Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക് ഡൗണ്‍ നീട്ടേണ്ടതുണ്ടോ? വ്യത്യസ്ത നിര്‍ദേശവുമായി ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി

വിജയവാഡ: നാല് സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അഭിപ്രായം ശ്രദ്ധിക്കപ്പെട്ടു. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ജഗന്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, റെഡ് സോണിലുള്ള പ്രദേശങ്ങളില്‍ മാത്രം ലോക്ക് ഡൗണ്‍ നിലനിര്‍ത്തിയാല്‍ മതി എന്നാണ് ജഗന്‍ പറഞ്ഞത്.

j

റെഡ് സോണ്‍, മത ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങള്‍, സിനിമാ ശാലകള്‍, മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുഗതാഗത മേഖല എന്നിവിടങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരണം. മറ്റിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നത് തുടര്‍ന്ന് കൊണ്ട് ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പിന്‍വലിക്കണം. ആന്ധ്രയില്‍ 676 മണ്ഡലുകളുണ്ട്. 37 മണ്ഡലുകളാണ് റെഡ് സോണിലുള്ളത്. 44 മണ്ഡലുകള്‍ യെല്ലോ സോണിലാണ്. ബാക്കിയുള്ള സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരേണ്ടതില്ല. കാര്‍ഷിക, വ്യവസായ മേഖലകള്‍ പ്രവര്‍ത്തിപ്പിക്കണം. ഈ മേഖല ഇനിയും അടച്ചിട്ടാല്‍ ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും വരുമാനത്തെ ബാധിക്കുമെന്നും ജഗന്‍ പറഞ്ഞു.

പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളില്‍ ലോക്ക് ഡൗണ്‍ ഏപ്രില്‍ 30വരെ തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ണാടകത്തില്‍ നിബന്ധനകളോടെ ലോക്ക് ഡൗണ്‍ തുടരാനാണ് ധാരണ. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ 13 മുഖ്യമന്ത്രിമാരാണ് ലോക്ക് ഡൗണ്‍ തുടരണമെന്ന് അഭിപ്രായപ്പെട്ടത്. നോര്‍ത്ത് ഈസ്റ്റിലെ മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൗണ്‍ തുടരുന്നതിനോട് യോജിച്ചില്ല. ബംഗാളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ 10 വരെ അടച്ചിടുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

മഹാരാഷ്ട്രയില്‍ ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ സഹകരണം പരിഗണിച്ചായിരിക്കും ഏപ്രില്‍ 30ന് ശേഷമുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി തീരുമാനം പ്രഖ്യാപിക്കുമെന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്. ലോക്ക് ഡൗണ്‍ നീട്ടരുത് എന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആവശ്യപ്പെട്ടത്. നിലവിലെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കുന്നത്. ഏപ്രില്‍ 30വരെ ലോക്ക് ഡൗണ്‍ നീട്ടി നേരത്തെ ഒഡീഷയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പ്രഖ്യാപനം നടത്തിയിരുന്നു. പഞ്ചാബ് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+