Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുങ്ങുന്ന' അധ്യാപകരുടെ ശ്രദ്ധയ്ക്ക്, ഇനിയതു നടക്കില്ല, നിങ്ങള്‍ നിരീക്ഷണത്തിലാണ്!!

സ്കൂളില്‍ കയറാതെ ലീവെടുത്ത് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ സൂക്ഷിക്കുക. നിങ്ങളെ നിരീക്ഷിക്കാന്‍ കേന്ദ്രം പദ്ധതി തയ്യാറാക്കുന്നു.

ദില്ലി: അവധിയെടുത്ത് സ്വകാര്യസ്ഥാപനങ്ങളില്‍ ക്ലാസെടുക്കുകകയും സ്‌കൂളില്‍ പകരമൊരാളെ കുറഞ്ഞ പ്രതിഫലത്തിന് നിയോഗിക്കുകയും ചെയ്യുന്ന 'മിടുക്കരായ' അധ്യാപകര്‍ ഇനി കുടുങ്ങും. ഇത്തരക്കാരെ നിരീക്ഷിക്കാനുള്ള പുതിയ പദ്ധതികള്‍ തയ്യാറാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഇതിനായി രാജ്യത്തെ കേന്ദ്ര, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും എയ്ഡഡ് സ്‌കൂളുകള്‍ക്കും കേന്ദ്രം സാങ്കേതികസഹായം വാഗ്ദാനം ചെയ്തു കഴിഞ്ഞു. മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യമറിയിച്ചത്.

സംസ്ഥാനങ്ങളുമായി നടത്തിയ കൂടിയാലോചനയ്ക്കു ശേഷം ഇക്കാര്യത്തില്‍ പൊരുധാരണയായതായും അദ്ദേഹം പറഞ്ഞു. അധ്യാപകര്‍ക്കു ഗ്രാമീണ സേവനം നിര്‍ബന്ധമാക്കാനുള്ള പദ്ധതികളും കേന്ദ്രം തയ്യാറാക്കുന്നുണ്ട്.

ആള്‍മാറാട്ടം അനുവദിക്കില്ല

അധ്യാപകരുടെ ആള്‍മാറാട്ടം കര്‍ശനമായി തടയാനാണ് കേന്ദ്രത്തിന്‍റെ നീക്കം. ഇതിനായി ഓരോ സ്‌കൂളുകളും അവിടെ ജോലി ചെയ്യുന്ന അധ്യാപകരുടെ ചിത്രം നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കണം.
സ്‌കൂളുകളില്‍ ടാബ്ലെറ്റ് കംപ്യൂട്ടറും അധ്യാപകര്‍ എവിടെയാണെന്ന് അറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുമടക്കമുള്ള സാങ്കേതികസഹായം കേന്ദ്രം നല്‍കും.

ഗ്രാമങ്ങളില്‍ അധ്യാപകര്‍ കുറവ്

നഗരത്തെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ അധ്യാപകര്‍ കുറവാണ്. നഗരത്തിലെ ചില സ്‌കൂളുകളില്‍ 17 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന അനുപാതം പോലുമുണ്ട്. ഗ്രാമങ്ങളിലെ അധ്യാപക്ഷാമം പരിഹരിക്കാനാണ് അധ്യാപകര്‍ക്കു ഗ്രാമീണസേവനം നിര്‍ബന്ധമാക്കുന്നത്.

ഓള്‍പാസ് സമ്പ്രദായം

എട്ടാം ക്ലാസ് വരെ ഒരു ക്ലാസിലെ മുഴുവന്‍ പേരെയും പാസാക്കുന്ന ഓള്‍ പാസ് സമ്പ്രദായം നിലനിര്‍ത്തണമോയെന്ന് സംസ്ഥാനങ്ങള്‍ക്കു തന്നെ തീരുമാനിക്കാം. കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ മാത്രമാണ് നിലവില്‍ ഇതിനെ അനുകൂലിക്കുന്നത്.

അഞ്ചാം ക്ലാസില്‍ തോല്‍ക്കുന്നവര്‍ക്ക് വീണ്ടും പരീക്ഷ

അഞ്ചാം ക്ലാസില്‍ പരാജയപ്പെടുന്ന കുട്ടികള്‍ക്ക് ഒരു തവണ കൂടി പരീക്ഷ നടത്തും. ഇതിലും തോല്‍ക്കുന്നവര്‍ക്ക് ഇതേ ക്ലാസില്‍ തന്നെ പഠിക്കേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+