ഭര്‍ത്താവ് സ്ഥിരമായി അശ്ലീല വീഡിയോ കാണുന്നു; നിര്‍ത്താന്‍ ആവശ്യപ്പെട്ട് ഭാര്യ, തീ കൊളുത്തി കൊന്നു

സൂറത്ത്: അശ്ലീല വീഡിയോ കാണുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് നാടിനെ നടുക്കിയ സംഭവം. സൂറത്ത് കത്തര്‍ഗാം സ്വദേശിയായ കിഷോര്‍ പട്ടേലാണ് ഭാര്യ കാജലിനെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാവിലെയാണ് കിഷോര്‍ പട്ടേല്‍ ഭാര്യയെ ആക്രമിച്ചത്. 40 ശതമാനത്തോളം പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതോടെ വധശ്രമത്തിന് അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് കൊലക്കുറ്റം കൂടി ചുമത്തി. കിഷോര്‍ പട്ടേല്‍ അശ്ലീല വീഡിയോ കാണുന്നതിന് ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്ന് പൊലീസ് പറയുന്നു. യുവതി നല്‍കിയ മരണ മൊഴിയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
കിഷോര്‍ പട്ടേല്‍ സ്ഥിരമായി അശ്ലീല വീഡിയോ കാണാറുണ്ട്. ഒരു ദിവസം ഇത് ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം വീഡിയോ കാണുന്നത് നിര്‍ത്തണമെന്ന് ഭാര്യ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ഇതോടെ ദമ്പതിമാര്‍ തമ്മില്‍ വഴക്കായി. തിങ്കളാഴ്ച രാവിലെ ഇതുമായി ബന്ധപ്പെട്ട് തര്‍ക്കം തുടര്‍ന്നു. ഇതിനിടെ ഭാര്യയെ കിഷോര്‍ ഉപദ്രവിക്കാന്‍ തുടങ്ങി. പിന്നാലെ തീ കൊളുത്തി കൊല്ലുകയായിരുന്നു. കാജലിന് 40 ശതമാനം പൊള്ളലേറ്റിരുന്നു. തുടര്‍ന്നുണ്ടായ ശ്വാസകോശത്തിലെ അണുബാധയാണ് മരണത്തിന് കാരണം. അശ്ലീല വീഡിയോ കാണുന്നതിന് ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ഗുജറാത്തിലെ പത്താന്‍ സ്വദേശിയായ കിഷോറും മുംബൈ സ്വദേശിയായ കാജലും ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. മുംബൈയിലെ വജ്രാ നിര്‍മ്മാണ ശാലയില്‍ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് കുടുംബത്തിന്റെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. കൊല്ലപ്പെട്ട കാജലിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. അഞ്ച് വര്‍ഷം മുമ്പാണ് യുവതിയുടെ ആദ്യ ഭര്‍ത്താവ് മരിച്ചത്.












Click it and Unblock the Notifications