കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ 22 മന്ത്രിമാര്‍ രാജിവെച്ചു, കമല്‍നാഥിന്റെ പൊളിച്ചെഴുത്ത്,ഒടുവില്‍ വഴങ്ങി!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യക്ക് മുന്നില്‍ വഴങ്ങി മുഖ്യമന്ത്രി കമല്‍നാഥ്. മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരോടും കമല്‍നാഥ് രാജിവെക്കാന്‍ പറഞ്ഞിരിക്കുകയാണ്. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു മന്ത്രിസഭയിലെ എല്ലാ നേതാക്കളും രാജിവെക്കുന്നത് ഇതാദ്യമായിട്ടാണ്. സിന്ധ്യ ഫോണ്‍ കൂടി സ്വിച്ച് ഓഫ് ചെയ്തതോടെ കളി കാര്യമാണെന്ന് കമല്‍നാഥിന് ബോധ്യപ്പെട്ടിരിക്കുകയാണ്.

Recommended Video

cmsvideo
All 22 Ministers Resign From Kamal Nath Cabinet To Make Way For Scindia Camp | Oneindia Malayalam

അതേസമയം സിന്ധ്യ ഇപ്പോഴും നേതൃത്വത്തിന് വഴങ്ങിയിട്ടില്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 18 എംഎല്‍എമാരല്ല, മറിച്ച് 30പേരെങ്കിലും ബംഗളൂരുവില്‍ എത്തുമെന്നാണ് സിന്ധ്യ അനുകൂലികള്‍ പറയുന്നത്. രാജ്യസഭാ സീറ്റും ഒറ്റയടിക്ക് സംസ്ഥാന അധ്യക്ഷ പദവിയും സിന്ധ്യ നേടുമെന്ന് ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ്. കമല്‍നാഥ് സംസ്ഥാനത്ത് ഏകാധിപത്യ പ്രവണതയിലൂടെ സിന്ധ്യ വിഭാഗത്തെ പ്രകോപ്പിപ്പിച്ചു എന്നാണ് പ്രധാന ആരോപണം.

22 പേരുടെ രാജി

22 പേരുടെ രാജി

കമല്‍നാഥിന്റെ സര്‍ക്കാരില്‍ 22 മന്ത്രിമാരാണ് ഉള്ളത് എല്ലാവരോടും രാജിവെക്കാന്‍ കമല്‍നാഥ് ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ രാജിക്കത്ത് നല്‍കി കഴിഞ്ഞു. വിമത എംഎല്‍എമാര്‍ക്കായി മന്ത്രിസ്ഥാനം നല്‍കുമെന്നാണ് സൂചന. അടുത്ത ദിവസം തന്നെ മന്ത്രിസഭ പുനസംഘടിപ്പിക്കാനിരുന്നതായിരുന്നു കമല്‍നാഥ്. അപ്രതീക്ഷിത നീക്കത്തിനൊടുവിലാണ് ഇവരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. വിമത എംഎല്‍എമാര്‍ക്കെല്ലാം മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സിന്ധ്യയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

വലവിരിച്ച് ബിജെപി

വലവിരിച്ച് ബിജെപി

സിന്ധ്യയെ ബിജെപി ബന്ധപ്പെട്ട് കഴിഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിക്കാത്ത കാര്യമാണിത്. കമല്‍നാഥ് സര്‍ക്കാര്‍ വീണാലും ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി പദം ലഭിക്കില്ല. ബിജെപിയിലായാലും കോണ്‍ഗ്രസിലായാലും അങ്ങനെ തന്നെ. അതേസമയം ബിജെപി കേന്ദ്ര മന്ത്രി പദമാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്യുന്നത്. നരേന്ദ്ര മോദി സര്‍ക്കാരില്‍ അദ്ദേഹത്തെ കേന്ദ്ര മന്ത്രിയാക്കാന്‍ അമിത് ഷായ്ക്ക് താല്‍പര്യമുണ്ട്. ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രിയാക്കാനും സിന്ധ്യ സഹായിക്കും.

20 എംഎല്‍എമാര്‍

20 എംഎല്‍എമാര്‍

18 എംഎല്‍എമാരല്ല, മറിച്ച് 20 പേര്‍ ബംഗളൂരുവിലെ റിസോര്‍ട്ടില്‍ എത്തുമെന്ന് സിന്ധ്യ അനുകൂലികള്‍ പറയുന്നു. എന്നാല്‍ 9 പേരാണ് ബംഗളൂരുവിലേക്ക് പോയതെന്നാണ് കമല്‍നാഥ് വിഭാഗത്തിന്റെ വാദം. ഈ ഒമ്പത് പേര്‍ ബംഗളൂരുവിലെ റിസോര്‍ട്ടിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ അനുനയിപ്പിക്കാനായി നേതാക്കള്‍ ബംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കമല്‍നാഥ് അധികം വൈകാതെ തന്നെ വാര്‍ത്താ സമ്മേളം വിളിച്ച് ഇക്കാര്യം പ്രഖ്യാപിച്ചേക്കും. ദിഗ് വിജയ് സിംഗുമായുള്ള കൂടിക്കാഴ്ച്ച അവസാനിച്ച ശേഷമായിരിക്കും ഇത്.

ബിജെപിയുടെ വാദം

ബിജെപിയുടെ വാദം

മധ്യപ്രദേശ് കമല്‍നാഥ് സര്‍ക്കാര്‍ വീണാല്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറയുന്നു. കോണ്‍ഗ്രസിലെ തമ്മിലടി കൊണ്ടാണ് സര്‍ക്കാര്‍ വീണതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിന്ധ്യ പാര്‍ട്ടിയില്‍ തന്നെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നവരോടാണ് സിന്ധ്യ പോരാടുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. മധ്യപ്രദേശില്‍ ദിഗ് വിജയ് സിംഗ് അടക്കമുള്ള സീനിയര്‍ നേതാക്കള്‍ സിന്ധ്യയെ പലപ്പോഴായി അപമാനിച്ചു എന്നാണ് സിന്ധ്യ വിഭാഗം പറയുന്നത്. ബംഗളൂരുവില്‍ എംഎല്‍എമാരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറെ കാണും

ഗവര്‍ണറെ കാണും

ബിജെപി രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലാണ്. മധ്യപ്രദേശ് ഗവര്‍ണര്‍ നാളെ ലഖ്‌നൗവില്‍ നിന്ന് ഭോപ്പാലിലെത്തും. ഇതോടെ ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി ഗവര്‍ണറെ സമീപിച്ചേക്കും. ഹരിയാന മോഡലാണ് മധ്യപ്രദേശില്‍ ബിജെപി കളിക്കുന്നത്. ശിവരാജ് സിംഗ് ചൗഹാന്‍ ദിവസങ്ങളായി ദില്ലിയില്‍ തങ്ങുന്നത് ഈ നീക്കം മുന്നില്‍ കണ്ടാണ്. സിന്ധ്യയുമായി അദ്ദേഹം നിരന്തരം സംസാരിക്കുന്നുണ്ട്. സിന്ധ്യയുട സെക്രട്ടറിയാണ് എംഎല്‍എമാരെ ബംഗളൂരുവിലെത്തിച്ചത്.

സിന്ധ്യയുടെ ഡബിള്‍ ഗെയിം

സിന്ധ്യയുടെ ഡബിള്‍ ഗെയിം

സിന്ധ്യ രണ്ട് പക്ഷത്തിനും പിടികൊടുക്കാത്ത ഗെയിമാണ് കളിക്കുന്നത്. എംഎല്‍എമാര്‍ പൂര്‍ണമായും തന്നെ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പാക്കാനാണ് തന്റെ സെക്രട്ടറിയെ തന്നെ നിയോഗിച്ചത്. സിന്ധ്യക്ക് രാജ്യസഭാ സീറ്റാണ് ബിജെപിയുടെ ആദ്യത്തെ ഓഫര്‍. മധ്യപ്രദേശില്‍ ജയം നേടിയാല്‍ അദ്ദേഹത്തെ കേന്ദ്ര മന്ത്രിയാക്കും. ഈ ഓഫര്‍ മുന്നിലുള്ളത് കൊണ്ടാണ് സിന്ധ്യ ഡബിള്‍ ഗെയിം കളിക്കുന്നത്. അദ്ദേഹത്തിന്റെ വിഭാഗത്തിന് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പിക്കുകയാണ് ഈ ഗെയിമിന്റെ ലക്ഷ്യം.

ത്രില്ലര്‍ പോരാട്ടം

ത്രില്ലര്‍ പോരാട്ടം

ബിജെപിയും കോണ്‍ഗ്രസും സിന്ധ്യക്കായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകുമെന്നാണ് കമല്‍നാഥിന്റെ തീരുമാനം. അതുകൊണ്ടാണ് അദ്ദേഹം എല്ലാ മന്ത്രിമാരെയും രാജിവെപ്പിച്ചത്. ഇവര്‍ സാഹചര്യം മനസ്സിലാക്കുന്നുവെന്നാണ് പറഞ്ഞത്. പക്ഷേ അധികം വൈകാതെ തന്നെ ഇവരും പ്രശ്‌നങ്ങള്‍ തുടങ്ങിയാല്‍, അത് നിയന്ത്രിക്കാന്‍ കമല്‍നാഥിന് സാധിക്കില്ല. ദിഗ് വിജയ് സിംഗിനോട് സിന്ധ്യയുമായി അനുനയ സമീപനം തുടരാനാണ് നിര്‍ദേശം. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം സിംഗാണെന്ന് റിപ്പോര്‍ട്ടുണ്ട്.

സിന്ധ്യയുടെ ഫോണ്‍ സ്വിച്ച് ഓഫ്.... അന്തംവിട്ട് കമല്‍നാഥ്, സിദ്ധരാമയ്യയെ കളത്തിലിറക്കി കോണ്‍ഗ്രസ്!!സിന്ധ്യയുടെ ഫോണ്‍ സ്വിച്ച് ഓഫ്.... അന്തംവിട്ട് കമല്‍നാഥ്, സിദ്ധരാമയ്യയെ കളത്തിലിറക്കി കോണ്‍ഗ്രസ്!!

English summary
all 22 ministers resign from kamal nath cabinet to make way for scindia camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X