കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ വീണ്ടും വെടി നിര്‍ത്തല്‍ ലംഘിച്ചു, കടുത്ത ആക്രമണം

  • By Soorya Chandran
Google Oneindia Malayalam News

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ വെടി നിര്‍ത്തല്‍ ലംഘനം. ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ 35 ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്താന്റെ അതിര്‍ത്തി രക്ഷാ സേന ആക്രമണം നടത്തിയത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി അതിര്‍ത്തിയില്‍ പാകിസ്താന്റെ ആക്രമണം തുടരുകയാണ്. അടുത്തിടെ ഉണ്ടായ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇപ്പോള്‍ നടന്നതെന്ന് ബിഎസ്എഫ് അധികൃതര്‍ അറിയിച്ചു.

India Pak Border

ഞായറാഴ്ച രാത്രി 10 മണിയോടെയാ് പാകിസ്താന്‍ ആക്രമണം തുടങ്ങിയത്. മോര്‍ട്ടാറുകളും ദീര്‍ഘ ദൂര മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. മൂന്ന് ഗ്രമീണര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പാകിസ്താന്റെ അതിര്‍ത്തി രക്ഷാ സേനയായ പാകിസ്താന്‍ റേഞ്ചേഴ്‌സ് ആണ് ആക്രമണം നടത്തുന്നത്. എന്നാല്‍ അതിര്‍ത്തിക്കപ്പുറം പാകിസ്താന്‍ സൈന്യവും ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ടോ എന്നാണ് ഇന്ത്യ സംശയിക്കുന്നത്.

ആര്‍എസ് പുര സെക്ടറില്‍ നിന്നും അര്‍ണിയ സെക്ടറില്‍ നിന്നും ആയിരക്കണക്കിന് ഗ്രാമീണരെയാണ് സൈന്യം സുരക്ഷയെ കരുതി ഒഴിപ്പിച്ചിരിക്കുന്നത്. ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ മാത്രമല്ല ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരേയും പാകിസ്താന്‍ ആക്രമണം നടത്തുന്നുണ്ട്.

പാകിസ്താനില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭം നടക്കുകയാണ്. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി പാകിസ്താന്‍ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
In what is being perceived as the biggest ceasefire violation, Pakistan troops have targeted 35 Border Security Force (BSF) posts at the international border in Jammu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X