സ്റ്റാലിന് അമിത് ഷായുടെ മറുപടി; 'നിങ്ങള്‍ എന്‍ജിനീയറിങ്ങും മെഡിസിനും തമിഴില്‍ പഠിപ്പിക്കൂ'
ചെന്നൈ: ഹിന്ദി ഭാഷ വിവാദത്തില്‍ തമിഴ്നാട് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു. തമിഴ്നാട്ടില്‍ ഹിന്ദി നിര്‍ബന്ധപൂര്‍വം നടപ്പാക്കുന്നതിനെതിരെ മുഖ്യമന്ത്രി സ്റ്റാലിന് നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് എന്‍ജിനീയറിങ്, മെഡിക്കല്‍ വിദ്യാഭ്യാസം തമിഴില്‍ നല്‍കാനാണ് അമിത് ഷാ പരിഹാസരൂപേണ സ്റ്റാലിനോട് നിര്‍ദേശിച്ചത്.
ഹിന്ദി കോളനിവല്‍ക്കരണമാണ് നടക്കുന്നുതെന്നും ഹിന്ദി സംസാരിക്കാത്ത ആളുകളിലും ഭാഷ അടിച്ചേല്‍പ്പിക്കുകയാണെന്നുമായിരുന്നു സ്റ്റാലിന്റെ ആരോപണം. ഇതിനു പിന്നാലെയായിരുന്നു അമിത് ഷായുടെ മറുപടി. തമിഴ്നാട്ടിലെ റാണിപേട്ടില്‍ സി.ഐ.എസ്.എഫ് 56-ാമത് റൈസിങ് ഡേ പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.

'പരീക്ഷകള്‍ തമിഴിലും എഴുതാനാകുമെന്ന് മോദി സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ശക്തിപ്പെടുത്താനാണ് ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ഭരണ പരിഷ്കാരങ്ങളിലും ആത്മീയ ഉന്നതിയിലും വിദ്യാഭ്യാസത്തിലും ഉള്‍പ്പെടെ തമിഴ്നാട് എല്ലാ മേഖലകളിലും ഇന്ത്യന്‍ സംസ്കാരത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. തമിഴ് ഭാഷയും പാരമ്പര്യവും ഇന്ത്യന്‍ സംസ്കാരത്തിന്റെ വിലയേറിയ അലങ്കാരങ്ങളാണ്. ഈ വസ്തുത രാജ്യം മുഴുവന്‍ അംഗീകരിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാര്‍ ഇപ്പോള്‍ പ്രാദേശിക ഭാഷകളിലും പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികളെ അനുവദിക്കുന്നുണ്ടെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. 'അടുത്ത കാലം വരെ സായുധ സേനാ റിക്രൂട്ട്മെന്റ് പരീക്ഷകള്‍ മാതൃഭാഷയില്‍ എഴുതാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ മോദി സര്‍ക്കാര്‍, ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള എല്ലാ ഭാഷകളിലും പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. തമിഴ്നാട്ടിലെ മെഡിക്കല്‍, എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിന് തമിഴില്‍ പാഠ്യപദ്ധതി ഒരുക്കണമെന്ന് മുഖ്യമന്ത്രിയോട് നിര്‍ദേശിക്കുകയാണ്.
നിരവധി സംസ്ഥാനങ്ങള്‍ പ്രാദേശിക ഭാഷകളില്‍ മെഡിക്കല്‍, എന്‍ജിനീയറിങ് വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഈ മാതൃക പിന്തുടര്ന്ന് തമിഴ് മാധ്യമത്തില്‍ മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്സുകള്‍ ആരംഭിക്കണം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ ഇത് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല. ഇനി അദ്ദേഹം തീര്‍ച്ചയായും എന്തെങ്കിലും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' അമിത് ഷാ പറഞ്ഞു.
രാജ്യത്തെ വിദ്യാലയങ്ങളില്‍ ഹിന്ദി ഭാഷ പഠിപ്പിക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശത്തിനെതിരേ തമിഴ്നാട്ടില്‍ ഡി.എം.കെയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഹിന്ദി 25 ഉത്തരേന്ത്യന്‍ പ്രാദേശിക ഭാഷകളെ തകര്‍ത്തുവെന്നും ഭോജ്പൂരി, മൈതിലി, അവാധി, ബ്രാജ്, ബുന്ദേയി, ഗാര്‍വാലി, കുമയൂനി തുടങ്ങിയ ഭാഷകള്‍ ഹിന്ദിയുടെ അധിനിവേശത്തെ തുടര്‍ന്ന് ഇല്ലാതായെന്നും സ്റ്റാലിന് ആരോപിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ ഫോര്‍മുല തമിഴ്നാട്ടില്‍ പരിഹാസപാത്രമായി മാറിയിരിക്കുകയാണെന്ന് അമിത് ഷായുടെ ഷായുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് സ്റ്റാലിന് പരിഹസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷായും രൂക്ഷമായി പ്രതികരിച്ചത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications