Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളപ്പണ ആരോപണം; സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ബച്ചന്‍

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാംവര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷത്തില്‍ താന്‍ പങ്കെടുക്കുന്നതിനെചൊല്ലി ഉയര്‍ന്നുവന്ന ആരോപണങ്ങളോട് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ പ്രതികരിച്ചു. പരിപാടിയിലെ ചെറിയൊരു ഭാഗത്തുമാത്രമേ താന്‍ പങ്കെടുക്കുന്നുള്ളൂയെന്നും മറ്റുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അടുത്തിടെ പുറത്തുവന്ന പനാമ രേഖകളില്‍ കള്ളപ്പണം സൂക്ഷിച്ച വ്യക്തികളുടെ ലിസ്റ്റില്‍ അമിതാഭ് ബച്ചനും ഉള്‍പ്പെട്ടിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം നടന്നുവരികയാണ്. ഇതിനിടയിലാണ് ബച്ചന്‍ മോദിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

bigb

എന്നാല്‍, സര്‍ക്കാരിന്റെ പെണ്‍കുട്ടികള്‍ക്കായുള്ള ബേഠി ബച്ചാവോ, ബേഠി പഠാവോ എന്ന കാമ്പയിനുമായി ബന്ധപ്പെട്ട ഒരു പരിപാടി മാത്രമാണ് താന്‍ ഹോസ്റ്റ് ചെയ്യുന്നതെന്ന് ബച്ചന്‍ വ്യക്തമാക്കി. ഇന്ത്യാ ഗേറ്റില്‍ നടക്കുന്ന പ്രധാന പരിപാടിയുടെ അവതാരകനായി എത്തുന്നത് നടന്‍ മാധവനാണ്. അല്ലാതെ താന്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രതിഷേധത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തനിക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നവരോട് പരാതിയില്ല. അവര്‍ക്ക് പ്രതികരിക്കാന്‍ അവകാശമുണ്ട്. അവരെ ഡിലീറ്റ് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യില്ല. അതേസമയം, അവര്‍ ഉപയോഗിക്കുന്ന ഭാഷ നല്ലതാകണമെന്ന് ആഗ്രഹമുണ്ടെന്നും ബിഗ് ബി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+