കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവശ്യം വന്നാൽ എസി മുറിയിൽ നിന്ന് പിടിച്ച് പുറത്തിടും; അഖിലേഷ് യാദവിനെതിരെ സഖ്യകക്ഷി നേതാവ്

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി: യുപി മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിനെതിരെ വിമർശനവുമായി പ്രധാന സഖ്യകക്ഷി സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി). ഞായറാഴ്ച നടന്ന പാർട്ടിയോ ഗത്തിൽ തലവൻ ഓം പ്രകാശ് രാജ്ഭർ ആണ് അഖിലേഷിനെതിരെ വിമർശനം ഉന്നയിച്ചത്. അദ്ദേ ഹം എസി മുറികൾ അമിതമായി ശീലിച്ചു എന്നും ആവശ്യം വന്നാൽ ഞാൻ അദ്ദേഹത്തെ എസി മുറിയിൽ നിന്ന് പിടിച്ച് പുറത്തിടും എന്നുമാണ് വിമർശനത്തിൽ ഓം പ്രകാശ് പറഞ്ഞത്. എന്നാൽ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാക്കിയ സഖ്യം ഉപേക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഖിലേഷ് യാദവുമായി വേർപിരിയാനുള്ള ഒരുക്കത്തിലാണെന്ന ഊഹാപോഹങ്ങളും ഇദ്ദേഹം തള്ളിക്കളഞ്ഞു. അവസാന ശ്വാസം വരെ ഈ സഖ്യത്തിൽ തുടരും. 2024ലെ പൊതുതിരഞ്ഞെടുപ്പിലും ഞങ്ങൾ ഒരുമിച്ച് മത്സരിക്കുമെന്ന് ഓം പ്രകാശ് പറഞ്ഞു. "അഖിലേഷ് എസി മുറികൾക്ക് അടിമപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുന്നില്ല. ആവശ്യം വന്നാൽ ഞാൻ അദ്ദേഹത്തെ എസി മുറിയിൽ നിന്ന് പിടിച്ച് പുറത്തിടും" എന്നായിരുന്നു ഓം പ്രകാശിന്റെ വിമർശനം. ഞാൻ തന്നെ നാലോ അഞ്ചോ തവണ അഖിലേഷ് യാദവിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സഹപ്രവർത്തകർക്കെല്ലാം ഇക്കാര്യം തോന്നിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

omprakashrajbarandakhileshyadav

തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങിയിരുന്നു. ഇതിന്റെ ഫലമായി യുപിയിൽ 125 സീറ്റുകൾ നേടാൻ സാധിച്ചു. ഇനിയും ജനങ്ങളിലേക്ക് ഇറങ്ങി ഭക്ഷണം, വസ്ത്രം, വീടുകൾ, മരുന്ന് എന്നിവയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കണം. അഖിലേഷ് യാദവ് മാത്രമല്ല ബിഎസ്പി നേതാവ് മായാവതിയും ഡൽഹിയിലെ കോൺ ഗ്രസ് നേതാക്കളും ഓഫീസ് മുറികൾ വിട്ട് പുറത്തിറങ്ങി ജനങ്ങളുമായി ഇടപഴകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിൽ കിഴക്കൻ ഉത്തർപ്രദേശിലെ പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ ഓം പ്രകാശിന്റെ എസ്ബിഎസ്പിക്ക് കാര്യമായ സ്വാധീനമുണ്ട്. എസ്പി സഖ്യത്തിന് കാര്യമായ പിൻതുണ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ലഭിച്ചിരുന്നു.

ഭൂമിക്ക് സമീപത്തേക്ക് പാഞ്ഞ് കൂറ്റൻ ഛിന്ന ഗ്രഹം; എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ നാലിരട്ടി വലിപ്പംഭൂമിക്ക് സമീപത്തേക്ക് പാഞ്ഞ് കൂറ്റൻ ഛിന്ന ഗ്രഹം; എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ നാലിരട്ടി വലിപ്പം

യുപി നിയമസഭ തിരഞ്ഞെടുപ്പിലെ സമാജ്‌വാദി പാർട്ടിയുടെ തോൽവിക്ക് തൊട്ടുപിന്നാലെ, രാജ്ഭർ വീണ്ടും തന്റെ മുൻ പങ്കാളിയായ ബിജെപിയിലേക്ക് ചായുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. ബി.ജെ.പിയുടെ മുഖ്യ തന്ത്രജ്ഞൻ അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. എന്നാൽ അത് നാല് വർഷം മുമ്പ് എടുത്ത ചിത്രമാണെന്ന് പറഞ്ഞ് റിപ്പോർട്ടുകൾ ഓം പ്രകാശ് നിഷേധിക്കുകയായിരുന്നു. 2017ൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന്റെ ഭാഗമായി ഓം പ്രകാശ് സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. എന്നാൽ പിന്നീട് 2019ൽ ബിജെപി തങ്ങളെ അവ ഗണിക്കുകയാണെന്ന് ആരോപിച്ച് ഈ സഖ്യം ഉപേക്ഷിക്കുകയായിരുന്നു.

English summary
Allied leader criticizes Akhilesh Yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X