മുസ്ലീം വിദ്യാര്‍ത്ഥികള്‍ സൂര്യനമസ്കാരത്തില്‍ പങ്കെടുക്കരുത്; മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്
ന്യൂദല്‍ഹി: സ്കൂളുകളില്‍ സൂര്യനമസ്കാരം പരിശീലിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഓള് ഇന്ത്യാ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കരുതെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അറിയിച്ചു.
'സര്‍ക്കാര്‍ അടിയന്തരമായി ഈ വിധി പിന്‍വലിക്കുകയും രാജ്യത്ത് മതേതര മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും വേണം,' അദ്ദേഹം പറഞ്ഞു. ഇത്തരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ പണപ്പെരുപ്പവും, തൊഴിലില്ലായ്മയും പോലുള്ള യഥാര്‍ത്ഥ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ചെലുത്തണമെന്നും മൗലാന ഖാലിദ് റഹ്മാന് ആവശ്യപ്പെട്ടു.
75-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ 30000 ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ 3 ലക്ഷം വിദാര്‍ത്ഥികള്‍ ത്രിവര്‍ണ പതാകയ്ക്ക് മുന്പില് സൂര്യനമസ്കാരം ചെയ്യണമെന്ന് യു.ജി.സി (യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്) നിര്‍ദേശിച്ചിരുന്നു. ഡിസംബര്‍ 29 നായിരുന്നു ഇത് സംബന്ധിച്ച സര്‍ക്കുലര്‍ യു.ജി.സി പുറപ്പെടുവിച്ചത്.

'സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാം വാര്‍ഷികമായ അമൃത് മഹോത്സവത്തിന്റെ സ്മരണയ്ക്കായി ജനുവരി 1 മുതല്‍ ഫെബ്രുവരി 7 വരെ 30,000 സ്ഥാപനങ്ങളേയും 3 ലക്ഷം വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തി 75 കോടി സൂര്യ നമസ്കാര പദ്ധതി 30 സംസ്ഥാനങ്ങളിലായി നടത്താന്‍ ഫെഡറേഷന് തീരുമാനിച്ചു,'' യു.ജി.സി സെക്രട്ടറി രജനിഷ് ജെയിന് പറഞ്ഞു.
യു.ജി.സി നിര്‍ദേശത്തോടനുബന്ധിച്ച് കര്‍ണാടകയിലെ പ്രീ യൂണിവേഴ്സിറ്റി (പി.യു) കോളേജുകളില്‍ സൂര്യനമസ്കാരം നടത്തണമെന്ന് കര്‍ണാടക പി.യു ബോര്‍ഡ് ഉത്തരവിട്ടിട്ടുണ്ട്. വിദ്യാലയത്തിലെ അസംബ്ലിയോടനുബന്ധിച്ച് നടത്തുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരും അധ്യാപകേതര ജീവനക്കാരും പങ്കെടുക്കണമെന്നാണ് കര്‍ണാടക പി.യു ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നത്.
റിപ്പബ്ലിക് ദിവസം സംഗീതത്തിന്റെ അകമ്പടിയോടെ ആഘോഷമായി വേണം സൂര്യനമസ്കാരം സംഘടിപ്പിക്കാന്‍ എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. പരിപാടി സംഘടിപ്പിച്ചതിന്റെ റിപ്പോര്‍ട്ട് ബോര്‍ഡിന് സമര്‍പ്പിക്കുകയും വേണം. 21 ദിവസം കൊണ്ട് 273 സൂര്യനമസ്കാരം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ യോഗാസന സ്പോര്‍ട്സ് ഫെഡറേഷന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് കോളേജുകളിലും സ്കൂളുകളിലും സൂര്യനമസ്കാരം സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ ഒരുവിഭാഗം സ്കൂളുകളും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ശ്രമമാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം. സ്കൂള്‍ വിദ്യാഭ്യാസത്തെ കാവിവത്കരിക്കുന്ന നടപടിയാണെന്നും വിമര്‍ശനമുണ്ട്.
ബി.ജെ.പി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ടയാണ് നടപ്പാക്കുന്നതെന്നാണ് തീരുമാനത്തിനെതിരെ രംഗത്തെത്തിയ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസപ്രവര്‍ത്തകരും പറയുന്നത്. ക്രിസ്ത്യന്‍ സ്കൂളുകളില്‍ ബൈബിള്‍ വചനങ്ങള്‍ ചൊല്ലുമ്പോള്‍ ചൊല്ലുന്നതില്‍ പ്രതിഷേധിക്കുന്ന ബി.ജെ.പി. വിദ്യാര്‍ത്ഥികളെക്കൊണ്ട് സംസ്കൃതശ്ലോകങ്ങള്‍ ചൊല്ലിക്കുകയും സൂര്യനമസ്കാരം ചെയ്യിക്കുകയുമാണെന്ന് വിദ്യാഭ്യാസ പ്രവര്ത്തകന് വി.പി. നിരഞ്ജനാരാധ്യ പറഞ്ഞു.
അതേസമയം, വിദ്യാര്‍ത്ഥികളുടെ ശാരീരികക്ഷമത മെച്ചപ്പെടാന്‍ സൂര്യനമസ്കാരം ഉപകരിക്കുമെന്നാണ് കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷിന്റെ അവകാശവാദം.
' അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ച് സൂര്യനമസ്കാരം ചെയ്യുന്നത് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തും,' ബി.സി നാഗേഷ് പറഞ്ഞു.അതേസമയം കൊവിഡ്, ഒമിക്രോണ്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് സൂര്യനമസ്കാരം ചെയ്യിക്കുന്നതും വലിയ വിമര്‍ശനമുയര്‍ത്തുന്നുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications