കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ അധികാരം പിടിക്കാനുറച്ച് കോണ്‍ഗ്രസ് നീക്കം; പ്രതിരോധം തീര്‍ക്കാന്‍ അമിത് ഷായുടെ ഇടപെടല്‍

Google Oneindia Malayalam News

ഗോവമുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രോഗബാധിതനായി ആശുപത്രിയി പ്രവേശിപ്പിക്കപ്പെട്ടത് മുതല്‍ തുടങ്ങിയിരിക്കുകയാണ് ഗോവയിലെ രാഷ്ട്രീയ അസ്വാസരങ്ങള്‍. ഗോവന്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ഭരണത്തിലെത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.

അന്ന് കേള്‍ക്കേണ്ടി വന്ന വിമര്‍ശനത്തിന് പരിഹാരം കാണാനെന്ന ശ്രമമെന്നോണമാണ് വീണ് കിട്ടയ അവസരങ്ങളെല്ലാം കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തന്നത്. തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് പ്രത്യേക സഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചില പ്രാദേശിക കക്ഷികളും മറുകണ്ടം ചാടുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ ഗോവന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത്.

പ്രത്യേക നിയമസഭ

പ്രത്യേക നിയമസഭ

പ്രത്യേക നിയമസഭ വിളിച്ച് കൂട്ടി പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയാല്‍ പരാജയപ്പെടുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി അംഗങ്ങള്‍വരെ കൂറുമാറുമെന്ന് കോണ്‍ഗ്രസ് സൂചന നല്‍കുന്നു

ഏറ്റവും വലിയ ഒറ്റകക്ഷി

ഏറ്റവും വലിയ ഒറ്റകക്ഷി

ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യവും ഗവര്‍ണറെ കണ്ടപ്പോള്‍ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. അഞ്ച് ദിവസം കാത്തിരിക്കാനാണ് കോണ്‍ഗ്രസ്സിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. മനോഹര്‍ പരീക്കര്‍ ആശുപത്രിയിലായതിനെ തുടര്‍ന്നാണ് ബിജെപിക്ക് ഈ പ്രതിസന്ധികളെ നേരിടേണ്ടി വന്നത്.

മനോഹര്‍ പരീക്കര്‍

മനോഹര്‍ പരീക്കര്‍

സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ അതിനെ മറികടക്കാന്‍ 21 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. നിലവില്‍ ബിജെപിക്ക് 23 അംഗങ്ങളുടെ പിന്തുണയുണ്ട്. എന്നാല്‍ ഈ പിന്തുണയെല്ലാം ലഭിക്കുന്നത് മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി എന്ന കാരണത്താലാണ്. മറ്റാരെങ്കിലും മുഖ്യന്ത്രിയായാല്‍ തങ്ങള്‍ പിന്തുണയ്ക്കില്ലെന്നാണ് പ്രാദേശിക കക്ഷികളുടെയും സ്വതന്ത്രരുടെയും നിലപാട്.

അമിതാ ഷാ വരുന്നു

അമിതാ ഷാ വരുന്നു

പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയാല്‍ പിന്തുണ പിന്‍വലിക്കുമെന്നാണ് രണ്ട് പ്രാദേശിക കക്ഷികളുടെയും നിലപാട്. അല്ലെങ്കില്‍ മുഖ്യമന്ത്രി പദം തങ്ങള്‍ക്ക് കിട്ടണമെന്നു മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെടുന്നു. ഇതിന് ബിജെപി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ദേശീയ പ്രസിഡന്റ് അമിതാ ഷാ തന്നെ ഗോവന്‍ രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുന്നത്.

ഫോണില്‍ ബന്ധപ്പെട്ടിരുന്നു

ഫോണില്‍ ബന്ധപ്പെട്ടിരുന്നു

കോണ്‍ഗ്രസ് പക്ഷത്തേക്ക് ചേക്കേറുമെന്ന് സൂചനയുള്ള
ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായിയെ അമിത് ഷാ കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പരീക്കറുടെ അഭാവത്തില്‍ ഭരണ പ്രതിസന്ധി ഉണ്ടാക്കരുതെന്ന് അദ്ദേഹം സര്‍ദേശായിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

മുതിര്‍ന്ന നേതാക്കള്‍ ഗോവയില്‍

മുതിര്‍ന്ന നേതാക്കള്‍ ഗോവയില്‍

അമിത് ഷായുടെ നിര്‍ദേശപ്രകാരം മുതിര്‍ന്ന നേതാക്കള്‍ ഗോവയിലെത്തിയിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് സാഹചര്യം ഗുരുതരമായതിനാല്‍ അമിത് ഷാ തന്നെ ഗോവന്‍ വിഷയത്തില്‍ നേരിട്ട് ഇടപെടുന്നത്. സംസ്ഥാന നേതാക്കളുമായി ദേശീയ അധ്യക്ഷന്‍ ഇന്ന് അടിയന്തര കൂടിക്കാഴ്ച്ച നടത്തും.

എന്ത് വിലകൊടുത്തും

എന്ത് വിലകൊടുത്തും

എന്ത് വിലകൊടുത്തും സംസ്ഥാനത്തെ ബിജെപി ഭരണം നിലനിര്‍ത്തണമെന്ന നിര്‍ദ്ദേശമാണ് അമിത് ഷാ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കുന്നത്. മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാല്‍ മറ്റൊരാള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ ബിജെപി ആലോചനകള്‍ തുടങ്ങിയപ്പോഴാണ് സഖ്യ കക്ഷികളില്‍ നിന്നും എതിര്‍പ്പുണ്ടായത്.

പ്രാദേശിക പാര്‍ട്ടി നേതാക്കളുമായും

പ്രാദേശിക പാര്‍ട്ടി നേതാക്കളുമായും

എതിര്‍സ്വരം ഉന്നയിക്കുന്ന പ്രാദേശിക പാര്‍ട്ടി നേതാക്കളുമായും അമിത് ഷാ ചര്‍ച്ച നടത്തിയേക്കും. മുഖ്യമന്ത്രി പദത്തിന് വേണ്ടി സഖ്യം പൊളിക്കാന്‍ കൂട്ടുനില്‍ക്കരുതെന്നാണ് അമിത് ഷാ ഇടഞ്ഞി നില്‍ക്കുന്ന പ്രാദേശിക കക്ഷികളോട് ആവശ്യപ്പെടുന്നത്. സഖ്യം നിലനിര്‍ത്താനും പ്രാദേശിക കക്ഷി നേതാക്കളുമായു്ള്ള ബന്ധം വഷളാകാതെ നോക്കണമെന്നും അമിത് ഗോവയിലെ നേതാക്കള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തിരഞ്ഞെടുപ്പുകള്‍ അടുത്ത ഘട്ടത്തില്‍

തിരഞ്ഞെടുപ്പുകള്‍ അടുത്ത ഘട്ടത്തില്‍

മധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറാ, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത ഘട്ടത്തില്‍ ഗോവയില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടാല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അത് ബിജെപിയെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നതിന് മുമ്പുള്ള നാലുദിനങ്ങള്‍ ബിജെപിയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. ഇടഞ്ഞു നില്‍ക്കുന്നവരെ മെരുക്കി ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളാണ് ഈ ദിനങ്ങളില്‍ ബിജെപി നടത്തുന്നത്.

അംഗബലം

അംഗബലം

സംസ്ഥാനത്തു കോണ്‍ഗ്രസിന് 16 എം.എല്‍.എമാരാണുള്ളത്, ബി.ജെ.പിക്ക് പതിനാലും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ തള്ളി 40 അംഗ സഭയില്‍ 14 അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പി ഭരണം നേടിയത് മറ്റു കക്ഷികളുടേയും മൂന്നു സ്വതന്ത്രരുടെയും പിന്തുണയിലായിരുന്നു.

English summary
Amit Shah To Meet Goa BJP Leaders Today As Allies Send Tough Message
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X