വിവാദ ഓര്‍ഡിന്‍സ്;രാഹുലിന്‍റെ രോഷം തണുക്കുമോ?
ദില്ലി: വിവാദ ഓര്‍ഡിനന്‍സില്‍ അന്തിമ തീരുമാനം ഒക്ടോബര്‍ 2 ബുധനാഴ്ച വൈകിട്ട് 6മണിയ്ക്ക് ചേരുന്ന കേന്ദ്ര മന്ത്രി സഭായോഗത്തില്‍ പ്രഖ്യാപിയ്ക്കും. തീരുമാനം രാഹുല്‍ മന്‍മോഹന്‍ ബന്ധത്തെ കൂടുതല്‍ വഷളാക്കുമോ എന്ന് കാത്തിരുന്നു കാണണം. ഇടഞ്ഞ് നില്‍ക്കുന്ന രാഹുലിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിയ്ക്കുമോ എന്നും ബുധനാഴ്ച വൈകിട്ടോട് കൂടി അറിയാം. സര്‍ക്കാരിനെതിരെ രാഹുല്‍ നടത്തിയ പ്രസ്താവന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അപ്രീതിയ്ക്ക് ഇടയാക്കിയിട്ടുണ്ട്. രാഹുലിന്റെ രോഷം ക്യാബിനറ്റ് യോഗം വിലയ്‌ക്കെടുകത്താല്‍ ഓര്‍ഡിന്‍സ് പിന്‍വലിയ്ക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. ഒക്ടോബര്‍ 2 രാവിലെ 9.25 ന് മന്‍മോഹന്‍-രാഹുല്‍ കൂടിക്കാഴ്ച നടക്കുന്നുണ്ട്.
ക്രിമിനല്‍ കുറ്റങ്ങളില്‍ ശിക്ഷിയ്ക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീം കോടതി വിധിയെ തകര്‍ക്കുന്ന തരത്തിലാണ് കേന്ദ്രം പുതിയ ഓര്‍ഡിനന്‍സിന് രൂപം നല്‍കിയത്. ഇതിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് വന്നത് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. താന്‍ വിദേശത്തായിരുന്ന സമയം രാഹുല്‍ ഇത്തരമൊരു പ്രതികരണം നടത്തിയത് ശരിയായില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഹുലിന് പ്രതിഷേധിയ്ക്കാം പക്ഷേ അതിന് തെരഞ്ഞെടുത്ത സമയം ശിയല്ലെന്നും പ്രധാനമന്ത്രി.

ഓര്‍ഡിന്‍സ് പിന്‍വലിയ്ക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനുള്ള ക്യാബിനറ്റ് യോഗം ബുധനാഴ്ച വൈകിട്ട് ആറ് മണിയ്ക്കാണ് ചേരുന്നത്. രാഹുലും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഓര്‍ഡിനന്‍സ് ക്രിമിനലുകളെ സംരക്ഷിയ്ക്കുന്നതിന് വേണ്ടിയുള്ളതല്ലെന്ന് രാഹുലിനെ ബോധ്യപ്പെടുത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. രാഹുലിന്റെ പൊട്ടിത്തെറിയില്‍ മന്‍മോഹന്‍ സിംഗ് അസ്വസ്തനാണെന്ന് ഉറപ്പാണ്.
താന്‍ രാജിവയ്ക്കുന്നില്ലെന്നും പ്രശ്‌നങ്ങള്‍ ക്യാബിനറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിയ്ക്കപ്പെടുമെന്ന് വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്യാബിനറ്റ് യോഗത്തില്‍ ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധം ഉണ്ടായാല്‍ രാഷ്ട്രപതിയുടെ തീരുനമാനത്തിന് വിടുകയോ അല്ലെങ്കില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തേടുകയോ ചെയ്യും.
രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ തന്റെ വിദേശയാത്രയെയോ യുഎസ് പ്രസിഡന്റെ ബരാക് ഒബാമയും പാക് പ്രധാനമന്ത്രി നവാസ് ഷരീഫുമായുള്ള കൂടിക്കാഴ്ചകളേയും ബാധിച്ചിട്ടില്ലെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു.












Click it and Unblock the Notifications