ദില്ലി പോലീസിനെതിരെ കൂട്ടബലാത്സംഗത്തിനിരയായ അമേരിക്കന്‍ യുവതി
ദില്ലി: ദില്ലിയില്‍വെച്ച് കൂട്ട ബലാത്സംഗത്തിനിരയായ യുവതി ദില്ലി പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തി. ദില്ലി പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തയല്ലെന്നും പോലീസ് നിരുത്തരവാദപരമായാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും യുവതി ആരോപിച്ചു. ഈ വര്‍ഷം ആദ്യമാണ് യുവതി ദില്ലിയില്‍ കൂട്ട ബലാത്സംഗത്തിനിരയായത്.
ഇന്ത്യയില്‍ ടൂറിസ്റ്റുകള്‍ സുരക്ഷിതരല്ലെന്നും മുപ്പതുകാരി പറഞ്ഞു. ഇന്ത്യയിലെ നിയമങ്ങള്‍ ഇവിടെയെത്തുന്ന സ്ത്രീകളെ ബലാത്സംഗത്തില്‍നിന്നും രക്ഷിക്കാന്‍ മാത്രം പഴുതുകളില്ലാത്തതല്ല. ഇന്ത്യയില്‍ ഒറ്റയ്ക്ക് സഞ്ചിരിക്കുന്നത് സുരക്ഷിതമല്ല. ബലാത്സംഗക്കേസുകള്‍ വര്‍ധിക്കുന്ന ഇന്ത്യയില്‍ നിയമ രംഗത്ത് അടിയന്തിരമായ അഴിച്ചുപണി ആവശ്യമാണെന്നും അവര്‍ പറയുന്നു.

ടൂറിസ്റ്റ് ഗൈഡ് ആണ് തന്നെ ബലാത്സംഗം ചെയ്തത്. രണ്ട് ഹോട്ടല്‍ ജീവനക്കാരുള്‍പ്പെടെ അഞ്ചുപേര്‍ ഗൈഡിനൊപ്പം തന്നെ കൊണാട്ട്‌പ്ലേസിലെ ഹോട്ടലില്‍വെച്ച് ബലാത്സംഗത്തിനിരയാക്കി. എന്നാല്‍, പോലീസ് ഇതുവരെ കാര്യമായ അന്വേഷണം പോലും നടത്തിയിട്ടില്ല. കാര്യക്ഷമമായ അന്വേഷണമുണ്ടായാല്‍ മാത്രമേ അറസ്റ്റ് ഉണ്ടാവുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.
യാത്രയുടെ കാര്യം ചര്‍ച്ചചെയ്യാനെന്ന പേരിലാണ് അഞ്ചുപേര്‍ രാത്രിയോടെ തന്റെ മുറിയിലെത്തിയത്. പിന്നീട് ഗൈഡ് തനിക്ക് കുടിക്കാനായി വെള്ളം തന്നിരുന്നു. ഇതില്‍ മയക്കുമരുന്ന് ചേര്‍ത്തതായാണ് സംശയിക്കുന്നത്. ഇതിനുശേഷം രണ്ടുദിവസത്തോളം ഹോട്ടല്‍ മുറിയില്‍ താന്‍ ബലാത്സംഗത്തിനിരയായെന്ന് യുവതി വ്യക്തമാക്കി.












Click it and Unblock the Notifications