Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊമ്പുകോർത്ത് അമരീന്ദറും സിദ്ധുവും: പട്യാലയിൽ മത്സരിച്ചാൽ കെട്ടിവെച്ച കാശ് പോകുമെന്ന് അമരീന്ദർ

ചണ്ഡിഗഡ്: മുൻ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ നവ്ജ്യോത് സിംഗ് സിദ്ധുവിനെ വെല്ലുവിളിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പട്യാലയിൽ നിന്ന് തനിക്കെതിരെ മത്സരിക്കാനാണ് അമരീന്ദർ സിംഗ് സിദ്ധുവിനെ വെല്ലുവിളിച്ചിട്ടുള്ളത്. അച്ചടക്കമില്ലാത്ത സിദ്ധുവിന് പിസിസി മേധാവി സ്ഥാനത്തിനോ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും അവകാശമില്ലെന്നും അമരീന്ദർ പറഞ്ഞു.

1

പട്യാല മണ്ഡലത്തിൽ നിന്ന് നാല് തവണ മത്സരിച്ച് വിജയിച്ചിട്ടുള്ള തന്നോട് മത്സരിച്ചാൽ സിദ്ധുവിന് കെട്ടിവെച്ച പണം പോലും നഷ്ടമാകുമെന്നും അമരീന്ദർ പറയുന്നു. സിദ്ധു എവിടേക്ക് പോകുമെന്നോ, ഏത് പാർട്ടിയിൽ ചേരുമെന്നോ എനിക്കറിയില്ല. അകാലിദൾ സിദ്ധുവിനെക്കൊണ്ട് അസ്വസ്ഥരാണ്. ബിജെപിയും ഏറെക്കുറെ ആപ്പും സിദ്ധുവിനെ സ്വീകരിക്കില്ല. തനിക്കെതിരെ പട്യാലയിൽ നിന്ന് മത്സരിക്കുകയാണെങ്കിൽ ജെജെ സിംഗിന്റെ വിധിയായിരിക്കും നേരിടേണ്ടി വരികയെന്നും അമരീന്ദർ ചൂണ്ടിക്കാണിക്കുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2

അമരീന്ദർ സിംഗിനെിരെ പട്യാലയിൽ 2017 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപിയുടെ ജനറൽ (റിട്ട.) ജെജെ സിംഗ് 60,000 ത്തിലധികം വോട്ടുകൾ നേടി 11.1 ശതമാനം വോട്ടുകൾ നേടിക്കൊണ്ട് അമരീന്ദർ സിംഗിന് പിന്നിലായിരുന്നു എത്തിയത്. പഞ്ചാബിൽ 2022ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകൾ ഊർജ്ജിതമായിട്ടുള്ളത്.

3

2017 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപിയുടെ ജനറൽ (റിട്ട.) ജെജെ സിംഗ് 60,000 ത്തിലധികം വോട്ടുകൾ നേടിയിരുന്നു അതായത് 11.1 ശതമാനം വോട്ടുകൾ നേടിക്കൊണ്ടാണ് അമരീന്ദറിന് പിന്നിലെത്തിയതെന്നാണ് സിദ്ധുവും ട്വിറ്ററിൽ കുറിച്ചത്. മിണ്ടാതിരിക്കേണ്ടവനല്ല, "2017 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപിയുടെ ജനറൽ (റിട്ട.) ജെജെ സിംഗ് 60,000 ത്തിലധികം വോട്ടുകൾ നേടി സിങ്ങിനെ പിന്നിലാക്കി 11.1 ശതമാനം വോട്ടുകൾ നേടി."

Recommended Video

cmsvideo
    Lambda variant found in 31 countries | Oneindia Malayalam
    4

    ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനത്തിന് വേണ്ടത്ര സംഭാവന നൽകാത്തതിനെ തുടർന്ന് 2019 ജൂലൈയിൽ സിദ്ധു പഞ്ചാബ് മന്ത്രിസഭയിൽ നിന്ന് രാജിവച്ചിരുന്നു. അമരീന്ദർ സിങ്ങും നവജോത് സിംഗ് സിദ്ധുവും തമ്മിലുള്ള മഞ്ഞുരുക്കാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം സംസ്ഥാനത്തിന്റെ ചുമതലയുള്ള ഹരീഷ് റാവത്തിനെ ചുമതലപ്പെടുത്തിയിരുന്നു. സിദ്ധു പാർട്ടി ഇടക്കാല പ്രസിഡന്റ് സോണിയയെ കണ്ടതിന് പിന്നാലെ റാവത്ത് അമരീന്ദറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിദ്ധു പാർട്ടിയിലെ സുപ്രധാന നേതാവാണെന്നും അദ്ദേഹത്തെ ഉടൻ തിരിച്ചെത്തിക്കണമെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും സോണിയാ ഗാന്ധി പിന്നീട് വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+