കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിപഥിന്റെ ആദ്യ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ച് കരസേന, രജിസ്ട്രേഷൻ അടുത്ത മാസം മുതൽ

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി: കനത്ത പ്രതിഷേധങ്ങൾക്കിടെ അഗ്നിപഥ് പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം പുറത്ത് വിട്ട് ഇന്ത്യൻ സൈന്യം. റിക്രൂട്ട്‌മെന്റ് റാലികൾക്കുള്ള രജിസ്‌ട്രേഷൻ ജൂലായ് മുതൽ ആരംഭിക്കുമെന്ന് തിങ്കളാഴ്ച പുറത്തുവിട്ട വിജ്ഞാപനത്തിൽ പറയുന്നു. ഡൽഹി ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ദിനത്തിലാണ് സൈന്യത്തിന്റെ പുതിയ നടപടി. അക്രമത്തിൽ ഏർപ്പെടുന്നവരെ പദ്ധതിയിൽ ഉൾപ്പെടുത്തില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

അഗ്നിപഥുമായി മുന്നോട്ടുപോകുന്നത് വെറുതേയല്ല! പ്രതിഷേധക്കാരെ ഒതുക്കാന്‍ കേന്ദ്രത്തിന്റെ മുട്ടന്‍പണിഅഗ്നിപഥുമായി മുന്നോട്ടുപോകുന്നത് വെറുതേയല്ല! പ്രതിഷേധക്കാരെ ഒതുക്കാന്‍ കേന്ദ്രത്തിന്റെ മുട്ടന്‍പണി

17.5-21 പ്രായപരിധിയിലുള്ള യുവാക്കളെ ലക്ഷ്യമിട്ടാണ് അ ഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നാല് വർഷത്തെ നിയമനം ആയിരിക്കും പദ്ധതിവഴി ഉദ്യോ ഗാർത്ഥികൾക്ക് ലഭിക്കുക. 25 ശതമാനം ആളുകൾക്ക് മാത്രമാണ് നാല് വർഷം കഴിഞ്ഞ് സൈന്യത്തിൽ തുടരാൻ സാധിക്കു. ബാക്കി 75 ശതമാനം ജീവനക്കാരും ആനൂകൂല്യം ഒന്നും ലഭ്യമാകാതെ പിരിഞ്ഞുപോരേണ്ടി വരും. എന്നതാണ് പദ്ധതിയുടെ പ്രത്യേകത. കര, നാവിക, വ്യോമ സേനകളിലായി ആദ്യ വർഷം 45,000 റിക്രൂട്ട്‌മെന്റുകൾ നടത്താനാണ് നിലവിൽ ലക്ഷ്യമിടുന്നത്. മെഡിക്കൽ ബ്രാഞ്ചിലെ ടെക്‌നിക്കൽ കേഡർ ഒഴികെയുള്ള സൈനികർക്ക് ഇന്ത്യൻ സൈന്യത്തിലേക്കുള്ള ഏക പ്രവേശന മാർ ഗം അഗ്നിപഥ് മാത്രമാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

agnipath

'അഗ്നിവീർ' ഒരു പ്രത്യേക റാങ്കായിരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. ജൂലൈ മുതൽ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിലൂടെ ഉദ്യോ ഗാർത്ഥികൾക്ക് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ജനറൽ ഡ്യൂട്ടിക്ക്, പത്താം ക്ലാസ് മൊത്തം 45 ശതമാനം മാർക്കും ഓരോ വിഷയത്തിനും 33 ശതമാനവും നിർബന്ധമാണ്. ടെക്നിക്കൽ കേഡർ ആകാൻ 12-ാം ക്ലാസ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പം മൊത്തത്തിൽ 50 ശതമാനം മാർക്കും ഓരോ വിഷയത്തിനും കുറഞ്ഞത് 40 ശതമാനം മാർക്കും വേണം. ക്ലർക്ക് അല്ലെങ്കിൽ സ്റ്റോർകീപ്പർ (ടെക്‌നിക്കൽ) ജോലിക്കായി ഏതെങ്കിലും സ്ട്രീമിലെ 12-ാം ക്ലാസിൽ മൊത്തത്തിൽ 60 ശതമാനം മാർക്കും ഓരോ വിഷയത്തിലും കുറഞ്ഞത് 50 ശതമാനം മാർക്കും വേണം. ഇംഗ്ലീഷിലും കണക്ക്/ അക്കൗണ്ട്‌സ് അല്ലെങ്കിൽ ബുക്ക് കീപ്പിങ്ങിലും 50 ശതമാനം മാർക്കും നിർബന്ധമാണ്.

എന്തോ കാര്യമായി വായിക്കുന്നുണ്ട്, അല്ലേ ഋതു; എന്തായാലും സാരി പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍

ട്രേഡ്‌സ്‌മാൻമാർക്ക് രണ്ട് വിഭാഗങ്ങളുണ്ട് 10-ാം ക്ലാസ്, എട്ടാം ക്ലാസ്. ഈ തസ്തികകൾക്ക്, വിജ്ഞാപനമനുസരിച്ച്, ഓരോ വിഷയത്തിലും കുറഞ്ഞത് 33 ശതമാനം മാർക്കോടെ 8 അല്ലെങ്കിൽ 10 ക്ലാസ് പാസായിരിക്കണം എന്നതാണ് ഏറ്റവും കുറഞ്ഞ മാനദണ്ഡം. സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിലും അസം റൈഫിൾസിലും റിക്രൂട്ട്‌മെന്റിനായി അഗ്നിവീരന്മാർക്ക് പ്രത്യേകം പരി ഗണ നൽകുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. 10-ാം ക്ലാസിന് ശേഷം പദ്ധതിയിൽ ചേരുന്നവർക്ക് നാല് വർഷം കഴിയുമ്പോൾ 12-ാം ക്ലാസ് സർട്ടിഫിക്കറ്റ് ലഭിക്കും. 12-ാം ക്ലാസ് പാസായതിന് ശേഷം സൈന്യത്തിന്റെ ഭാ ഗമാകുന്നവർക്ക് നാല് വർഷത്തെ സേവനത്തിന് ശേഷം എളുപ്പമുള്ള മൂന്ന് വർഷത്തെ ബിരുദവും ലഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Agnipath പ്രതിഷേധം മുറുകുന്നു, രാജ്യമെങ്ങും കനത്ത സുരക്ഷ | *Defence

English summary
For General Duty, 45 per cent marks in Class X overall and 33 per cent marks in each subject are compulsory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X