Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നരലക്ഷത്തിനടുത്തേക്ക് പ്രതിദിന നിരക്ക്; രാജ്യത്ത് ആശങ്ക

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 1,41,986 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തലേ ദിവസത്തേക്കാള്‍ 21.3 ശതമാനം കൂടുതലാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,53,68,372 ആയി.

Recommended Video

cmsvideo
    മൂന്നാം തരംഗം അലയടിക്കും..രാജ്യത്ത് കോവിഡ് കേസുകൾ കത്തിക്കയറുന്നു | Oneindia Malayalam

    കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 285 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,83,463 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസവും ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

    40,925 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 18,213 കേസുകളുള്ള പശ്ചിമ ബംഗാള്‍, 17,335 കേസുകളുള്ള ഡല്‍ഹി, 8,981 കേസുകളുള്ള തമിഴ്നാട്, 8,449 കേസുകളുള്ള കര്‍ണാടക എന്നിവയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് സംസ്ഥാനങ്ങള്‍.

    covid

    കഴിഞ്ഞ ദിവസവും രാജ്യത്ത് കൊവിഡ് രോഗികളുടെ പ്രതിദിന നിരക്ക് ഒരു ലക്ഷം കടന്നിരുന്നു. ഏഴ് മാസത്തിന് ശേഷം ആദ്യമായാണ് രാജ്യത്ത് പ്രതിദിന രോഗ നിരക്ക് ഒരു ലക്ഷം കടന്നത്. 2021 ജൂണ്‍ ആറിനായിരുന്നു രാജ്യത്ത് ഇതിന് മുന്‍പ് അവസാനമായി പ്രതിദിന കൊവിഡ് നിരക്ക് ഒരു ലക്ഷം കടന്നിരുന്നത്.

    മൂന്നാം തരംഗം ഉറപ്പായ സാഹചര്യത്തില്‍ പ്രതിരോധത്തിനായി നേരത്തെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

    2020 ആഗസ്റ്റ് ഏഴിനായിരുന്നു ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലെത്തിയത്. ആഗസ്റ്റ് 23 ആയപ്പോഴേക്കും ഇത് 30 ലക്ഷമായി.

    ഒരു കോടി പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നത് 2020 ഡിസംബര്‍ 19 നാണ്. 2021 മേയ് നാലിന് ഇന്ത്യയില്‍ രണ്ട് കോടി പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 23 നാണ് മൂന്ന് കോടി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

    അതേസമയം ഒമിക്രോണ്‍ വ്യാപനം രാജ്യത്ത് വര്‍ധിക്കുകയാണ്. 3071 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 64 ഒമൈക്രോണ്‍ കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. 27 സംസ്ഥാനങ്ങളില്‍ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.

    മഹാരാഷ്ട്രയില്‍ 876 ഉം ഡല്‍ഹിയില്‍ 513 മാണ് ഒമിക്രോണ്‍ രോഗികള്‍. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം ഒമിക്രോണ്‍ കേസുകളില്‍ 1,203 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+