Get Updates
Get notified of breaking news, exclusive insights, and must-see stories!

20,000 സ്ത്രീകളെയും കുട്ടികളെയും തട്ടികൊണ്ട് പോയി, ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്!

കഴിഞ്ഞ വര്‍ഷം രാജ്യത്ത് 20,000 സ്ത്രീകളെയും കുട്ടികളെയും തട്ടികൊണ്ട് പോയിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ പുതിയ റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ വെച്ച് നോക്കുമ്പോള്‍ 25 ശതമാനം വര്‍ദ്ധനവുണ്ടായതായും...

ദില്ലി; കഴിഞ്ഞ വര്‍ഷം രാജ്യത്ത് 20,000 സ്ത്രീകളെയും കുട്ടികളെയും തട്ടികൊണ്ട് പോയിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ പുതിയ റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ വെച്ച് നോക്കുമ്പോള്‍ 25 ശതമാനം വര്‍ദ്ധനവുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2016ല്‍ 19,223 സ്ത്രീകളും കുട്ടികളും മനുഷ്യക്കടത്തിന്റെ പിടിയിലായിട്ടുണ്ടെന്ന് വനിതാ ശിശു ക്ഷേമ വികസന മന്ത്രാലയം പറഞ്ഞു.

2015ലെ റിപ്പോര്‍ട്ടുകളില്‍ 15,448 സ്ത്രീകളെയും കുട്ടികളെയുമാണ് കടത്തിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മനുഷ്യ കടത്തിന്റെ പിടിയില്‍ അകപ്പെടുന്നത് പശ്ചിമ ബംഗാളിലാണെന്നും വനിതാ-ശിശു ക്ഷേമ മന്ത്രാലയം കൂട്ടിചേര്‍ത്തു. ഇപ്പോള്‍ മനുഷ്യകടത്ത് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇതിനെ കുറിച്ച് പൊതുഅവബോധം ഉണ്ടാക്കാനും പോലീസിന് ട്രെയിനിങും നടന്ന് വരുന്നുണ്ട്.

മനുഷ്യകടത്തിന് എതിരെ പ്രചരണ പരിപാടികള്‍

മനുഷ്യകടത്തിന് എതിരെ പ്രചരണ പരിപാടികള്‍

രാജ്യത്ത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി സര്‍ക്കാരും സിവിക് സൊസൈറ്റിയും ചേര്‍ന്ന് നടത്തുന്ന പ്രചരണ പരിപാടികളും മാധ്യമങ്ങള്‍ സമൂഹത്തിന് സമര്‍പ്പിക്കാറുണ്ട്.

 യഥാര്‍ത്ഥ കണക്ക്

യഥാര്‍ത്ഥ കണക്ക്

പോലീസില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒത്തിരി കേസുകളുണ്ട്. ആ കേസുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇപ്പോഴത്തെ കണക്കുകളുടെ ഇരട്ടിയാകുമെന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. ഒത്തിരി പേര്‍ സംഭവം അറിഞ്ഞാലും പോലീസില്‍ പരാതിപ്പെടാന്‍ മടിക്കുകയാണെന്നും വെളിപ്പെടുത്തി.

ഏറ്റവും കൂടുതല്‍ മനുഷ്യകടത്ത്

ഏറ്റവും കൂടുതല്‍ മനുഷ്യകടത്ത്

സൗത്ത് ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യ കടത്ത് നടക്കുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാമങ്ങളിലെ പാവപ്പെട്ട സ്ത്രീകളെയും കുട്ടികളെയും ജോലി ഉറപ്പ് നല്‍കിയാണ് നഗരങ്ങളിലേക്ക് കടത്തുന്നത്. പക്ഷേ ജോലിയുണ്ടാകില്ല, അടിമവേല ചെയ്യാനാണ് ഇവരെ സിറ്റികളിലേക്ക് കൊണ്ടുവരുന്നത്.

വേശ്യാലയങ്ങളിലേക്ക്

വേശ്യാലയങ്ങളിലേക്ക്

ചെറിയ വ്യവസായ സ്ഥാപനങ്ങളിലേക്കും ടെക്‌സ്റ്റൈല്‍ ടോപ്പിലേക്കും ജോലിയ്ക്കായി കൊണ്ടുവരുന്നവരെ ലൈംഗിക ചൂഷണത്തിനും ഉപയോഗിക്കുന്നുണ്ട്. 2016ലെ ക്രൈം റെക്കോര്‍ഡ് ബ്യൂറോ കണക്ക് അനുസരിച്ച് മനുഷ്യ കടത്തില്‍ സ്ത്രീകളെയും കുട്ടികളെയും തട്ടികൊണ്ട് പോയത് ഒരേ കണക്കിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+