ജെഡിഎസുമായി സഖ്യമുണ്ടാക്കിയത് അവസരവാദം!! കോണ്‍ഗ്രസിനെതിരെ അമിത് ഷാ, നീക്കങ്ങള്‍ നേട്ടത്തിന്!
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിന് വിമര്‍ശനം. ബിജെുപി ദേശീയാധ്യക്ഷന്‍ അമിത് ഷായാണ് കോണ്‍ഗ്രസിന്റെ ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ടത് അവസരവാദമാണെന്നാണ് അമിത് ഷാ കുറ്റപ്പെടുത്തുന്നത്. കോണ്‍ഗ്രസിന്റെ നീക്കം രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും ഷാ കുറ്റപ്പെടുത്തുന്നു. ജനാധിപത്യം കൊലചെയ്യപ്പെട്ടു എന്ന കോണ്‍ഗ്രസ് അധ്യക്ഷന്റെ ആരോപണത്തിനുള്ള മറുപടിയെന്നോണമാണ് അമിത് ഷായുടെ പ്രസ്താവന.

ബിജെപിക്കെതിരെ
ബിജെപി നേതാവ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് ബുധനാഴ്ച രംഗത്തെത്തിയിരുന്നു. ഭരണഘടനയെ പരിഹസിക്കുന്ന നീക്കമാണ് നടത്തിയിട്ടുള്ളതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. ഇത് ജനാധിപത്യത്തിന്റെ പരാജയമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞതോടെ ബിജെപി പൊള്ളയായ ആഘോഷം നടത്തുമ്പോള്‍ ജനാധിപത്യം തകര്‍ന്നതില്‍ രാജ്യം വിലപിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറിച്ചിരുന്നു. ഇതിനെല്ലാമുള്ള മറുപടിയാണ് അമിത് ഷാ നല്‍കിയിട്ടുള്ളത്.

ജനാധിപത്യം തകര്‍ന്നത്
ജനാധിപത്യം തകര്‍ന്നത് നിരാശയറ്റ കോണ്‍ഗ്രസ് മിനിറ്റുകൊണ്ട് ജെഡിഎസുമായി സഖ്യമുണ്ടാക്കിയപ്പോഴാണ്. കോണ്‍ഗ്രസ് ജെഡിഎസിന് നല്‍കിയ വാഗ്ദാനം അവസരവാദമാണ്. അത് കര്‍ണാടത്തിന്റെ വികസനത്തിനല്ല. മറിച്ച് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണെന്നും നാണക്കേടാണെന്നും അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസിന് 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളെക്കുറിച്ചും 2018ല്‍ ലഭിച്ച വോട്ടുകളെക്കുറിച്ചും ഷാ പരാമര്‍ശിക്കുന്നു. 2013ല്‍ 224 ല്‍ 122 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് അഞ്ച് വര്‍ഷത്തിന് ശേഷം 78 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 104 സീറ്റുകള്‍ നേടിയ ബിജെപിക്ക് തന്നെയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അധികാരമുള്ളത്.

ജനവിധി ആര്‍ക്കൊപ്പം
ആര്‍ക്കാണ് കര്‍ണാടകത്തിലെ ജനവിധി അനുകൂലമായിട്ടുള്ളത്. ബിജെപി സംസ്ഥാനത്ത് 104 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസിന് 78 സീറ്റില്‍ പതനം സംഭവിക്കുകയായിരുന്നു. കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടവര്‍ക്കാണോ മുഖ്യമന്ത്രി സ്ഥാനം നല്‍കേണ്ടത്. അമിത് ഷാ ചോദിക്കുന്നു. ജെഡിഎസിന് 38 സീറ്റുകളാണ് ലഭിച്ചത്. പലര്‍ക്കും കെട്ടിവെച്ച പണവും നഷ്ടമായി. ജനങ്ങള്‍ എല്ലാം തിരിച്ചറിഞ്ഞുവെന്നും അമിത് ഷാ മറ്റൊരു ട്വീറ്റില്‍ കുറിക്കുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലൊണ് അമിത് ഷായുടെ ട്വീറ്റ്. രണ്ടാം തവണയാണ് യെദ്യൂരപ്പ മുഖ്യമന്ത്രി പദവിയിലെത്തുന്നത്. അര്‍ദ്ധ രാത്രി നടന്ന നിയമപോരാട്ടങ്ങള്‍ക്കിടെയാണ് സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിനായി 15 ദിവസമാണ് ഗവണര്‍ അനുവദിച്ചിട്ടുള്ളത്.
Recommended Video


മാജിക് നമ്പറിലേക്ക്
കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കുക എന്നതാണ് ബിജെപിയ്ക്ക് മുമ്പിലുള്ള അടുത്ത കടമ്പ. നിലവില്‍ 104 സീറ്റ് ലഭിച്ചിട്ടുള്ള ബിജെപിക്ക് എട്ട് എംഎല്‍എമാരുടെ കുറവാണ് 112 എന്ന മാജിക് നമ്പറിലെത്തുന്നതിന് വേണ്ടത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് 78 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസും 38 സീറ്റുകള്‍ നേടിയ ജെഡിഎസും സഖ്യം രൂപീകരിച്ചത്. എന്നാല്‍ സഖ്യത്തെ തള്ളിക്കളഞ്ഞ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.












Click it and Unblock the Notifications