കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനം വാങ്ങാനെത്തിയ കര്‍ഷകനെ സെയില്‍സ്മാന്‍ അപമാനിച്ച സംഭവം; ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം

Google Oneindia Malayalam News

മുംബൈ: വാഹനം വാങ്ങാനെത്തിയ കര്‍ഷകനെ അപമാനിച്ച മഹീന്ദ്ര ഷോറൂം ജീവനക്കാരുടെ നടപടിയില്‍ പ്രതികരണവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും കമ്പനി സി ഇ ഒ വീജയ് നാക്രയും. മഹീന്ദ്രയുടെ പ്രധാന ലക്ഷ്യം നമ്മുടെ സമൂഹത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ്. വ്യക്തിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഒരു പ്രധാന മൂല്യം. ഈ തത്ത്വചിന്തയില്‍ നിന്നുള്ള ഏതൊരു വ്യതിചലനവും വളരെ അടിയന്തിരമായി പരിഹരിക്കപ്പെടുമെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. വീജയ് നാക്രയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഉപഭോക്തൃ കേന്ദ്രീകൃതമായ പശ്ചാത്തലം നല്‍കുന്നതിന്റെ അവിഭാജ്യ ഘടകമാണ് ഡീലര്‍മാര്‍. ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളുടെയും ബഹുമാനവും അന്തസ്സും ഞങ്ങള്‍ ഉറപ്പാക്കുന്നു. പ്രസ്തുത സംഭവം ഞങ്ങള്‍ അന്വേഷിക്കുകയാണ്. മുന്‍നിര ജീവനക്കാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ഉചിതമായ നടപടിയെടുക്കുമെന്നായിരുന്നു വീജയ് നാക്ര പറഞ്ഞത്. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

anand

കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ തുംകുരുവിലായിരുന്നു സംഭവം. തന്റെ കൃഷിയുടെ ആവശ്യങ്ങള്‍ക്കായി ഒരു പിക്ക് അപ് വാന്‍ വാങ്ങാനെത്തിയ കര്‍ഷകനെ ഷോറൂമിലെ സെയ്ല്‍സ്മാന്‍ അപമാനിച്ച് പുറത്താക്കുകയായിരുന്നു. ഇയാളുടെ വസ്ത്രം കണ്ട് താങ്കള്‍ക്ക് ഒരു കാര്‍ വാങ്ങാനുള്ള ശേഷിയില്ലെന്ന് പറഞ്ഞായിരുന്നു സെയില്‍സ്മാന്‍ കര്‍ഷകനോട് അപമര്യാദയായി പെരുമാറിയത്. താന്‍ വാഹനം വാങ്ങനാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ പത്ത് ലക്ഷം പോയിട്ട് പത്ത് രൂപ പോലും നിങ്ങളുടെ പോക്കറ്റിലുണ്ടാകില്ലെന്നായിരുന്നു സെയില്‍സ്മാന്റെ ആക്ഷേപം.

അത് ബിജെപിയുടെ ചതിക്കുഴിയാണ്... വീണുപോകരുത്; മുന്നറിയിപ്പുമായി രാകേഷ് ടികായത്അത് ബിജെപിയുടെ ചതിക്കുഴിയാണ്... വീണുപോകരുത്; മുന്നറിയിപ്പുമായി രാകേഷ് ടികായത്

എന്നാല്‍ തനിക്ക് മഹീന്ദ്രയുടെ എസ് യു വി വേണമെന്നും ഒരു മണിക്കൂറിനുള്ളില്‍ താന്‍ പണവുമായെത്തുമെന്നുമായിരുന്നു കെംപഗൗഡയുടെ വെല്ലുവിളി. പറഞ്ഞത് പോലെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ കെംപഗൗഡ പണവുമായെത്തുകയും അന്ന് തന്നെ എസ് യു വി ഡെലിവറി ചെയ്യണമെന്നും ആവശ്യപ്പെട്ടു. കര്‍ഷകന്റെ പ്രതികരണം സെയില്‍സ്മാനേയും മഹീന്ദ്ര ഷോറൂം ജീവനക്കാരേയും ഞെട്ടിച്ചു. അന്നേ ദിവസം തന്നെ വാഹനം ഡെലിവറി ചെയ്യണമെന്ന് കൂടി കര്‍ഷകന്‍ പറഞ്ഞതോടെ അക്ഷരാര്‍ത്ഥത്തില്‍ ഷോറൂമുകാര്‍ പ്രതിരോധത്തിലായി.

അന്ന് തന്നെ തങ്ങള്‍ക്ക് വാഹനം ഡെലിവറി ചെയ്യാന്‍ പറ്റില്ലെന്ന് ഷോറൂം ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. നാല് ദിവസത്തിനകം എസ് യു വി ഡെലിവറി ചെയ്യാമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അവരില്‍ നിന്നും കാര്‍ വാങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പിന്നീട് കര്‍ഷകന്‍ നല്‍കിയ മറുപടി. ഇതിന് പിന്നാലെ കര്‍ഷകനായ കെംപെഗൗഡ പൊലീസില്‍ പരാതി നല്‍കി. തിലകനഗര പൊലീസ് സ്റ്റേഷനിലാണ് അദ്ദേഹം പരാതി കൊടുത്തത്. പിന്നീട് സെയില്‍സ്മാനും മറ്റ് ജീവനക്കാരും കെംപെഗൗഡയോട് ക്ഷമാപണം നടത്തുകയും ക്ഷമാപണ കത്ത് നല്‍കുകയും ചെയ്തതോടെയാണ് പ്രശ്നം പരിഹരിച്ചത്.

എവിടെ പ്രോസിക്യൂട്ടര്‍? അട്ടപ്പാടി മധു കേസില്‍ കോടതിയുടെ ചോദ്യംഎവിടെ പ്രോസിക്യൂട്ടര്‍? അട്ടപ്പാടി മധു കേസില്‍ കോടതിയുടെ ചോദ്യം

Recommended Video

cmsvideo
യോഗി ജയിക്കുമെന്ന സർവ്വേ കഞ്ചാവടിച്ചവർ പറയുന്നത് | Oneindia Malayalam

English summary
Anand Mahindra responds to showroom employees' insult to farmer who came to buy vehicle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X