യുഎഇലേക്ക് അടക്കം എണ്ണ കയറ്റുമതി: അംബാനിയും നയാരയും ആറ് മാസത്തിനിടെ കൊയ്തത് 1.34 ലക്ഷം കോടി ലാഭം
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി തുടരുന്നുവെന്ന് കാട്ടിയാണ് അമേരിക്ക ഇന്ത്യക്കെതിരെ അധിക തീരുവ ചുമത്തിയിരിക്കുന്നത്. എന്നാല്‍ അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങാതെ റഷ്യ ഇപ്പോഴും ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയില്‍ വിതരണ രാജ്യമായി തുടരുകയാണ്. ഈ വർഷം ഇതുവരേയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ റഷ്യയില്‍ നിന്നും കൂടുതല്‍ ക്രൂഡ് ഇറക്കുമതി ചെയ്തിരിക്കുന്നത് സ്വകാര്യ റിഫൈനറികളായ റിലയൻസ് ഇൻഡസ്ട്രീസും നയാറ എനർജിയുമാണ്.
ഇക്കാലയളവില്‍ വൻതോതിൽ വില കുറഞ്ഞ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിലൂടെ ഈ രണ്ട് കമ്പനികളും 16 ബില്യൺ ഡോളറിന്റെ (ഏകദേശം 1.34 ലക്ഷം കോടി രൂപ) അധിക ലാഭം നേടിയതായും അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ റിലയൻസ് ഇൻഡസ്ട്രീസ് മാത്രം 6 ബില്യൺ ഡോളർ (50,000 കോടി രൂപയിലധികം) ലാഭം നേടി.

ഗ്ലോബൽ കമ്മോഡിറ്റി, ഷിപ്പിംഗ് വ്യവസായങ്ങളെക്കുറിച്ചുള്ള മാർക്കറ്റ് ഇന്റലിജൻസ് നൽകുന്ന കെപ്ലർ (Kpler) എന്ന ഡാറ്റ ആൻഡ് അനലിറ്റിക്സ് സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരം, 2025-ന്റെ ആദ്യ പാദത്തിൽ (ജനുവരി-ജൂൺ 24) ഇന്ത്യ 231 മില്യൺ ബാരൽ യുറാൾസ് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. ഇതിൽ 45% റിലയൻസ് ഇൻഡസ്ട്രീസും റഷ്യയുടെ റോസ്നെഫ്റ്റ് പിന്തുണയുള്ള നയാറ എനർജിയും ചേർന്നാണ് ഇറക്കുമതി ചെയ്തത്. 2022-ൽ റിലയൻസിന്റെ ആഗോള യുറാൾസ് ഇറക്കുമതി 8%-ഉം നയാറയുടേത് 7%-ഉം ആയിരുന്നത് 2025-ൽ വലിയ തോതില്‍ വർധിച്ചെന്നും കണക്കുകള്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് കോംപ്ലക്സ് ജാംനഗറിൽ പ്രവർത്തിപ്പിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ്, 2025 ജനുവരിയിൽ റഷ്യയുമായി 10 വർഷത്തെ കരാർ ഒപ്പിട്ട് പ്രതിദിനം 500,000 ബാരൽ വരെ ക്രൂഡ് ഓയിൽ വാങ്ങുന്നതിന് അനുമതി നേടിയിരുന്നു. ഇതിന്റെ ഫലമായി, 2025-ന്റെ ആദ്യ പകുതിയിൽ 77 മില്യൺ ബാരൽ യുറാൾസ് ക്രൂഡ് ഇറക്കുമതി ചെയ്ത്, റിലയൻസ് ലോകത്തിലെ ഏറ്റവും വലിയ യുറാൾസ് ക്രൂഡ് വാങ്ങുന്നവരായും മാറി. 2022-ൽ 10% മാത്രമായിരുന്ന റിലയൻസിന്റെ യുറാൾസ് ക്രൂഡ് വാങ്ങൽ 2025-ൽ 36%-ലെത്തി. നയാറ എനർജിയുടെ ക്രൂഡ് വാങ്ങലിൽ 72% യുറാൾസ് ക്രൂഡാണ്. അതായത് ഇത് 2022-ലെ 27%-ൽ നിന്നുള്ള വൻ വർധനവാണ് വ്യക്തമാക്കുന്നത്.
വിലകുറഞ്ഞ റഷ്യൻ ക്രൂഡ് ഓയിൽ ഉപയോഗിച്ച് റിലയൻസും നയാറയും പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഫ്യുവൽ (ATF) എന്നിവ ഉൽപ്പാദിപ്പിച്ച് യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുഎഇ, സിംഗപ്പൂർ, പശ്ചിമാഫ്രിക്ക തുടങ്ങിയ വിപണികളിലേക്ക് കയറ്റുമതി ചെയ്തു. 2024-25 സാമ്പത്തിക വർഷത്തിൽ ഇരു റിഫൈനറികളും ചേർന്ന് 60 ബില്യൺ ഡോളറിന്റെ പെട്രോളിയം ഉൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. ഇതിൽ 15 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളും യൂറോപ്യൻ യൂണിയനിലേക്കാണ് എത്തിയത്.
നയാറ എനർജി 2025-ന്റെ ആദ്യ പകുതിയിൽ മാത്രം 3 മില്യൺ മെട്രിക് ടൺ (MMT) റിഫൈൻഡ് ഇന്ധനം കയറ്റുമതി ചെയ്തു. ഇത് അവരുടെ മൊത്തം ഉൽപ്പാദനത്തിന്റെ 30% വരും. വിറ്റോൾ (Vitol) ആയിരുന്നു നയാറയിൽ നിന്നുള്ള പ്രധാന ഇടപാടുകാർ. യുഎഇ, പശ്ചിമാഫ്രിക്ക, അരാംകോ ട്രേഡിംഗ്, ഷെൽ, ബിപി എന്നിവരും പ്രധാന വ്യാപാര പങ്കാളികളാണ്. റിലയൻസിന്റെ റിഫൈനറി 21.66 മില്യൺ മെട്രിക് ടൺ റിഫൈൻഡ് ഉൽപ്പന്നങ്ങൾ ബിപി, എക്സോൺമൊബൈൽ, ഗ്ലെൻകോർ, വിറ്റോൾ, ട്രാഫിഗുര തുടങ്ങിയവർക്ക് കയറ്റുമതി ചെയ്തു.
2022-ലെ റഷ്യ-യുക്രൈൻ സംഘർഷത്തിനു ശേഷം, ഇന്ത്യൻ ഓയിൽ കമ്പനികൾ, പ്രത്യേകിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL) തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ, വിലകുറഞ്ഞ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി വർധിപ്പിക്കുകയായിരുന്നു. സർക്കാർ റിഫൈനറികൾ പ്രധാനമായും ആഭ്യന്തര വിപണിക്ക് വേണ്ടി ഉൽപ്പാദനം നടത്തിയപ്പോൾ, റിലയൻസും നയാറയും യൂറോപ്പ്, യുഎഇ, സിംഗപ്പൂർ തുടങ്ങിയ വിദേശ വിപണികളിലേക്ക് കയറ്റി അയക്കുന്നതിലായിരുന്നു ശ്രദ്ധേ കേന്ദ്രീകരിച്ചിരുന്നത്.
വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ റിഫൈൻഡ് പെട്രോളിയം ഉൽപ്പന്ന കയറ്റുമതി 2022-23 സാമ്പത്തിക വർഷത്തിൽ 97.47 ബില്യൺ ഡോളറും, 2023-24-ൽ 84.16 ബില്യൺ ഡോളറും, 2024-25-ൽ 63.35 ബില്യൺ ഡോളറുമായിരുന്നു. നെതർലാൻഡ്സ്, യുഎഇ, സിംഗപ്പൂർ എന്നിവയാണ് പ്രധാന ഇറക്കുമതി രാജ്യങ്ങള്‍.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത്












Click it and Unblock the Notifications