കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം കമൽ-രജനി കൂടിക്കാഴ്ച, താരങ്ങൾ 'ഉറങ്ങുന്നവരെന്ന്’ വിജയകാന്തിന്റെ ഭാര്യ

ചെന്നൈയിൽ നടികൾ സംഘത്തിന് കെട്ടിടം നിർമ്മിക്കാനുള്ള ഫണ്ട് ശേഖരണ ചടങ്ങിലേയ്ക്കാണ് കമലും രജനിയും എത്തുന്നത്.

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിനു ശേഷം രജനികാന്ത്- കമൽഹാസൻ കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുന്നു. മലേഷ്യയിൽ നടക്കുന്ന ഒരു പരിപാടിയിലായിരിക്കും ഇരു താരങ്ങളുടേയും കൂടിക്കാഴ്ച. എന്നാൽ ഇപ്പോഴത്തെ കൂടിക്കാഴ്ചയുടെ ലക്ഷ്യം രാഷ്ട്രീയ ചർച്ചയാകില്ലെന്നാണ് ഇരുവരേയും ഉദ്ധരിച്ചു പുറത്തു വരുന്ന റിപ്പോർട്ട്. ചെന്നൈയിൽ നടികൾ സംഘത്തിന് കെട്ടിടം നിർമ്മിക്കാനുള്ള ഫണ്ട് ശേഖരണ ചടങ്ങിലേയ്ക്കാണ് കമലും രജനിയും എത്തുന്നത്.

rajani and kamal

പാകിസ്താന് ഉത്തരകൊറിയയുടെ അവസ്ഥ! പ്രത്യേകനിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിപാകിസ്താന് ഉത്തരകൊറിയയുടെ അവസ്ഥ! പ്രത്യേകനിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി

എന്നാൽ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി വ്യക്തമായ സൂചന തരാത്ത കമൽഹാസനും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനിയും ഇപ്പോഴത്തെ സാഹചര്യത്തിൽ രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്തേക്കുമെന്നാണ് സൂചന. അതേസമയം രജനി തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചതിനെ തുടർന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കമലും തന്റെ നിലപാട് വ്യക്തമാക്കുമോയെന്നും ജനങ്ങൾ ഉറ്റുനോക്കുന്നുണ്ട്. താരങ്ങളെ കൂടാതെ തമിഴ് ചലചിത്ര മേഖലയിലുള്ള ഇരുനൂറിലധികം താരങ്ങളും മലേഷ്യൽ എത്തുമെന്നാണ് റിപ്പോർട്ട്.

 സ്ഥാനങ്ങളോട് താൽപര്യമില്ല, ലക്ഷ്യം പ്രശസ്തി, ട്രംപിനെതിരെ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍ സ്ഥാനങ്ങളോട് താൽപര്യമില്ല, ലക്ഷ്യം പ്രശസ്തി, ട്രംപിനെതിരെ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍

പിന്തുണയുമായി എആർ റഹ്മാൻ

പിന്തുണയുമായി എആർ റഹ്മാൻ

ആത്മീയ രാഷ്ട്രീയം എന്ന വിശേഷണത്തോടെ രഷ്ട്രീയത്തിൽ പ്രവേശിച്ച രജനീകാന്തിന് പിന്തുണയുമായി സംഗീത സംവിധായകൻ എആർ റഹ്മാൻ രംഗത്തെത്തിയിരുന്നു. ആത്മീയ രാഷ്ട്രീയം എന്നതുകൊണ്ട് നല്ലതുമാത്രമായിരിക്കും രജനികാന്ത് ഉദേശിച്ചിട്ടുള്ളതെന്നും സംസ്ഥാനത്ത് നല്ലൊരു രാഷ്ട്രീയ മാറ്റം ആവശ്യമാണെന്നുളള തോന്നലുള്ളതുകൊണ്ടാണ് രജനിയും കമലും രാഷ്ട്രീയത്തിലിറങ്ങുന്നതെന്നും റഹ്മാൻ പറഞ്ഞു. ആരു രാഷ്ട്രീയത്തില്‍ പ്രവേശിച്ചാലും അവരുടെ ലക്ഷ്യം ജനസേവനമായിരിക്കണം. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, കര്‍ഷകരുടെ ജീവിതം കൂടുതല്‍ മികച്ചതാക്കുക തുടങ്ങിയവയ്ക്കായിരിക്കണം മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രജനിയും കമലും ഉറങ്ങുകയായിരുന്നു

രജനിയും കമലും ഉറങ്ങുകയായിരുന്നു

താരങ്ങളെ പിന്തുണച്ച് ചലചിത്ര രംഗത്തെത്തുള്ളവർ എത്തുമ്പോൾ ഇവർക്കെതിരെ വിമർശനവുമായി നടനും ഡിഎംകെ നേതാവുമായ വിജയകാന്തിന്റെ ഭാര്യ പ്രേമലത രംഗത്തെത്തിയത്ത്. താരങ്ങളുടെ പേരെടുത്തു പറയാതെയാണ് ഇവർക്കെതിരെ വിമർശനവുമായി താര പത്നി എത്തിയത്. ഇത്രയും നാൾ ഉറങ്ങി കിടന്നവരാണ് ഇപ്പോൾ രാഷ്ട്രീയ പാർട്ടിരൂപീകരിക്കാൻ പോകുന്നതെന്നു പ്രേമലത പറഞ്ഞു. തന്റെ ഭര്‍ത്താവിന് ഇപ്പോഴും ജനഹൃദയങ്ങളില്‍ സ്ഥാനമുണ്ട്. ആരംഭകാലം മുതല്‍ക്കേ ഡിഎംഡികെ പോരാടുന്നത് കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയാണെന്നും പ്രേമലത വ്യക്തമാക്കി. കൂടല്ലൂരില്‍ കരിമ്പു കര്‍ഷകര്‍ക്കൊപ്പം സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തു സംസാരിക്കവെയാണ് താരങ്ങളെ വിമർശിച്ചത്.

 കരുണാനിധിയുമായിട്ടുള്ള കൂടിക്കാഴ്ച

കരുണാനിധിയുമായിട്ടുള്ള കൂടിക്കാഴ്ച

രജനിയുടെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷം ഡിഎംകെ തലവൻ കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചെന്നൈയിലുള്ള കരുണാനിധിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടാതെ അണ്ണാഡിഎംകെ മുൻ മന്ത്രിയും ചലചിത്ര താരവുമായ ആർഎം വീരപ്പനുമായും രജനി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ അനുകൂലിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച

മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച

രാഷ്ട്രീയപ പ്രഖ്യാപനത്തിനു നടത്തി ദിവസങ്ങൾക്ക് ശേഷമാണ് രജനി മാധ്യമങ്ങളെ കണ്ടത്. മാധ്യമങ്ങളുമായി എങ്ങനെ ഇടപെടണമെന്ന് തനിക്ക് അറിയില്ല. രാഷ്ട്രീയപ്രവർത്തനം വലിയൊരു ഉത്തരവാദിത്വമാണ്, അതിന് മാധ്യമങ്ങളുടെ എല്ലാവിധ പിന്തുണയും വേണമെന്നും താരം പറഞ്ഞു. കൂടാതെ കഴിഞ്ഞ ഒരു കൊല്ലമായി തമിഴകത്ത് വിപ്ലവകരമായ പല മാറ്റങ്ങളും നടന്നു. അതിനൊരു മാറ്റം ലക്ഷ്യമിട്ടാണ് താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്നും രജനി പറഞ്ഞു .

English summary
Amid hype over their political entry, top actors Rajinikanth and Kamal Haasan are likely to share the dais in Malaysia for a fundraising event.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X