കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കണ്ണിന് കണ്ണ്' ; തൃണമൂലിനെതിരെ കൊലവിളി മുഴക്കി ബിജെപി നേതാവ്

Google Oneindia Malayalam News

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും കൊലവിളി മുഴക്കി ബംഗാള്‍ ബിജെപി തലവന്‍ ദിലീപ് ഘോഷ്. നിരവധി ബിജെപി പ്രവര്‍ത്തകര്‍ തൃണമൂല്‍ ആക്രമണത്തിന് ഇരയായി. അക്രമത്തെ അക്രമം കൊണ്ടുമാത്രമേ നേരിടാനാകൂ എങ്കില്‍ ആ വഴി സ്വീകരിക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ആരെങ്കിലും എനിക്കെതിരെ ബോംബെറിഞ്ഞാല്‍ അവര്‍ക്ക് ചായ സല്‍ക്കാരം നല്‍കാനാകില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ സുരക്ഷിതത്വം തന്റെ ചുമലയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തൃണമൂല്‍ പ്രവര്‍ത്തകരുടെ ചുമല്‍ ഒറ്റ കൈകൊണ്ട് അടിച്ച് തകര്‍ക്കുമെന്നും അതിനുള്ള പരിശാലനം ആര്‍എസ്എസില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നുമുള്ള പരാമര്‍ശം വന്‍ വിവാദമായിരുന്നു.

Dilip Ghosh

ഈ വിവാദത്തെ അപലപിച്ച് ബംഗാളിന്റെ ചുമതലയുള്ള ബിജെപി ദേശീയ നേതാവ് സിദ്ധാര്‍ത്ഥ് നാഥ് സിങ് രംഗത്തെത്തുകയും ചെയ്തിരുന്നു. സിദ്ധാര്‍ത്ഥ് നാഥ് സിങിന്റെ പ്രതികരണത്തിനും ദിലീപ് മറുപടി നല്‍കിയിരുന്നു.

' ദില്ലി സ്റ്റൈല്‍ രാഷ്ട്രീയം ദില്ലിയില്‍, കൊല്‍ക്കത്ത സ്റ്റൈല്‍ രാഷ്ട്രീയം കൊല്‍ക്കത്തയില്‍. ഞങ്ഹള്‍ക്ക് ബംഗാളില്‍ ജീവിക്കേണ്ടതുണ്ട്. സുരക്ഷിതമായി ജീവിക്കാന്‍ ആവശ്യമായ നടപടികള്‍ പാര്‍ട്ടിക്ക് എടുക്കേണ്ടിവരും, ശരിയെന്തെന്ന് ദിലീപ് ഘോഷ് തീരുമാനിക്കും'. എന്നായിരുന്നു ദിലീപ് ഘോഷിന്റെ പ്രതികരണം.

നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിച്ച മൂന്ന് എംഎല്‍എമാരില്‍ ഒരാളാണ് ദിലീപ് ഘോഷ്. തൃണമൂലിന് 211 എംഎല്‍എമാരാണ് ഉള്ളതെങ്കില്‍ ബിജെപിക്ക് രാജ്യമൊട്ടുക്കും ആയിരത്തിലധികം എംഎല്‍എമാരുണ്ടെന്നും രാജ്യത്തിന് പുറത്ത് തൃണമൂല്‍ എംഎല്‍എമാരെ പാഠം പഠിപ്പിക്കുമെന്നും ദിലീപ് ഘോഷ് ഭീഷണി മുഴക്കി.

English summary
The BJP's Bengal chief Dillip Ghosh made headlines over the weekend for saying that his party's workers', "trained by the RSS, can break the neck of people with bare hands." The threat was directed at Trinamool workers. Two days later, the 52-year-old saw no reason to withdraw his aggressive comments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X