Get Updates
Get notified of breaking news, exclusive insights, and must-see stories!

തര്‍ക്കംമൂത്തു,ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചു

ഭോപാല്‍: ചെറിയ ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ കുടുംബ വഴക്കുണ്ടായാലും വില്ലന്മാരുടെ സ്ഥാനത്ത് നില്‍ക്കുന്നത് മിക്കപ്പോഴും ഭര്‍ത്താക്കന്മാരായിരിക്കും. ഭോപാലിലിതാ അതില്‍ നിന്നല്‍പം തലതിരിഞ്ഞ ഒരു കുടുംബം. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചു പരിക്കേല്‍പിച്ചത്രെ.

മധ്യപ്രദേശിലെ സത്‌നയിലെ പാഗ്ര ഗ്രാമത്തിലാണ് സംഭവം. 27 കാരിയായ ഉമ പട്ടേലാണ് മുപ്പതുകാരന്‍ ജിതേന്ദ്ര പട്ടേലിന്റെ ജനനേന്ദ്രിയം കടിച്ചു മറിവേല്‍പ്പിച്ചത്. സംഭവം നടന്നിട്ട് മാസം ഒന്ന് കഴിഞ്ഞെങ്കിലും വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്.

Madhya Pradesh

രണ്ടുവര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് 2010-ല്‍ ജിതേന്ദ്രനും ഉമയും വിവാഹിതരാകുന്നത്. ഈ കഴിഞ്ഞ മെയ് നാലിന് തനിക്ക് വേണ്ടി പ്രഭാതഭക്ഷണം ഉണ്ടാക്കാന്‍ ജിതേന്ദ്രന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. അതിന് ഉമ തയ്യാറാകാത്തതിനെ തുടര്‍ന്ന് ജിതേന്ദ്രന്‍ തനിയെ പോയി ഭക്ഷണം പാകം ചെയ്യാനൊരുങ്ങി. പക്ഷെ ഇത് ഉമയെ പ്രകോപിതയാക്കി. തുടര്‍ന്നു നടന്ന പൊരിഞ്ഞ വഴക്കിനിടെയാണ് ഉമ ഭര്‍ത്താവിനെ ജനനേന്ദ്രിയം പരിക്കേല്‍പിച്ചത്.

സംഭവം പുറത്തറിഞ്ഞാല്‍ അത് തനിക്ക് നാണക്കേടാകുമെന്നറിയാവുന്നതുകൊണ്ട് ആദ്യമൊന്നും ഇത് ആരോടും പറയാന്‍ ജിതേന്ദ്രന്‍ തയ്യാറായില്ല. ഒടുവില്‍ അടുത്ത കൂട്ടുകാരനോട് പറഞ്ഞ് അയാളുടെ നിര്‍ദ്ദേശപ്രകാരം ഒരു നാട്ടുവൈദ്യനെ ചെന്നു കണ്ടു. സ്ത്രീകളുടെ പല്ല് വിഷസമാനമാണെന്ന് മറ്റൊരു കൂട്ടുകാരന്‍കൂടെ പറഞ്ഞതോടെ ആകെ പൊല്ലാപ്പായി. ഒടുവില്‍ സംഭവം എങ്ങനയോ പൊലീസില്‍ എത്തി.

പൊലീസ് നിര്‍ദ്ദേശപ്രകാരം ജിതേന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സതേടി. ഇപ്പോല്‍ ഡോക്ടര്‍മാരുടെ സംരക്ഷണത്തിലാണ് ജിതേന്ദ്രന്‍ കഴിയുന്നത്. ഭാര്യ ഉമയ്‌ക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് അറസ്റ്റിലായി ഇവരെ ജാമ്യത്തില്‍ പുറത്തുവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+