അക്രമാസക്തമായ ഭീഷണികളും പ്രതിഫലം പ്രഖ്യാപിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് വെങ്കയ്യ നായിഡു

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ബോളിവുഡ് ചിത്രം പത്മാവതി വിവാദത്തില്‍ പ്രതികരണവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ജനാധിപത്യത്തില്‍ അക്രമാസക്തമായ ഭീഷണികളും ശാരീരിക ഉപദ്രവത്തിന് പ്രതിഫലം പ്രഖ്യാപിക്കുന്നതും അംഗീകരിക്കാനാവില്ലെന്നാണ് വെങ്കയ്യ നായിഡു പറഞ്ഞത്. ചിത്രത്തെ പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും രാജ്യത്ത് നിലവിലുള്ള വിവാദങ്ങളെക്കുറിച്ചായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രതികരണം. നിയമത്തിന്‍രെ അടിത്തറ ഇളക്കുന്നതിനെ താക്കീത് ചെയ്യുന്ന നായിഡ‍ു മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തരുതെന്നും നിര്‍ദേശിക്കുന്നു. ദില്ലിയില്‍ ലിറ്ററി ഫെസ്റ്റിവലില്‍ സംസാരിക്കുമ്പോഴായിരുന്നു വെങ്കയ്യാ നായിഡുവിന്‍രെ പ്രതികരണം.


റേഡിയേഷന്‍ ഭൂമിയെ ചുട്ടെരിക്കും, അഗ്നിപര്‍വ്വത സ്ഫോടനം: 2017ല്‍ ലോകത്ത് സംഭവിക്കുന്നത്!! നോസ്റ്റര്‍ഡാമസ് പ്രവചനം ഇങ്ങനെ

കുട്ടികളുടെ ജ്യോതിഷം: മീനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ സ്വപ്ന ലോകത്ത് കഴിയാന്‍ ഇഷ്ടപ്പെടുന്നവര്‍! നിങ്ങളുടെ കുഞ്ഞിനെക്കുറിച്ച് അറിയേണ്ട എട്ട് കാര്യങ്ങള്‍

ചില സിനിമകളെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് വഴിവെക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച വെങ്കയ്യാ നായിഡു മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുകൊണ്ടാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെയ്ക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. പ്രതിഷേധവുമായി രംഗത്തിറങ്ങുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കുന്നതിനെയും ഉപരാഷ്ട്രപതി വിമര്‍ശിച്ചു. വാര്‍ത്താ ഏജന്‍സി പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

 ആരെയും ഉപദ്രവിക്കാന്‍ അധികാരമില്ല

ആരെയും ഉപദ്രവിക്കാന്‍ അധികാരമില്ല


ജനങ്ങള്‍ക്ക് ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെങ്കിലും ആരെയും ശാരീരികമായി ഉപദ്രവിക്കാനുള്ള അധികാരമില്ലെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കുന്നു. പ്രതിഷേധവുമായി രംഗത്തിറങ്ങുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കുന്നതിനെയും ഉപരാഷ്ട്രപതി വിമര്‍ശിച്ചു. വാര്‍ത്താ ഏജന്‍സി പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഒരു പ്രത്യേക സിനിമയെയോ വിവാദത്തെയോ ഉപരാഷ്ട്രപതി പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല.

 നിയമം കയ്യിലെടുക്കാന്‍ അവകാശമില്ല

നിയമം കയ്യിലെടുക്കാന്‍ അവകാശമില്ല

ആര്‍ക്കും നിയമം കയ്യിലെടുക്കാന്‍ അധികാരമില്ല, അതേ സമയം ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താനും അവകാശമില്ലെന്നും വെങ്കയ്യാ നായിഡു വ്യക്തമാക്കിയിരുന്നു. സഞ്ജയ് ലീലാ ബെന്‍സാലിയുടെ ചിത്രത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവന.

 ബ്രിട്ടന്‍റെ നീക്കം

ബ്രിട്ടന്‍റെ നീക്കം

ബ്രിട്ടനിലെ സെന്‍സര്‍ ബോര്‍ഡാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇന്ത്യയില്‍ റിലീസിന് അനുമതി ലഭിക്കുന്നതിന് മുമ്പായി ചിത്രം ബ്രിട്ടനില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ റിലീസിനെതിരെ പ്രതിഷേധവും തുടരുന്ന സാഹചര്യത്തിലാണ് ബ്രിട്ടന്‍റെ നീക്കം. ബ്രീട്ടീഷ് സെന്‍സര്‍ ബോര്‍ഡ് 12എ റേറ്റിംഗാണ് സിനിമയ്ക്ക് നല്‍കിയിട്ടുള്ളത്.

 മൂന്ന് സംസ്ഥാനങ്ങളില്‍ വിലക്ക്

മൂന്ന് സംസ്ഥാനങ്ങളില്‍ വിലക്ക്


ബോളിവുഡ‍് ചിത്രം പത്മാവതിയ്ക്കെതിരെ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതോടെ രാജസ്ഥാനും മധ്യപ്രദേശുമായിരുന്നു ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഗുജറാത്ത് സര്‍ക്കാരും ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാരോപിച്ചാണ് രജ്പുത് കര്‍ണി സേന ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. ഗുജറാത്തില്‍ ഡിസംബറില്‍ നിയമസഭാ തിര‌‍ഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് പത്മാവതിയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. കര്‍ണി സേനയുടെ പ്രതിഷേധങ്ങള്‍ അവസാനിക്കുന്നതുവരെ റിലീസ് അനുവദിക്കില്ലെന്നാണ് ബിജെപി അധികാരത്തിലിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന നിലപാട്.

 മതവികാരം വ്രണ്ണപ്പെടുത്തുന്നു

മതവികാരം വ്രണ്ണപ്പെടുത്തുന്നു

മതവികാരം വ്രണപ്പെടുത്തുന്നു ചിത്രത്തിന്‍റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിനിമയ്ക്ക് പുറത്തുള്ള ആര്‍ക്കും സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് അറിവില്ലെങ്കിലും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. ചിത്രം നിരോധിക്കാനുള്ള ഹര്‍ജികള്‍ രണ്ട് തവണ സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും മധ്യപ്രദേശ് സര്‍ക്കാരും രാജസ്ഥാന്‍ സര്‍ക്കാരും സിനിമയ്ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് പത്മാവതി നിരോധിച്ചുകൊണ്ടാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിഷേധിച്ചത്.

 റിലീസ് വൈകിപ്പിക്കാന്‍ നിര്‍ദേശം

റിലീസ് വൈകിപ്പിക്കാന്‍ നിര്‍ദേശം

രാജ്യത്ത് പത്മാവതിയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെ റിലീസ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ട് വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രിയ്ക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി കത്തയച്ചിരുന്നു. ഏതെങ്കിലും സമുദായത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ സിനിമയില്‍ മാറ്റം വരുത്തുന്നത് വരെ റിലീസ് നീട്ടിവെയ്ക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചരിത്രകാരന്മാര്‍ സംവിധായകര്‍, സമുദായ നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കമ്മിറ്റിയെ നിയമിക്കണമെന്നും വസുന്ധര രാജെ കത്തില്‍ ആവശ്യപ്പെടുന്നു. ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ രജ്പുത് കര്‍ണിസേന അംഗങ്ങള്‍ ദീപിക പദുകോണിനെതിരെയും ഭീഷണി മുഴക്കിയിരുന്നു. ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് റിലീസ് ചെയ്യുന്നത് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. . സര്‍ട്ടിഫിക്കേഷന് വേണ്ടി നിര്‍മാതാക്കള്‍ സമര്‍പ്പിച്ച അപേക്ഷ അപൂര്‍ണ്ണമാണെന്ന് കാണിച്ച് സിബിഎഫ്സി തിരിച്ചയച്ചതിന് പിന്നാലെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ നീക്കം.

 കാലും തലയും സംഘപരിവാറിന്

കാലും തലയും സംഘപരിവാറിന്


പത്മാവതി രജ്പുത് രാജകുമാരിയായിരുന്ന റാണി പത്മിനിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നുമാണ് രജ്പുത് സംഘടനകളും സംഘപരിവാര്‍ സംഘടനകളും ആരോപിക്കുന്നത്. ചിത്രത്തിനെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയ ബിജെപി നേതാവ് ബെന്‍സാലിയുടെ തലകൊയ്യണമെന്നും രണ്‍വീറിന്‍റെ കാലൊടിക്കണമെന്നുമുള്ള ആഹ്വാനങ്ങളുമായി ബിജെപി നേതാവ് സൂരജ് പാല്‍ അമു രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ ഹരിയാണ മാധ്യമ കോ ഓര്‍ഡ‍ിനേറ്ററാണ് സൂരജ് പാല്‍. രണ്‍വീറിന്‍റെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയും ബിജെപി നേതാവ് മുഴക്കിയിരുന്നു. പത്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീലാ ബെന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത നേതാവ് ഈ കൃത്യം ചെയ്യുന്നവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന ഉറപ്പും നല്‍കിയിരുന്നു. നേരത്തെ ബന്‍സാലിയുടെ കൊയ്യുന്നവര്‍ക്ക് അഞ്ച് കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച ഛത്രിയ സമാജം എന്ന സംഘടനയെ സൂരജ് പാല്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. സിനിമയ്ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന രണ്‍വീറിന്‍റെ പ്രസ്താവനയായിരുന്നു ബിജെപി നേതാവിനെ പ്രകോപിപ്പിച്ചത്.

 ഭീഷണിപ്പെടുത്തി സംഘപരിവാര്‍

ഭീഷണിപ്പെടുത്തി സംഘപരിവാര്‍


രജപുത്തുകള്‍ സ്ത്രീകള്‍ക്ക് നേരെ കയ്യുയര്‍ത്താറില്ല, എന്നാല്‍ ലക്ഷ്മണന്‍ ശൂര്‍പ്പണഖയോട് ചെയ്തത് ദീപികയോട് ചെയ്യുമെന്നാണ് കര്‍ണി സേനയുടെ ഭീഷണി. കര്‍ണി സേന നേതാവ് വ്യാഴാഴ്ച പുറത്തിറക്കിയ വീ‍ഡിയോയിലാണ് ദീപിക പദുകോണിന് ഭീഷണിയുള്ളത്. ദീപികയുടെ മൂക്ക് ചെത്തുമെന്നാണ് സംഘടനയുടെ ഭീഷണി. തങ്ങളുടെ പൂര്‍വ്വികര്‍ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കര്‍ണി സേന വ്യക്തമാക്കിയിരുന്നു.

English summary
Amid the huge controversy over the upcoming historical drama 'Padmavati', Vice President Venkaiah Naidu said today that violent threats and announcing rewards for physical harm was not acceptable in a democracy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്