• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും? ബിജെപി അധ്യക്ഷനോ? ദില്ലിക്ക് വിളിപ്പിച്ച് ഷാ.. അടിയന്തര കൂടിക്കാഴ്ച

  • By Aami Madhu

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് സംസ്ഥാന ബിജെപി അധ്യക്ഷനായിരുന്ന ശ്രീധരന്‍ പിള്ളയെ ബിജെപി ദേശീയ നേതൃത്വം മിസോറാം ഗവര്‍ണറായി നിയമിച്ചത്. ഇതോടെ സംസ്ഥാന അധ്യക്ഷ പദവിയില്‍ പുതിയൊരാളെ നിയമിക്കാനുള്ള ഊര്‍ജ്ജിത ശ്രമമാണ് ബിജെപിയില്‍ നടക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവരുടെ പേരുകള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ രാജ്യസഭാംഗമായ സുരേഷ് ഗോപിയെ അധ്യക്ഷനാക്കാന്‍ അമിത് ഷായ്ക്ക് താത്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സൈന്യം ഇരച്ച് കയറി, തീഗോളമായി ബാഗ്ദാദിയുടെ താവളം; സൈനിക നടപടിയുടെ വീഡിയോ പുറത്ത് വിട്ട് യുഎസ്

അഭ്യൂഹങ്ങള്‍ ശക്തമാകവേ സുരേഷ് ഗോപിയെ അടിയന്തരമായി ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് അമിത് ഷാ. ദില്ലിയില്‍ എത്തിയ സുരേഷ് ഗോപി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.സുരേഷ് ഗോപിയെ രണ്ടാം മോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. വിശദാംശങ്ങളിലേക്ക്

 ജനകീയ നേതാവ്

ജനകീയ നേതാവ്

ഉപതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തില്‍ സംസ്ഥാന ബിജെപിയെ അടിമുടി ഉടച്ച് വാര്‍ക്കാനുള്ള ഒരുക്കത്തിലാണ് ദേശീയ നേതൃത്വം. കേരളം പിടിക്കുന്നത് 'ചില്ലറകളി'യല്ലെന്ന് ഏറെ കുറേ ബോധ്യമായ സ്ഥിതിക്ക് കരുത്തനായ, ജനകീയനായൊരു അധ്യക്ഷന്‍ തന്നെ സംസ്ഥാന ബിജെപിക്ക് വേണമെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം.

 സമ്മര്‍ദ്ദം ചെലുത്തുന്നു

സമ്മര്‍ദ്ദം ചെലുത്തുന്നു

കെ സുരേന്ദ്രന്‍റെ പേരായിരുന്നു തുടക്കം മുതല്‍ തന്നെ പാര്‍ട്ടിയില്‍ ഉയര്‍ന്ന് വന്നത്. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായപ്പോഴും സുരേന്ദ്രന്‍റെ പേര് പരിഗണിച്ചിരുന്നെങ്കിലും ഗ്രൂപ്പ് പോരില്‍ തട്ടി സാധ്യത ഇല്ലാതാവുകയായിരുന്നു. സുരേന്ദ്രനായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ബിജെപി ദേശീയ നേതൃത്വത്തിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

 പരിഗണിക്കപ്പെട്ടേക്കില്ല?

പരിഗണിക്കപ്പെട്ടേക്കില്ല?

എന്നാല്‍ ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും സുരേന്ദ്രന് മുന്നേറാന്‍ കഴിയാതിരുന്നത് ദേശീയ നേതൃത്വത്തിന്‍റെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. എംടി രമേശിനായി കൃഷ്ണദാസ് പക്ഷം രംഗത്തെുണ്ടെങ്കിലും ഈ ആവശ്യവും പരിഗണിക്കപ്പെട്ടേക്കില്ലെന്നാണ് സൂചന.

 അമിത് ഷായുടെ താത്പര്യം

അമിത് ഷായുടെ താത്പര്യം

നിലവില്‍ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായി സുരേഷ് ഗോപിയെ അധ്യക്ഷനാക്കുന്നതിനാണ് അമിത് ഷായ്ക്ക് താത്പര്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപി നടത്തിയ പ്രകടനം മികച്ചതായിരുന്നുവെന്ന വിലയിരുത്തലിലാണ് നേതൃത്വം.നേരത്തേ തന്നെ മോദിയുടെ ഗുഡ് ബുക്കില്‍ ഇടംപിടിച്ചയാളാണ് സുരേഷ് ഗോപി.

 കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ച നടത്തി

നടനെന്ന നിലയിലുള്ള സുരേഷ് ഗോപിയുടെ ജനകീയതും സ്വീകാര്യതയും പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നുണ്ടത്രേ. ‌അടിയന്തരമായി താരത്തെ ദില്ലിയിലേക്ക് വിളിപ്പിക്കുകയും ചെയ്തതോടെ അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. സിനിമാ ചിത്രീകരണത്തിന്‍റെ തിരക്കിലായിരുന്ന സുരേഷ് ഗോപിയെ ഇന്നാണ് അമിത് ഷാ ദില്ലിയിലേക്ക് വിളിപ്പിച്ചത്.

 കേന്ദ്രമന്ത്രി?

കേന്ദ്രമന്ത്രി?

ദില്ലിയിലെത്തിയ അദ്ദേഹം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് പേര് പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള് പുറത്തുവന്നപ്പോള്‍ തന്നെ മുഴുവന്‍ സമയ അധ്യക്ഷനാവുന്നതിനോട് താത്പര്യം ഇല്ലെന്ന നിലപാടാണത്രേ സുരേഷ് ഗോപി വ്യക്തമാക്കിയത്. അങ്ങനെയെങ്കില്‍ കേന്ദ്രമന്ത്രി പദം നല്‍കാനും ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 കേന്ദ്ര മന്ത്രിസഭ വികസനം

കേന്ദ്ര മന്ത്രിസഭ വികസനം

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് മുന്‍പ് കേന്ദ്രമന്ത്രിസഭ വികസനം ഉണ്ടാകുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ സുരേഷ് ഗോപിക്ക് അവസരം ലഭിക്കാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ രാഷ്ട്രപതി നേരിട്ട് നോമിനേറ്റ് ചെയ്യുന്ന രാജ്യസഭാ എംപിമാര്‍ക്ക് കേന്ദ്രമന്ത്രിസഭയില്‍ അംഗമാകാന്‍ സാധിക്കില്ലെന്നതാണ് ചട്ടം.

 പരിഗണിക്കും

പരിഗണിക്കും

സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രിയാകണമെങ്കില്‍ തന്നെ മന്ത്രിസഭയില്‍ എത്തിയ ശേഷം ആറ് മാസത്തിനകം രാജ്യസഭയിലേക്കോ ലോക്‌സഭയിലേക്കോ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. ഈ സാധ്യതയും പരിഗണിച്ചാകും പുതിയ നിയമനം.

 കേരളത്തിന്

കേരളത്തിന്

നേരത്തേയും അപ്രതീക്ഷിതമായി കേരളത്തില്‍ നിന്നുള്ള നേതാക്കളെ കേന്ദ്രമന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു.മുതിര്‍ന്ന നേതാക്കള്‍ക്ക് കേന്ദ്രമന്ത്രി പദം ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു മോദി സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ബിജെപി കേന്ദ്രമന്ത്രിയാക്കിയത്. ടൂറിസം സഹമന്ത്രിയായിരുന്നു അല്‍ഫോണ്‍സ്.

 രണ്ടാം മന്ത്രിസഭയിലും

രണ്ടാം മന്ത്രിസഭയിലും

രണ്ടാം മന്ത്രിസഭയില്‍ വി മുരളീധരനും പ്രാതിനിധ്യം ലഭിച്ചു. വിദേശകാര്യ സഹമന്ത്രിയാണ് മുരളീധരന്‍. അധ്യക്ഷനായില്ലേങ്കില്‍ സുരേഷ് ഗോപിക്ക് ഏതെങ്കിലും സുപ്രധാന വകുപ്പുകള്‍ ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.അതേസമയം സുരേഷ് ഗോപിയെ ദില്ലിക്ക് വിളിപ്പിച്ച സംഭവത്തില്‍ ഇതുവരെ സംസ്ഥാന നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. നേരത്തേ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് പാര്‍ട്ടിയിലേക്ക് 'കെട്ടിയിറക്കുന്നവര്‍ക്ക്' മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള സുപ്രധാന പദവികള്‍ നല്‍കുന്നതിനെതിരെ സംസ്ഥാന നേതാക്കള്‍ പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഇല്ലാത്ത ക്യാന്‍സറിന്‍റെ പേരില്‍ പണപ്പിരിവ്; വിവാദത്തില്‍ പ്രതികരണവുമായി ശ്രീമോള്‍ മാരാരി

ഇല്ലാത്ത രോഗത്തിന്‍റെ പേരില്‍ യുവതിക്കായി പണപ്പിരിവ്;വഞ്ചിക്കപ്പെട്ടുവെന്ന് സുനിത ദേവദാസ്

English summary
Amit Shah met Suresh Gopi in Delhi; sparks rumors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X