കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാ തന്ത്രം; കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ തെറ്റ് പറ്റിയിരിക്കാം; കുറ്റസമ്മതം?;അക്കമിട്ട് ഓരോന്നും

  • By News Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. അതിനിടെ രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധിയിലുമെല്ലാം സര്‍ക്കാരിന് വീഴ്ച്ച പറ്റിയിരിക്കാമെന്ന് സമ്മതിച്ച് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ. എന്നാല്‍ സര്‍ക്കാരിന്റെ പ്രതിബദ്ധത വ്യക്തമായിരുന്നുവെന്നും അമിത്ഷാ പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ രൂക്ഷ ഭാഷയിലുള്ള വിമര്‍ശമാണ് അമിത്ഷാ ഉയര്‍ത്തിയത്. ദില്ലിയില്‍ വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

Recommended Video

cmsvideo
അമിത് ഷായുടെ കുറ്റസമ്മതം | Oneindia Malayalam

ജനരക്ഷയ്ക്ക് യുപിഎ പദ്ധതി വേണ്ടിവന്നു; അന്ന് പ്രസംഗിച്ചത് ഓര്‍മയുണ്ടോ? മോദിക്കെതിരെ സോണിയ ഗാന്ധിജനരക്ഷയ്ക്ക് യുപിഎ പദ്ധതി വേണ്ടിവന്നു; അന്ന് പ്രസംഗിച്ചത് ഓര്‍മയുണ്ടോ? മോദിക്കെതിരെ സോണിയ ഗാന്ധി

170000 രൂപയുടെ പാക്കേജ്

170000 രൂപയുടെ പാക്കേജ്

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് 170000 രൂപയുടെ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെന്നും എന്നാല്‍ രാജ്യത്തിന് വേണ്ടി പ്രതിപക്ഷം എന്താണ് ചെയ്തതെന്നും അമിത് ഷാ ചോദിച്ചു. പ്രതിപക്ഷത്തോടും ചില വ്യക്തികളോടുമാണ് തനിക്ക് ചോദിക്കാനുള്ളതെന്നും അമിത് വ്യക്തമാക്കി.

തെറ്റുകള്‍ സംഭവിച്ചേക്കാം

തെറ്റുകള്‍ സംഭവിച്ചേക്കാം

'ഞങ്ങളുടെ ഭാഗത്തും ചില തെറ്റുകള്‍ സംഭവിച്ചേക്കാം. എന്നാല്‍ ഞങ്ങളുടെ പ്രതിബദ്ധത വ്യക്തമാണ്. ഞങ്ങള്‍ക്ക് തെറ്റ് പറ്റിയേക്കാം. ചിലപ്പോള്‍ ചെയ്തത് കുറഞ്ഞ് പോയിരിക്കാം. ഞങ്ങള്‍ക്ക് ചിലത് ചെയ്യാന്‍ കഴിഞ്ഞിട്ടുമുണ്ടാവില്ല. എന്നാല്‍ നിങ്ങള്‍ എന്താണ് ചെയ്തത്?'

സര്‍ക്കാര്‍ ചെയ്തത്

സര്‍ക്കാര്‍ ചെയ്തത്

രാജ്യത്തെ കൊവിഡിനെതിരെ പോരാടാന്‍ ആരോ സ്വീഡനിലിരുന്ന് ഇംഗീഷില്‍ സംസാരിക്കുന്നു. അമേരിക്കയിലിരുന്ന് സംസാരിക്കുന്നു. നിങ്ങള്‍ എന്ത് ചെയ്തു. രാജ്യത്തെ ജനങ്ങള്‍ക്ക് ഒരു വിശദീകരണം നല്‍കണം. സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് ഞാന്‍ പറയാം. കൊവിഡ് പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി 60 കോടി ജനങ്ങള്‍ക്കായി 170000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല. അമിത് ഷാ പറഞ്ഞു.

 മോദിജിയും വേദനിച്ചു

മോദിജിയും വേദനിച്ചു

'രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ നേരിട്ട പ്രതിസന്ധിയെ കുറിച്ചും അമിത് ഷാ പറഞ്ഞു. അവര്‍ വീടുകളിലേക്കുള്ള് യാത്രയില്‍ പ്രതിസന്ധി നേരിട്ടിട്ടുണ്ട്. ഒഡിഷയില്‍ മാത്രം 3 ലക്ഷം പേര്‍ തിരിച്ചെത്തി. അതില്‍ പലരും വലിയ പ്രതിസന്ധികള്‍ നേരിട്ടു. ഇതെല്ലാം ഞാനും കാണുന്നുണ്ട്. ഇതിലെല്ലാം വേദനയുണ്ട്. മോദിജിക്കും വേദനയുണ്ട്. പിന്നാലെയാണ് ശ്രമിക് ട്രെയിനുകള്‍ ആരംഭിച്ചത്.' അമിത് ഷാ പറഞ്ഞു.

സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി

സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി

എല്ലാം ക്യാമ്പുകളില്‍ നിന്നും റെയില്‍വേസ്റ്റേഷനിലേക്ക് സിറ്റി ബസുകള്‍ അയച്ചു. റെയില്‍വെ അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി. അവര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ അവരെ സുരക്ഷിത സ്ഥലത്ത് നിരീക്ഷണത്തിലാക്കി. അവര്‍ക്ക് ഭക്ഷണം കൊടുത്തു. കൊവിഡിനെ പ്രതിരോധിക്കാന്‍ ഓരോ സംസ്ഥാസര്‍ക്കാരുകളും മികച്ച പ്രകടനം കാഴ്ച്ച വെച്ചുവെന്നാണ് വിശ്വാസമെന്നും അമിത് ഷാ പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സിംഗ്

വീഡിയോ കോണ്‍ഫറന്‍സിംഗ്

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ,സര്‍ക്കാരുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. അഞ്ച് തവണ വീഡിയോ കോണ്‍ഫറന്‍സിംഗ് സംഘടിപ്പിച്ചു. എല്ലാവരുടേയും മനസിലുള്ളത് എന്താണെന്ന് അറിയാന്‍ ശ്രമിച്ചു. പക്ഷപാതത്തിന് മുകളിലായി ഒരു സംയുക്ത പോരാട്ടം ബിജെപി നടത്തിയെന്നും അമിത് ഷാ പറഞ്ഞു.

ജനതാ കര്‍ഫ്യൂ

ജനതാ കര്‍ഫ്യൂ

എല്ലാത്തിനുമുപരിയായി മോദിജി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചെന്നും അമിത് ഷാ വലിയ നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കൊണ്ട് പറഞ്ഞു. ഒരു പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം 130 കോടി ജനങ്ങള്‍ വീട്ടിനുള്ളിരിക്കുന്നത് കാണാന്‍ സാധിച്ചു. കൊവിഡ് പോരാട്ടത്തിനെകുറിച്ച് എഴുതുമ്പോള്‍ ജനതാ സര്‍ഫ്യൂവെന്നത് സുവര്‍ണ്ണ വാക്കുകള്‍ കൊണ്ട് എഴുതേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു.

English summary
Amit Shah Said Government May Made Mistake Dealing In Covid-19 Crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X