്ന കാലത്ത് ഇടതുപക്ഷക്കാരനായിരുന്നുവെന്ന് മമ്മൂട്ടി എവിടെയെങ്കിലും പറയുന്നുണ്ടോ? അന്ന് വിപ്ലവം പറഞ്ഞ് നടന്ന മമ്മൂട്ടി, ഇന്ന് ദൈവ വിശ്വാസിയും അഞ്ച് നേരം നിസ്‌കരിക്കുന്ന വ്യക്തിയുമായി അദ്ദേഹം മാറി പോയി. മമ്മൂട്ടി കമ്മ്യൂണിസ്റ്റുകാരനാണെന്ന് എല്ലാവര്‍ക്കും അറിയാം. അത് പ്രത്യേകിച്ച് അദ്ദേഹം പറയേണ്ടതില്ല.

5

സുരേഷ് ഗോപി അതുപോലുള്ളയാളാണ്. കരുണാകരന്റെ വിശ്വസ്തനായിരുന്നു സുരേഷ് ഗോപി. കൊല്ലത്ത് മത്സരിക്കുന്നോ എന്ന് കരുണാകരന്‍ അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തിരുന്നു. അന്ന് അദ്ദേഹം കോണ്‍ഗ്രസുകാരനായിരുന്നു. പിന്നീട് അച്യുതാനന്ദന്‍ മലമ്പുഴയില്‍ മത്സരിച്ചപ്പോള്‍ ജീപ്പില്‍ തൂങ്ങി കിടന്ന് വിഎസ്സിന് വോട്ട് ചെയ്ത് ജയിപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. പിന്നീട് നരേന്ദ്ര മോദിയാണ് രക്ഷകനെന്ന് പറയുകയും ബിജെപിക്കൊപ്പം പോവുകയും ചെയ്തു. ഇന്ന് ബിജെപിക്കാരനാണെന്ന് അദ്ദേഹം തുറന്ന് പറയുകയും ചെയ്ത വ്യക്തിയാണ്. ശബരിമല വിഷയത്തിലൊക്കെ സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങള്‍ സിനിമാ സ്റ്റൈലിലായിരുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ കിട്ടാവുന്ന അവസരങ്ങളിലൊക്കെ അദ്ദേഹം വിമര്‍ശനം ഉന്നയിക്കാറുമുണ്ട്.

6

അന്‍വര്‍ സാദത്ത് ആലുവയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ്. അദ്ദേഹം ജയിക്കുന്നത് ദിലീപിന്റെ കൃപാകടാക്ഷം കൊണ്ടാണെന്ന് പറയാറുണ്ട്. അന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപാണെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പറയാറുണ്ട്. ധര്‍മജനും രമേശ് പിഷാരടിയുമൊക്കെ കോണ്‍ഗ്രസാണെന്ന് പറഞ്ഞവരാണ്. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടയാളാണ് നിര്‍മാതാവ് ആന്റോ ജോസഫ്. സിനിമയില്‍ വരുന്നതിന് മുന്നേ ആന്റോ രാഷ്ട്രീയക്കാരനാണ്. കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ യാതൊരു മടിയുമില്ലാത്തയാളാണ്. കോണ്‍ഗ്രസിന്റെ ഔദാര്യം വാങ്ങിയവര്‍ പോലും പറയാത്ത കാര്യമാണിത്. കഴിഞ്ഞ ദിവസം അന്തരിച്ച പിടി തോമസിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളും നിലപാടും അഭിനന്ദനമര്‍ഹിക്കുന്നതാണ്. വളരെയധികം ബഹുമാനമുള്ള വ്യക്തി കൂടിയാണ് ആന്റോ.

7

പിടി തോമസിനോട് സഭയും കോണ്‍ഗ്രസ് നേതൃത്വവും മാപ്പുപറയണമെന്ന് ആന്റോ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ലാലാണ് ആദ്യം തന്നെ ആന്റോയെ വിളിക്കുന്നത്. ആന്റോ വിളിച്ചാണ് പിടി തോമസ് വരുന്നതും, കാര്യങ്ങള്‍ എല്ലാ നേരെയാകുന്നതും. ആന്റോയും പിടിയും തമ്മില്‍ ആത്മബന്ധം തന്നെയുണ്ടായിരുന്നു. പിടിക്ക് വേണ്ടി ആന്റോ ഏഴുതിയ റിപ്പോര്‍ട്ട് കോണ്‍ഗ്രസുകാര്‍ എല്ലാവരും വായിക്കണം. കൊച്ചിയില്‍ പോലും ആര് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുമ്പോള്‍ അത് ക്രിസ്ത്യാനിയായിരിക്കും. മട്ടാഞ്ചേരിയാവുമ്പോള്‍ അവിടെ മുസ്ലീമാവും. മതത്തിന്റെ പേര് വെച്ച് ജില്ല വീതം വെക്കുന്നത് കോണ്‍ഗ്രസ് അവസാനിക്കേണ്ടതാണ്. ആന്റോ പറഞ്ഞതിനെ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്.

Recommended Video

cmsvideo
    സേതുരാമയ്യരായി ക്രിസ്മസ് ആഘോഷിച്ച് മമ്മൂക്ക | Oneindia Malayalam
    8

    ആന്റോ പറയുന്നത് സുധാകരന്‍ കേള്‍ക്കുമോ? ഒരിക്കലുമില്ല. അതാത് സ്ഥലത്ത് സജീവ പ്രവര്‍ത്തകനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റുമോ കോണ്‍ഗ്രസിന്. ഒരിക്കലുമില്ല എന്ന് എനിക്ക് പറയാം. സീറ്റ് വീതം വെക്കുമ്പോള്‍ വിമതരുണ്ടാവും. അവര്‍ക്ക് തോല്‍ക്കുന്ന ഒരു സീറ്റ് നല്‍കും. ഇതാണ് സ്ഥിരം നടക്കുന്നത്. ആന്റോക്ക് കോണ്‍ഗ്രസിനെ ഉപദേശിക്കാന്‍ എല്ലാ അവകാശമുണ്ട്. സിനിമാക്കാര്‍ രാഷ്ട്രീയം പരസ്യമായി പറയാന്‍ ചങ്കൂറ്റം കാണിക്കാത്ത ഒരു നാട്ടിലാണ് കോണ്‍ഗ്രസുകാരനാണെന്ന് ആന്റോ പറയുന്നത്. ആന്റോ വിശ്വാസിയാണ്. പക്ഷേ സഭയുടെ നേരും നെറിയും കെട്ട ഒരു നിലപാടിനെതിരെ സംസാരിക്കുന്ന ഏത് താരമാണ് മലയാള സിനിമയിലുള്ളത്. ഇനിയെങ്കിലും പിടിയെ വെറുതെ വിടണമെന്നാണ് ആന്റോ പറഞ്ഞുവെക്കുന്നതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+