കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുത്തബ് മിനാറിൽ ആരാധന അനുവദിക്കാനാകില്ലെന്ന് പുരാവസ്തു സംരക്ഷണ വകുപ്പ്

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; കുത്തബ് മിനാറിൽ ക്ഷേത്രം പുനരുജ്ജീവിപ്പിക്കാനുള്ള അപേക്ഷയെ എതിർത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ). 1914 മുതൽ കുത്തബ് മിനാർ ഒരു സംരക്ഷിത സ്മാരകമാണ് അതിന്റെ ഘടന ഇപ്പോൾ മാറ്റാൻ കഴിയില്ല. കുത്തബ് മിനാർ സംരക്ഷിത സ്മാരകമാക്കുന്ന കാലത്ത് അവിടെ ആരാധന ഇല്ലായിരുന്നുവെന്നും ആയതിനാൽ ഇപ്പോൾ ഇവിടെ ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും എഎസ്ഐ വ്യക്തമാക്കി.

കുത്തബ് മിനാര്‍ സമുച്ചയത്തില്‍ ഹിന്ദു, ജൈനമത വിഗ്രഹങ്ങള്‍ പുനഃസ്ഥാപിച്ച് ആരാധന നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നിലപാട് അറിയിച്ചത്. 27 ക്ഷേത്രങ്ങൾ തകര്‍ത്താണ് കുത്തബ് മിനാര്‍ സമുച്ചയത്തിലുള്ള ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദ് നിർമിച്ചതെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാൽ ഹിന്ദു ഹർജിക്കാരുടെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് എഎസ്ഐ പറഞ്ഞു. "കുത്തബ് മിനാർ സമുച്ചയം നിർമ്മിക്കാൻ പഴയ ക്ഷേത്രങ്ങൾ നശിപ്പിച്ചത് ചരിത്രപരമായ വസ്തുതയാണ്. എന്നാൽ 1914 മുതൽ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത് മുതൽ ആരാധന നടക്കുന്നില്ല." എഎസ്‌ഐ കൂട്ടിച്ചേർത്തു.

qutubminar

"സ്മാരകം സംരക്ഷിക്കപ്പെട്ട സമയത്ത് ആരാധനാരീതി ഇല്ലാതിരുന്നതിനാൽ സംരക്ഷിത പ്രദേശത്തിന്റെ സ്വഭാവം മാറ്റാൻ ഞങ്ങൾക്ക് കഴിയില്ല. ഇപ്പോൾ ആരാധന നടത്താൻ അനുമതി നൽകാനാവില്ല," എഎസ്ഐ കോടതിയെ അറിയിച്ചു. നേരത്തെ ഖനന റിപ്പോർട്ട് സമർപ്പിക്കാൻ സാംസ്കാരിക മന്ത്രാലയം എഎസ്ഐയോട് ആവശ്യപ്പെട്ടിരുന്നു. മസ്ജിദിൽ നിന്ന് 15 മീറ്റർ അകലെ മിനാരത്തിന്റെ തെക്ക് ഭാഗത്ത് ഖനനം നടത്താനാണ് തീരുമാനിച്ചിരുന്നത്. സാംസ്കാരിക മന്ത്രാലയത്തിലെ സെക്രട്ടറി ഗോവിന്ദ് മോഹൻ മെയ് 21 ശനിയാഴ്ച ഉദ്യോഗസ്ഥരുമായി നടത്തിയ സ്ഥലം സന്ദർശനത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്.

അങ്ങനെയുള്ള ദിലീപിനൊപ്പം സര്‍ക്കാര്‍ നില്‍ക്കുമോ? ഇത് രാഷ്ട്രീയമാണ്; അതിജീവിതയ്ക്കെതിരെ ആന്റണി രാജുഅങ്ങനെയുള്ള ദിലീപിനൊപ്പം സര്‍ക്കാര്‍ നില്‍ക്കുമോ? ഇത് രാഷ്ട്രീയമാണ്; അതിജീവിതയ്ക്കെതിരെ ആന്റണി രാജു

യുനെസ്കോ ലോക പൈതൃക സ്ഥലമായി അംഗീകരിച്ച കുത്തബ് മിനാറിന് മുന്നിൽ ഈ മാസം ആദ്യം മഹാകാൽ മാനവ് സേവ, ചില വലതുപക്ഷ സംഘടനകൾ എന്നിവർ പ്രതിഷേധവുമായി എത്തിയിരുന്നു. കനത്ത പോലീസ് വിന്യാസമായിരുന്നു സ്ഥലത്ത് ഏർപ്പെടുത്തിയത്. നേരത്തെ കുത്തബ് മിനാർ നിർമ്മിച്ചത് രാജാ വിക്രമാദിത്യനാണെന്നും ഖുതുബ് അൽ-ദിൻ ഐബക്കല്ലെന്നും നേരത്തെ എഎസ്‌ഐയുടെ മുൻ റീജിയണൽ ഡയറക്ടർ ധരംവീർ ശർമ്മ അവകാശപ്പെട്ടിരുന്നു. സൂര്യന്റെ ദിശ പഠിക്കാനായിരുന്നു ഇത് നിർമ്മിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Archaeological Conservation Department says worship at Qutub Minar is not allowed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X